ആംസ്റ്റർഡാം നൈറ്റ്സ് [Jon]

Posted by

ഞാൻ പതിവുപോലെ അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഫുഡും കഴിച്ച് റൂമിലേക്ക് പോന്നു. അടുത്ത രണ്ട് ദിവസം ഫ്രീ ആയതുകൊണ്ട് രാവിലെ മുതൽ അംസ്റ്റർഡാം ഒന്ന് കറങ്ങി കാണാം എന്ന് പ്ലാൻ ചെയ്തു. പിറ്റേദിവസം രാവിലെതന്നെ കുളിച്ചു ഫ്രഷ് ആയി ബ്രേക്ക്‌ഫാസ്റ്റും കഴിച്ച് പുറത്തേക്കിറങ്ങി. നല്ല തെളിഞ്ഞ അന്തരീക്ഷം, ഞാൻ നേരെ പോയത് ഒരു ബോട്ട് യാത്രക്കാണ്.അംസ്റ്റർഡാമിലെ നഗരത്തിനുള്ളിലെ കനാലുകളിലൂടെയുള്ള ബോട്ട് യാത്ര ലോകപ്രശസ്തമാണല്ലോ.

അപ്പൊ അത് ആസ്വദിക്കാൻ തന്നെ ആദ്യം പോയി. നല്ല ഗംഭീര കാഴ്ചകൾ നൽകുന്ന ഒന്നാണ് ഈ ബോട്ട് ടൂർ. വളഞ്ഞു പുളഞ്ഞു കിടക്കുന്ന കനാലുകൾ, അതിനു ഇരുവശത്തും നല്ല ഭംഗിയുള്ള പുഷ്പങ്ങൾ നട്ടുവളർത്തുന്നു. നല്ല ക്ലാസ്സിക് മന്ദിരങ്ങൾ ഇരുവശത്തും തലയുയർത്തി നിൽക്കുന്നു , മരങ്ങളൊക്കെ വെട്ടിയൊതുക്കി നല്ല ഷേപ്പിൽ പരിപാലിക്കുന്നു. അങ്ങനെ മനോഹര കാഴ്ച്ചകൾ സമ്മാനിക്കുന്ന ആ ബോട്ട് യാത്ര ഉച്ചയോടെ അവസാനിച്ചു.

ഒരു നീണ്ട ബോട്ട് യാത്രയായിരുന്നതുകൊണ്ട് എനിക്ക് വിശന്നു തുടങ്ങിയിരുന്നു. അതുകൊണ്ട് യാത്ര അവസാനിച്ച് ബോട്ടിൽ നിന്ന് ഇറങ്ങിയ ഉടനെ ഞാൻ ഫുഡ് കഴിക്കാൻ കയറി. കുറച്ച് നെതർലൻഡ് വിഭവങ്ങളൊക്കെ ഓർഡർ ചെയ്ത് കഴിച്ചു. നല്ല ടേസ്റ്റി ആയ ഫുഡ്, നമ്മൾ മലയാളികളുടേതുപോലെ ഒത്തിരി സ്‌പൈസി അല്ലെന്നേ ഉള്ളു.

അങ്ങനെ ആ റെസ്‌റ്റോറന്റിൽ നിന്നിറങ്ങി ഞാൻ ഒരു സ്ട്രീറ്റിലൂടെ നടക്കാനാരംഭിച്ചു, സ്ട്രീറ്റിന് ആകെ ഒരു ക്ലാസ്സിക്‌ ലുക്ക്‌ ആണ്. രണ്ടു വശത്തും പലതരത്തിലുള്ള ഷോപ്പുകൾ. ഞാൻ അങ്ങനെ കുറച്ച് ദൂരം നടന്നു ചെന്നപ്പോൾ ഒരു കടയുടെ മുന്നിൽ “ഇറോട്ടിക് സ്പോട്ട് ” എന്നെഴുതിയ ഒരു ബോർഡ്‌ കണ്ടു. ഇതെന്താ സംഗതി എന്നറിയാൻ ഞാൻ ആ ഷോപ്പിനകത്തേക്ക് കയറി.  സെക്സ് ടോയ്‌സും പോൺ മാഗസിനുകളും പോൺ വീഡിയോകളുടെ കളക്ഷനുകളും ഒക്കെ വിൽക്കുന്ന ഒരു ഷോപ്പ് ആയിരുന്നു അത്.

Leave a Reply

Your email address will not be published. Required fields are marked *