മായ : അതു …… പിന്നെ അത് …. ( മായയുടെ സഹോദരന്റെ മകനാണ് നേരെത്തെ കേട്ട പുരുഷ ശബ്ദത്തിനുടമ. അവൻ കണ്ണനെ തിരികെ എത്തിക്കാൻ വന്നതാണ്. അവനോടും അമ്മയോടും മായ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണൻ ഈ ഡോർ തുറുക്കുന്നത്. ഉത്തരം കിട്ടാതെ മായ അവർക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കുവാണ്.)
മായ കണ്ണനെ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. കണ്ണനെ ദഹിപ്പിക്കാന്നുള്ള നോട്ടമായിരുന്നു മായയുടെ കണ്ണുകളിൽ. തന്റെ നേർക്ക് കലിതുള്ളി വരുന്ന തന്റെ അമ്മയെ കണ്ട് കണ്ണൻ ഭയന്നു. പോരാത്തതിന് താൻ എന്ത് തെറ്റ് ചെയ്തു എന്ന ഭാവമായിരുന്നു കണ്ണന്റെ മുഖത്ത്. മായ കണ്ണന്റെ കൈയ്യിൽ പിടിച് റൂമിന് പുറത്തേക്ക് കൊണ്ട് വന്നു എന്നിട്ട് ലൈറ്റും ഓഫ് ചെയ്ത് ഡോറും വലിച്ചടച്ചു.
” ഈ റൂമിൽ മാത്രമേ ബാത്ത്റും ഉള്ളോ?” മായ കണ്ണനോട് കയർത്തു.
‘താൻ ഇതിനും മാത്രം എന്ത് ചെയ്തിട്ടാ ‘ കണ്ണൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു അവന്റെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു. മായയുടെ ഈ പ്രവർത്തി കണ്ട് അവളുടെ അമ്മയും സഹോദരപുത്രനും അമ്പരന്ന് ഇരിക്കുവാണ്.
എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും എന്റെ ശ്വാസം ഇപ്പോഴാണ് കുറച്ചെങ്കിലും നേരെ ആയത്. ടെൻഷൻ ഉണ്ടെങ്കിലും ഇപ്പോൾ പകുതി ആശ്വാസമായ് ഞാൻ പതിയെ അവിടെ നിന്നും നേരെ കടലിനടിയിലേക്ക് പതുങ്ങി.
കണ്ണൻ മായയുടെ അപ്രതീക്ഷിത പ്രവർത്തിയിൽ ദുഃഖിതനായ് തലകുമ്പിട്ട് കണ്ണു നിറഞ്ഞ് അപമാനിതനായ് കാരണമില്ലാതെ ശിലകണക്ക് മായയുടെ അരികിലായ് നിന്നു.
“ഈ പെണ്ണിനിത് എന്ത് പറ്റി, എന്തിനാടി നീ കുഞ്ഞിനോടിപ്പോ ഇങ്ങനെ കാണിച്ചെ.? പാവം അവൻ നിക്കുന്ന നോക്കിയെ മോൻ അമ്മൂമ്മേടെ അടുത്ത് വാ …… വാ …..” മായ യുടെ അമ്മ അവളെ ശകാരിച്ചു