“അതൊക്കെ പറയാടാ…
“മ്മ്…
ഞാൻ മാമി പറഞ്ഞ വളവും തിരിവും ഓടിച്ചു കാർ ഒരൽപ്പം കാട് ഏരിയയിലേക്ക് കടത്തി. വലിയ ആൾതാമസം ഒന്നും കാണാൻ ഇല്ല. ആ വഴി ചെന്ന് നിന്നത് കൂറ്റൻ മതിലുകൾ ഉള്ള ഒരു വലിയ ഗേറ്റിനു മുന്നിലാണ്. കാറിന്റെ ഹെഡ് ലാമ്പ് വെളിച്ചത്തിൽ ഞാനാ പ്രദേശം മുഴുവനൊന്ന് നോക്കി. വിജനമായ സ്ഥലം.
ഹാൻഡ് ബാഗിൽ നിന്ന് താക്കോൽ കയ്യിലെടുത്തു മാമി ആ മഴയത് ഗേറ്റിനടുത്തേക്ക് ചെന്ന് ആ ലോക്ക് തുറന്നു, ശേഷം ഓടി കാറിൽ കേറി.
“മാമിയുടെ വീടാണോ…? “ഞാൻ ചോദിച്ചു.
“അതേടാ…നീ വന്നിട്ടില്ലലോ….. നീ വണ്ടി എടുത്തോ…
ഞാൻ കാർ അകത്തേക്ക് എടുത്തു.500 മീറ്ററോളം നീണ്ട വഴി ചെന്ന് അവസാനിച്ചത് ഒരു വലിയ വീടിനു മുൻപാണ്.
ഹെഡ് ലാമ്പ് വെളിച്ചത്തിൽ തല ഉയർത്തി നിൽക്കുന്ന ആ വീട് ഞാൻ കണ്ടു. വീട് അല്ല…തറവാട്.
ഞാനിതുവരെ ഇങ്ങോട്ടേക്കു വന്നിട്ടില്ല. വലിയ തറവാട്ട്കാരാണ് മാമിയെന്ന് എനിക്കറിയാം. നല്ല സ്വത്തും വകയും ഒക്കെയുണ്ട്.10 കൊല്ലം മുമ്പോ മറ്റോ മാമിയുടെ അച്ഛനും അമ്മയും കാർ ആക്‌സിഡന്റിൽ മരിച്ചു. അതിന് ശേഷം മാമിയും അധികം ഇങ്ങോട്ട് വരാറില്ല. ആരെയെങ്കിലും നിർത്തി ഇടയ്ക്ക് വീടും പുരയിടവും വൃത്തിയാക്കിക്കും. അന്ന് മരണം നടന്ന സമയം ഞാൻ ncc ക്യാമ്പിൽ ആയിരുന്നത് കൊണ്ട് എത്താൻ സാധിച്ചിരുന്നില്ല.മാമി വണ്ടിയിൽ നിന്നും ഓടി ഇറങ്ങി വീടിന്റെ ഉമ്മറത്തേക് പോയി.വൈകാതെ ഉമ്മറത്തെ ലൈറ്റ് വീണു. വണ്ടി ലോക്ക് ആക്കി ഞാനും ഓടി ഉമ്മറത്തേക്ക് കേറി. മഴ ഇപ്പോഴും ഇടിച്ചു കുത്തി പെയ്യുക ആണ്.
“വെറുതെ വീടിന്റെ താക്കോൽ എടുത്തതാ.. അതിപ്പോൾ എത്ര നന്നായി “മാമി പറഞ്ഞു.
നനഞ്ഞ ശരീരവുമായ് നമ്മൾ രണ്ടാളും അകത്തേക്ക് കയറി. രണ്ടാളുടെയും ദേഹത്ത് നിന്നും വെള്ളം ഇറ്റ് വീഴുന്നുണ്ടായിരുന്നു.
നാലുകെട്ട് ആയിരുന്നു അത്. വീടിനു അകത്തു വീഴുന്ന മഴ ഒലിച്ചു വെളിയിലേക്ക് പോകാൻ ഒരു ഓവ് ഉണ്ട്.