21ലെ പ്രണയം 6 [Daemon]

Posted by

 

മായ : അയ്യേ ഈ പെണ്ണ് ഒരു നാണവും ഇല്ലാതെ ഒരോന്ന് പറയുന്ന നോക്ക്. ഇതെൻ്റെ വയറ്റിൽ തന്നെ പിറന്നതാണോ.

 

നവ്യ : ഇത് തന്നെയാ ലല്ലു ഏട്ടനും പറഞ്ഞെ. ഞാൻ ഈ വയറ്റിൽ തന്നെ ആണോ പിറന്നതെന്ന്

 

മായ : അവനെന്താ അങ്ങനെ ചോദിച്ചെ

 

നവ്യ : അമ്മയുടെ സൗന്ദര്യത്തിൻ്റെ പകുതി പോലും എനിക്ക് ഇല്ലെന്നാ ലല്ലു ഏട്ടൻ പറയുന്നെ

 

മായ : ഒന്നു പോടി, അവൾടെ ഒരു കൊഞ്ചൽ

 

നവ്യ : എനിക്ക് ഇപ്പൊ ചെറിയ പേടി ഒക്കെ ഉണ്ട്. ലല്ലു ഏട്ടൻ എൻ്റെ ചുന്ദരി അമ്മയെ അടിച്ചോണ്ട് പോകുവോന്ന്

 

മായ : അവനോട് ഓടി വരാൻ പറയ്, എനിക്കും ചോദിക്കാൻ ആളുണ്ട്. അവൻ അറിയണ്ട.

 

നവ്യ : ഓ ആളുണ്ടെന്നറിയാം. അതുകൊണ്ടല്ലെ എന്നോടൊപ്പം നിൽക്കുന്നെ.

 

മായ : നീ സുന്ദരി അല്ലെന്ന് ആരാ പറഞ്ഞെ. എൻ്റെ മോള് സുന്ദരി തന്നെയാ

 

നവ്യ : അതെനിക്കറിയാം, പക്ഷെ അമ്മയുടെ മുൻപിൽ ഞാൻ ഒന്നും അല്ല

 

മായ : ആഹ് പിള്ളേർക്കൊക്കെ തല്ക്കാലം അത്രയും സൗന്ദര്യം മതി

 

നവ്യ : ഓഹ് ഒരു സുന്ദരി.

 

മായ : ഫോൺ റിംങ് ചെയ്യുന്നു. ആ ഫോണെടുക്ക്

 

നവ്യ കൈയ്യെത്തിച്ച് ടേബിളിൽ ഇരുന്ന ഫോണെടുത്തു.

 

നവ്യ : അമലേട്ടനാ ദാ

 

മായ : ഇതെന്താ ഈ നേരത്ത്…    ഹലോ…

 

ഞാൻ : ഉറങ്ങിയില്ലെ

 

മായ : ഇല്ല ഞാനിങ്ങനെ കിടക്കുവായിരുന്നു. വീട്ടിലെത്തിയോ

 

ഞാൻ : ഇല്ല എത്താറായി. അവിടെ എന്താ അവസ്ഥ. എല്ലാം ഒക്കെ ആണോ

 

മായ : ആഹ്, ഓക്കെ ആണ്

 

ഞാൻ : നവ്യയുമായ് പിന്നീടെന്തെങ്കിലും പ്രശ്നം ഉണ്ടായോ

 

മായ : ഇല്ല, ഇവിടെ കുഴപ്പമൊന്നുമില്ല.

 

ഞാൻ : അത് പോട്ടെ, ലല്ലു ഫുൾ സപ്പോർട്ട് ആയിട്ട് കൂടെ ഉണ്ടാകും. ഇനി വെറുതെ അതിൻ്റെ പേരില് സംസാരം ഒന്നും വേണ്ട

 

മായ : ഇല്ല ഇവിടെ അങ്ങനെ ഒന്നൂല്ല

Leave a Reply

Your email address will not be published. Required fields are marked *