ഫെമി – എന്താ രണ്ടുപേരും കൂടെ ഒരു ചർച്ച. താത്ത കല്യാണം വേണ്ടാന്നു പറയുകയാണോ ഇക്ക.
ഞാൻ – അതൊന്നുമല്ല ഫെമി ഉടനെ നടത്തണം ചെക്കനെ അത്രയ്ക്ക് പിടിച്ചു പോയി എന്നാ നിന്റെ താത്ത പറയുന്നേ.
ഫെമി – ഹോഹോ അപ്പൊ മിണ്ടാതെ കലം ഉടക്കുകയാണോ.
സെമി – അവൻ വെറുതെ പറയുകയാടി. അല്ലാതെ ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല.
എനിക്കറിയാം എന്റെ ആങ്ങള എത്രമാത്രം കഷ്ടപെടുന്നുണ്ട് എന്ന്.
ഫെമി – അത് ഞങ്ങളുടെ കടമയല്ലേ അല്ലേ ഇക്ക.
താത്തയെ കെട്ടിച്ചു പറഞ്ഞു വിട്ടിട്ടു വേണം എനിക്കും ഉമ്മക്കും ഇക്കാക്കും കൂടെ ഇവിടെ അടിച്ചു പൊളിക്കാൻ..
ഞാൻ – അല്ലാതെ താത്തയുടെ കല്യാണം കഴിഞ്ഞിട്ടു വേണം നിന്റേതു നടത്താൻ എന്നൊന്നുമല്ലല്ലോ അല്ലേ ഫെമി
ഫെമി – ഏയ് ഞാനങ്ങനെ ഒന്നുമല്ല പറഞ്ഞെ.
സെമി – അമ്പടി കേമി ഇതാണല്ലേ മനസിലിരിപ്പ്..
ഫൈസലേ ഇവളെ കെട്ടിക്കാതെ ഇവിടെ നിറുത്താട നമുക്ക്.
ഉമ്മാനെ നോക്കാൻ ഒരാള് എങ്ങിനെ ആയാലും വേണ്ടേ..
ഞാൻ – അതിന്നു നിങ്ങൾ രണ്ടുപേരും വേണ്ട ഞാനൊരുത്തിയെ കെട്ടിക്കൊണ്ട് വരും കേട്ടോ..
ഫെമി – കണ്ടോ കണ്ടോ നമ്മളെ കെട്ടിച്ചയക്കാൻ ഇത്ര ധൃതി എന്തിനാണെന്ന് ഇപ്പൊ മനസ്സിലായില്ലേ..
സെമി – ചെക്കന്റെ മനസിലിരിപ്പ് അതാണല്ലേ..
ഞാൻ – എന്റെ പൊന്നോ ഞാൻ ഒരു തമാശക്ക് പറഞ്ഞതാണേ ഞാൻ ഇപ്പോയോന്നും കെട്ടുന്നില്ല പോരെ..
നിങ്ങടെ രണ്ടുപേരുടെയും നിക്കാഹ് ഒക്കെ കഴിഞ്ഞു എല്ലാം തീർന്നിട്ടെ ഞാൻ കെട്ടു. അതും നിങ്ങൾ രണ്ടുപേരും കണ്ടെത്തി തരുന്ന ഒരു മൊഞ്ചത്തിയെ.
പോരെ എന്റെ പെങ്ങമ്മാർക്ക്..
അങ്ങിനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ മൂന്നുപേരും കൂടെ ചിരിച്ചും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല.
ഉമ്മ വന്നു വഴക്ക് പറഞ്ഞപ്പോഴാണ് ഞങൾ എണീറ്റത്.
ഈ റാബിയ ഇങ്ങിനെതന്നെയാ ഒരു മാറ്റവും ഇല്ല അല്ലേടി ഫെമി എന്ന് പറഞ്ഞോണ്ട് ഞാൻ എഴുനേറ്റു.