കോൺ : എടാ അതേ.. നിനക്കും ലല്ലുവിനും ഇന്ന് പണിയില്ല കേട്ടോ..
ഞാൻ : എന്തു പറ്റി ചേട്ടാ.
കോൺ : ടാ.. ആ വീട്ടില്ലെ പുള്ളി ഇല്ലെ.
ഞാൻ : ആഹ് അതെ അങ്ങേർക്ക് എന്താ
കോൺ : ആഹ് ആ പുള്ളി ഇന്നലെ തീർന്നു.
ഞാൻ : ആര് വക്കീലോ (ഞാൻ ഒന്ന് ഞെട്ടി)
കോൺ : മ്മ്…… ആക്സിഡൻറ്റ് ആയിരുന്നു.
ഞാൻ : എപ്പോഴായിരുന്നു സംഭവം (ഉറക്കച്ചടപ്പൊക്കെ മാറി ഞാൻ അമ്പരപ്പോടെ ചോദിച്ചു)
കോൺ : ഇന്നലെ രാത്രി 11 മണിയാകും. പുള്ളി പത്തനംതിട്ടയിൽ നിന്ന് തിരികെ വരുമ്പോഴാ സംഭവം ഒരു ലോറിയും അയൾടെ കാറും തമ്മിൽ കൂട്ടിയിടിക്കുവായിരുന്നു. പുള്ളി നല്ല ഫിറ്റ് ആയിരുന്നെന്നാ കേട്ടത്. സ്പോട്ടിൽ തന്നെ തീർന്നു. Newsൽ ഒക്കെ ഉണ്ട് നീ നോക്ക്.
ഞാൻ :മ്മ്..
” ഞാനും ഇപ്പോഴാ അറിയുന്നെ. ഏതായാലും ഇനി അവിടെ എപ്പോ പണി തുടങ്ങുമെന്ന് അറിയില്ല.ഇന്ന് നിങ്ങൾ രണ്ടാളും ലീവ് ആക്കിക്കോ നാളത്തെ കാര്യം ഞാൻ പറയാം ആഹ് ലല്ലുവിനോടും പറഞ്ഞേക്ക്.ശെരി എന്നാ ” എന്നും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു.
ഞാൻ ശെരിക്കും ഷോക്കടിച്ച പോലെ കുറച്ച് നേരം ആയാളെ പറ്റി ഓർത്തു ഇതിനിടയിൽ മായയുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു. കുറച്ച് നേരം ആ ഇരുപ്പ് തുടർന്ന ശേഷം ഞാൻ ലല്ലുവിനെ ഫോൺ വിളിച്ച് കാര്യം പറഞ്ഞു.
“അമ്മാ…” ഞാൻ ആ ഇരുപ്പിൽ തന്നെ ഉറക്കെ വിളിച്ചു.
അടുക്കളയിലായിരുന്ന അമ്മ റൂമിനരികെ എന്തി വാതിലിൽ തട്ടിക്കൊണ്ട് ചോദിച്ചു “എന്താടാ ഏഹ്……. ”
” അമ്മാ ഇന്ന് പണി ഇല്ല എനിക്ക് ഫുഡ് എടുക്കണ്ട ” ഞാൻ പറഞ്ഞു
“നന്നായ്…… ഇത് പറയാൻ വേണ്ടി ആയിരിക്കും നീ വിളിച്ചതെന്ന് എനിക്ക് അപ്പോഴേ തോന്നി. നീ ഇവിടെ കിടന്നോ. ഇന്ന് പണിക്ക് പോകാതെ എവിടെ തെണ്ടാൻ പോകുവാടാ നീയൊക്കെ? ആ ലല്ലുവിനും പണി ഇല്ലേടാ” എനിക്ക് ജോലിക്ക് പോകാനുള്ള ആത്മാർത്ഥത അറിയാവുന്നത് കൊണ്ട് അമ്മ കലിപ്പിച്ചായിരുന്നു ഇതൊക്കെ പറഞ്ഞത്.