“ഇൽ..ല്ല…”
അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. അതിന്റെ പരുങ്ങൽ സ്വാഭാവികമായും അവളുടെ മുഖത്ത് വിരിഞ്ഞു.
“അവൻ മെസ്സേജ് അയക്കാറുണ്ടോ നിനക്ക്..?”
“അ.. അത്. പ്രോജെക്ടിന്റെ എന്തെങ്കിലും കാര്യങ്ങൾ ചോദിക്കാറുണ്ട്…”
“മ്മ്..”
“എന്തെങ്കിലും സംശയമുണ്ടോ..? ഫോൺ കാണിച്ച് തരണോ..?”
“ഏയ് വേണ്ട…”
“മ്മ്…”
പിന്നെ കൂടുതലൊന്നും ചോദിക്കാതെ അവർ വീടുകളിലെത്തി. റിതിൻ പറയുന്ന രീതിയിലുള്ള കുക്കോൾഡ് ഭ്രാന്തനൊന്നുമല്ല ശ്രീ. ഒരു മൂഡ് കിട്ടാൻ വേണ്ടി മാത്രം ഓരോ കാര്യങ്ങൾ ചോദിക്കുന്നു പറയുന്നു. റിതിനുമായി മിണ്ടുന്നതു താൻ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടുമെന്ന് അവൾ മനസിലോർത്തു.
രാത്രിയിൽ ആമി ശ്രീയുമായുള്ള ചാറ്റിൽ മുഴുകി. അതിനിടയിലും അവൾ ഇടക്ക് റിതിന്റെ ചാറ്റ് എടുത്ത് നോക്കുന്നുണ്ട്. പക്ഷെ ഓൺലൈനിൽ ഇല്ല. വൈകുന്നേരത്തിനു ശേഷം ഇത് വരെ വന്നില്ല. ഉറങ്ങുന്നത് വരെയും വന്നിട്ടുമില്ല. ശ്രീക്ക് ഒരു ഉണർവില്ലാത്തത് കൊണ്ട് കുല്സിതങ്ങളിലേക്ക് സംസാരം നീണ്ടില്ല. ഗുഡ് നൈറ്റ് പറയുമ്പോഴാണ് അവൻ നാളെ ലീവാണെന്ന് അറിയിക്കുന്നത്. കാരണമായി എന്തോ എക്സാം ഉണ്ടെന്ന് പറഞ്ഞു.
അത്ര വരെയും ശ്രീയുടെ ലീവ് തന്നിൽ ഒരു വിരഹവസ്ഥ ഉണ്ടാക്കിയിരുന്നു. പക്ഷെ ഇന്നിപ്പോ അത് കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അതാലോചിച്ചു കൊണ്ട് തന്നെ അവൾ ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം രാവിലേ ശ്രീയുടെ ഒഴിഞ്ഞ ചെയർ കണ്ടപ്പോൾ അവൾക്ക് മനസ്സിൽ ഒരു വിങ്ങൽ പോലെ തോന്നി. എന്തൊക്കെയോ വികാരങ്ങളുടെ സമ്മിശ്രഫലമാണ് ഇപ്പോ മനസ്സിൽ ഓടി കൊണ്ടിരിക്കുന്നത്. വർക്ക് ചെയ്യാനൊന്നും വലിയൊരു ഉണർവുണ്ടായില്ല.
റിതിൻ ആണെങ്കിൽ ബോസ്സിന്റെ കേബിനിലും. നമ്മളൊക്കെ വന്നിട്ടുണ്ടോ എന്ന് പോലും അറിയേണ്ട. അതിലവൾക്ക് ദേഷ്യം വന്നിരുന്നു. വൈകുന്നേരം ഓഫീസ് ടൈം കഴിയുന്നതിനു അര മണിക്കൂർ മുൻപ് ആമിയെ റിതിൻ അവന്റെ കേബിനിലേക്ക് വിളിപ്പിച്ചു. അവൾ പ്രൊജക്റ്റ് ഹെഡ് ആയത് കൊണ്ട് എപ്പോൾ വിളിച്ചാലും എത്ര സമയം ഉള്ളിൽ ഇരുന്നാലും വേറാർക്കും അതിൽ സംശയം ഉണ്ടാകില്ല..