അവർ ചുംബനം അവസാനിപ്പിച്ച് ഞെട്ടലോടെ ജനവാതിലേക്ക് അവരുടെ നോട്ടം എത്തി. ഞങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയ അവർ അതിവേഗം തന്നെ അകന്നു മാറി. മായ റൂമിൽ കയറുവാനായ് വീടിനു പുറകുവശത്തെ വാതിൽ ലക്ഷ്യമാക്കി കലിതുള്ളി നടന്നു.
മായയുടെ സമനില നഷ്ടപ്പെട്ട് എന്തെങ്കിലും തരത്തിൽ ബഹളമുണ്ടായാൽ എല്ലാം കുളമാകും എന്ന ഭയത്താൽ ഞാൻ അവളുടെ പുറകേ ഓടി. റൂമിനരികിലെത്തിയ മായ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അത് ലോക്ക് ആയിരുന്നു. വാതിലിൽ ആഞ്ഞടിക്കാൻ തുനിഞ്ഞ മായയെ ഞാൻ തടഞ്ഞു, ശേഷം മെല്ലെ ഞാൻ വാതിൽ മുട്ടി. ലല്ലു ആയിരുന്നു വാതിൽ തുറന്നത്. വാതിൽ തുറന്നതും എന്നെ സൈഡാക്കി മായ റൂമിനുള്ളിലേക്ക് പ്രവേശിച്ചു.
‘ഠ്പേ’ ആദ്യ അടി പൊട്ടി. ലല്ലുവിൻ്റെ കരണം മായ അടിച്ചു പൊട്ടിച്ചു. ഞാൻ അതിനിടയിൽ ഉള്ളിലേക്ക് കയറി വാതിലടച്ചു കുറ്റിയിട്ടു. ഭയന്ന് വിറക്കുവായിരുന്നു നവ്യ, അവൾ റൂമിലെ ഒരു മൂലക്ക് ഒതുങ്ങി നിൽക്കുവായിരുന്നു. മായ അവളെ കടന്ന് ആക്രമിക്കുവാണ്. കരഞ്ഞ് കൊണ്ട് മായ നവ്യയെ പൊതിരെ തല്ലി. ഞാനും ലല്ലുവും പരസ്പരം നോക്കി. ലല്ലു എന്തോ കുറ്റബോധത്തോടെ നോട്ടം മാറ്റിക്കളഞ്ഞു. കാര്യം കൈവിട്ടു പോകുമെന്നായപ്പോൾ ഞാൻ മായ ചെന്ന് പിടിച്ചു മാറ്റി. എൻ്റെ കരവലയത്തിൽ മായ കുതറി കൊണ്ടിരുന്നു. നവ്യ അടി കൊണ്ട് മുഖമെല്ലാം വിരലുകളുടെ പാടുകളുമായ് കരഞ്ഞു കൊണ്ട് നിൽക്കുന്നു.
മായ : എന്നെ വിട് ഇവളെ ഞാൻ ഇന്ന് ഇവളെ കൊല്ലും.
ഞാൻ : എൻ്റെ മായെ ഒന്ന് മതിയാക്ക്. ആൾക്കാരെ കൂട്ടാനാണോ നീ നോക്കുന്നെ.
മായ ഒന്നു മയപ്പെട്ടു. അവൾ കട്ടിലിൽ മുഖം മറച്ച് കുനിഞ്ഞിരുന്നു വിതുമ്പി. സമാധിനിപ്പിച്ചു കൊണ്ട് ഞാനും അവളുടെ ഒപ്പം ഇരുന്നു. അല്പ സമയത്തിനുള്ളിൽ കരഞ്ഞ് കൊണ്ട് നവ്യ, മായയുടെ അടുത്തായ് വന്നിരുന്നു.