നീലക്കൊടുവേലി 5 [Fire blade]

Posted by

കുതികുത്തി വന്ന മനസ് മരിച്ചു.. താൻ ഉണ്ടായാലും ഇല്ലെങ്കിലും എല്ലാം അവൾക്ക് ഒരുപോലെയാണെന്ന തിരിച്ചറിവ് വേദനയുണ്ടാക്കുന്നതാണ്.. സിദ്ധു അവളിൽ നിന്നും ശ്രദ്ധ മാറ്റി, ഇട്ടിരുന്ന ഡ്രെസ്സുകൾ അഴിച്ചു ഷെഡ്‌ഡി മാത്രം ഇട്ട് കുളത്തിലേക്ക് ചാടി…

അവൾ കേറിപോയോ ഇല്ലേ എന്ന് കൂടെ നോക്കാതെ വെള്ളത്തിൽ പൊങ്ങിയും താണും മലർന്നും നീന്തിക്കൊണ്ടിരുന്നു..

കോളേജിൽ എത്രയോ സുന്ദരികൾ ഉണ്ട്, ക്ലാസിൽ പോലും അഞ്ചാറെണ്ണം ഉണ്ടാകും, ഈയിടെയായി കോളേജിൽ അത്യാവശ്യം പേര് കൂടി വന്നതോടെ ഇങ്ങോട്ട് കൂട്ട് ആയവർ വേറെയും… പക്ഷെ അവരിലൊന്നും സിദ്ധുവിന് തൃപ്തി ഉണ്ടായിരുന്നില്ല… ചിലപ്പോളെല്ലാം അവൻ തനി നാട്ടുമ്പുറകാരൻ ആകുമായിരുന്നു..

സിതാരയിൽ കണ്ട സാവിശേഷതകൾ മറ്റൊരുവളിലും കാണാൻ കഴിഞ്ഞിട്ടില്ല എന്നതാണ് തന്റെ ഏറ്റവും വലിയ വേദന എന്ന് സിദ്ധു മനസിലാക്കി… കാര്യമില്ല, നമ്മൾ കൊടുക്കുന്ന സ്നേഹം മനസിലാക്കാൻ സാധിക്കാത്തവർക്ക് പുറകെ ചുറ്റുന്നത് മണ്ടത്തരമാണ്.. ആ മണ്ടത്തരം നിർത്തേണ്ട സമയമായെന്നു സിദ്ധുവിന് തോന്നി…

കുറച്ചു നീന്തി കഴിഞ്ഞ് പടവിലേക്ക് കയറുമ്പോളാണ് മറപ്പുറയുടെ തൂണിൽ ചാരി ഇരിക്കുന്ന സിതാരയെ അവൻ കണ്ടത്…

ങേ…ഇവൾ പോയില്ലാരുന്നോ..?? അവൻ അവളെ തന്നെ നോക്കി…

അല്ല, ഇത് നീതുവാണ്…. സിതാരയുടെ മനോഹാരിത വർധിപ്പിക്കുന്ന ആ കുഞ്ഞു മറുക് കാണാനില്ല.. അവൻ ഒന്ന് ചിരിച്ചു..

” ഓ… ജീവിച്ചിരുപ്പുണ്ടല്ലേ..?”

അവൾ ചിറികോട്ടികൊണ്ട് കളിയാക്കി… സിദ്ധു ചിരിയോടെ തോർത്തുടുത്ത ശേഷം അവൾക്കു തിരിഞ്ഞു നിന്നു അവന്റെ ഷെഡ്‌ഡി വെള്ളത്തിൽ നിന്നു പിഴിഞ്ഞെടുത്തു…

” ഇനി ഇങ്ങനെ പോവാണെങ്കിൽ എന്റെ അമ്മേനെ കൂടി കൊണ്ടുപൊക്കോ..”

അവൾ അവൻ ചെയ്യുന്നത് നോക്കികൊണ്ട്‌ പറഞ്ഞു..

” അമ്മേനെ മാത്രമാക്കണ്ട, നിന്നേം കൊണ്ടോവാം.. ന്തേ..?? “

Leave a Reply

Your email address will not be published. Required fields are marked *