നീലക്കൊടുവേലി 5 [Fire blade]

Posted by

” അതിനെന്താടാ പൊട്ടാ..?? ”

ഇതിലേക്കു വീട്ടുപേര് വലിഞ്ഞുകേറി വന്നത് അവന് ദഹിച്ചില്ല..

” നിനക്ക് പേര്ദോഷം വരാൻ എളുപ്പമുണ്ട്, എനിക്ക് ഒരു ചുക്കും വരാനില്ല, ചിറക്കലെ ചെക്കൻ കണ്ട പെണ്ണുങ്ങളുടെ ചെറ്റ പൊക്കാൻ നടക്കുന്നുണ്ടെന്നു നാടറിഞ്ഞാൽ അത് അത്ര നന്നാവില്ല .. ”

അവൻ പറഞ്ഞതിലുള്ള കഴമ്പ് മെല്ലെ മെല്ലെ സിദ്ധുവിന് മുൻപിൽ അനാവൃതമായി…മൈര്.. ഇവന്റെ പോലെയൊക്കെ മതിയാരുന്നു, ഇതിപ്പോ ഈ പേരിന്റേം പെരുമയുടേം ഭാണ്ഡക്കെട്ടു ഏറ്റി ജീവിതം തീരും..

 

” ഞാൻ പറയുമ്പോ നീ ഒരു കല്യാണം കഴിക്ക്, ഒന്നും നോക്കാനില്ലല്ലോ.. ജോലിയോ കൂലിയോ ഒന്നും ഇല്ലെങ്കിലും നിനക്ക് പെണ്ണ് തരാൻ ആളുകൾ വരി നിൽക്കും..

ഒന്നും വേണ്ട, ശങ്കരേട്ടനോട് പറഞ്ഞാൽ അവിടെയുള്ള രണ്ടെണ്ണത്തിൽ ഒന്നിനെതന്നെ കെട്ടിച്ചു തരും… അപ്സരസുകളെ പോലെയുള്ള രണ്ടെണ്ണം ഉള്ളതല്ലേ…,!! ”

അവൻ പറഞ്ഞു പറഞ്ഞു കാട് കയറി…ഈ പത്തൊൻപതാം വയസിൽ കല്യാണം കഴിക്കേണ്ടി വരുമോ….!!

” നീ പോയെ… അതൊന്നും നടപ്പുള്ള കാര്യമല്ല… കല്യാണം ഇപ്പൊത്തന്നെ ചെയ്തു ജീവിതം കളയണോ..?? ”

സിദ്ധു മനസിലുള്ളത് മൂടിവെച്ചു പുറത്തേക്ക് ഇങ്ങനെ പറഞ്ഞുവിട്ടു…

“മാനം പോവാതെ കാര്യം നടക്കാനുള്ള വഴിയാണ് പറഞ്ഞത്.. ഇനീപ്പോ നിനക്ക് നാട് നീളെ പൂശിയെ പറ്റൂ എന്നുണ്ടെങ്കിൽ ഞാനൊന്നു നോക്കട്ടെ..”

അവൻ അവസാനം ഒന്ന് കരക്കടുത്തത് പോലെ സിദ്ധുവിന് തോന്നി..

” നിന്റെ പോലെയൊക്കെ ആണെങ്കിൽ ഞാൻ ദേ ആ പൂമുഖത്തുള്ള ചാരുകസേരയിൽ വെറുതെ കാലു നീട്ടിയിരിക്കും,വേറെ ഒന്നും നോക്കാനില്ലല്ലോ, പെങ്ങളെ കെട്ടിക്കാനില്ല, പണിയെടുത്തു പൈസ ഉണ്ടാക്കണ്ട,പണിക് പോയിലെങ്കിൽ തള്ളേന്റെ കയ്യിൽ നിന്നും ചീത്ത കേൾക്കണ്ട, എന്ത് വേണേലും ചെയ്തു തരാൻ പണിക്കാർ …ആലോചിക്കുമ്പോൾ തന്നെ നല്ല സുഖം..

Leave a Reply

Your email address will not be published. Required fields are marked *