ഞങ്ങൾ ടൗണിൽ ഉള്ളൊരു ഹോട്ടലിൽ കയറി ബിയിരാണി ഓഡർ ചെയ്ത് കഴിക്കാൻ തുടങ്ങി.
“അല്ല.. ജിത്തു.. ഇനിയെന്താ…?”മാമി ചോദിച്ചു.
“ഒരു ലൈം ജൂസ് കൂടെ ആയാൽ സെറ്റ്.
“എടാ പൊട്ടാ.. അതല്ല…ഇനിയെന്താ ഇന്ന് പ്ലാൻ എന്ന്…?
“ഓ…അതോ.. ഇനി നേരെ വീട് അല്ലേ…വേറെ എവിടെയെങ്കിലും പോകാൻ ഉണ്ടോ…?
“നമുക്കൊരു സിനിമയ്ക്ക് പോയാലോ…?
“വീട് എത്താൻ താമസിക്കിലെ..?
“ഏയ്. 2 മണി കഴിഞ്ഞു ഷോ കാണില്ലേ…? ഒരു 6 മണിക്ക് തിരിച്ചാലും 11 മണിക്ക് അകത്തു വീടെത്തും. എന്ത് പറയുന്നു..സിനിമ കണ്ട കാലം മറന്നു. അവസാനം തീയേറ്ററിൽ പോയി കണ്ടത് പുലിമുരുഗൻ ആണ്. ഈ ഒരു കാര്യത്തിൽ മാത്രം നിന്റെ മാമനെ കൊണ്ട് കൊള്ളില്ല. സിനിമ പറ്റിപ്പ് പരുപാടി ആണെന്നും പറഞ്ഞു കിടന്നു തുള്ളും.
“ഓ.. അതിനെന്താ.. പോകാമല്ലോ…പക്ഷെ ഈ പട്ടികാട്ടിൽ തീയേറ്റർ വല്ലതും കാണുമോ…?”
ഒരു ഉൾ പ്രദേശത്താണ് നമ്മളിപ്പോൾ ഉള്ളത്.സിറ്റിയിൽ പോകേണ്ടി വരും. പക്ഷെ അപ്പോഴേക്കും ഉച്ചക്കുള്ള ഷോ തുടങ്ങും.
“നീ ആ മൊബൈലിൽ ഒന്ന് നോകിയെ….
“മ്മ്
“ഞാൻ മൊബൈൽ എടുത്ത് നോക്കി. മാപ്പിൽ അടുത്തായി ഒരു തീയേറ്റർ കാണിക്കുന്നുണ്ട്. ഷോ ഉണ്ടോ എന്ന് അറിയില്ല. എന്തായാലും പോയി നോക്കാമെന്നു തീരുമാനിച്ചു.
ആഹാരം കഴിച്ച ശേഷം ഞങ്ങൾ അങ്ങോട്ടേക്ക് തിരിച്ചു. ഇപ്പോഴും മഴ ചെറുതായി പൊടിയുന്നുണ്ട്. വൈകാതെ തന്നെ ഞങ്ങൾ തീയേറ്ററിൽ എത്തി.
ഒരു സി ക്ലാസ്സ് തീയേറ്റർ ആയിരുന്നു അത്.ഒരു ഗുണവും ഒറ്റ നോട്ടത്തിൽ തോന്നാത്ത ഒരു പഴയ ടൈപ്പ് തീയേറ്റർ. അതിൽ ഓടുന്നത് ആണെങ്കിൽ രണ്ബീർ കപൂർ അഭിനയിച്ച “ആനിമൽ “സിനിമയുടെ മലയാളം ഡബ്ബ്.സിനിമയുടെ ott release കഴിഞ്ഞു എന്നെനിക് ഓർമ വന്നു. പിന്നെ ഞാനൊന്നും പറയാൻ പോയില്ല. ഏതെങ്കിലും ഒരു പടം കണ്ടാൽ മതിയാർന്നു മാമിക്. ആഹ്…. ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ കുത്തി ഇരിക്കുന്നതല്ലെ.. ഒരു എന്റർടൈൻമെന്റ് ആകട്ടെ.