പെട്ടെന്ന് !!!😳
ഞാൻ കാതോർത്ത് നിന്നിരുന്ന ഡോറിന്റെ ലോക്കിൽ ആരുടെയോ കൈ പതിച്ചത് ഞാനറിഞ്ഞു. എന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ഹൃദയത്തിന്റെ താളം ഒരു സെക്കൻഡ് സ്തംഭിച്ചു. ഞൊടിയിടയിൽ ഡോർ തുറക്കാനൊരുങ്ങുന്നത് ഞാനറിഞ്ഞു.ശരവേഗത്തിൽ ഞാൻ ഡോറിനൊപ്പം പിന്നാലെ ചുമരിലേക്ക് ചാഞ്ഞു. ചുമരിനും ഡോറിനുമിടയിലായ് ഞാൻ പ്രതിമയെ പോലെ ശ്വാസം പിടിച്ചു നിന്നു. അടുത്ത ഘട്ടമെന്നോണം ആ മുറിയാകെ വെളിച്ചം നിറഞ്ഞു. എന്റെ ഹൃദയം വല്ലാണ്ടങ്ങ് പിടക്കാൻ തുടങ്ങി. ഞാൻ കണ്ണുകൾ ഇറുങ്ങനെ അടച്ച് കൊണ്ട് അറ്റൻഷൻ പൊസിഷനിൽ അങ്ങനെ ശിലയായ് നിന്നു .
“കണ്ണാ …….” മയായുടെ ഒരു അലർച്ചയായിരുന്നു അത്.
ദൈവമെ കണ്ണനോ, ഇവനും വന്നോ? ദൈവമേ … എല്ലാം കഴിഞ്ഞു. മൈര് ഏത് ഊമ്പിയ നേരത്താണോ എനിക്കിവിടെ കയറി വരാൻ തോന്നിയത്. ഞാൻ എന്നോട് തന്നെ അവലപിച്ചു.
“എന്താ….?” എന്റെ മുന്നിലെ ഡോറിനു അരികിലായ് നിന്നുകൊണ്ട് കണ്ണൻ മായയോട് ചോദിച്ചു.
അവന്റെ ശബ്ദം ഇടിമുഴക്കം പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ കാലുകളുടെ ബലം കുറയുന്നതായ് തോന്നി.
ശരീരം ഭാരം ഇല്ലാത്ത പോലെ അനുഭവപ്പെട്ടു. കണ്ണുകളിൽ ബ്ലർ അടിച്ചു തുടങ്ങി. തല കറങ്ങുന്നത് പോലെ തൊണ്ട വരളുന്നു.
“നീ അവിടെ എന്താ ചെയ്യുന്നെ” മായ ടെൻഷനോടുകൂടിയ സ്വരത്തിൽ ഉറക്കെ ചോദിക്കുവാണ്.
ഇവൾ തന്നെ എന്നെ കാണിച്ച് കൊടുക്കുന്ന ലക്ഷണമാണല്ലോ ഈശ്വരാ…..അവളുടെ ശബ്ദത്തിൽ തന്നെ ടെൻഷന്റെ സാന്നിദ്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട്.
“ഞാനൊന്ന് ബാത് റൂമിൽ പോകാനാ” റൂമിന്റെ വാതിക്കൻ നിന്നു കൊണ്ട് കണ്ണൻ ചെറിയ അമ്പരപ്പോടെ മറുപടി നൽകി
” അതിന് നീ എന്തിനാ ഇങ്ങനെ ഒച്ച ഇടുന്നെ, അവൻ പോകട്ടെ” മായയുടെ അമ്മയാണ് ചോദിച്ചത്