നീലക്കൊടുവേലി 5 [Fire blade]

Posted by

സിദ്ധു പുച്ഛത്തോടെ പറഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി..

” ആ… ആയ്ക്കോട്ടേ …എനിക്ക് കുഴപ്പൊന്നും ഇല്ല..”

അവൾ കയ്യിലുണ്ടായിരുന്ന എന്തിന്റെയോ ഇല നുള്ളി പടവിലേക്ക് ഓരോന്നായി ഇട്ടുകൊണ്ട് അവൻ കേൾക്കാൻ പാകത്തിൽ പിറുപിറുത്തു…

” അയ്യടാ… കൊണ്ടോവാൻ പറ്റിയൊരു മൊതല്… ന്നിട്ട് വേണം ഞാൻ തൊട്ടേ പിടിച്ചേ എന്നും പറഞ്ഞു ആളെ കൂട്ടിവരാൻ….”

സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു.. പിന്നെ
നനഞ്ഞ ഷെഡ്‌ഡി വീണ്ടും ഇട്ട് അതിനു മുകളിൽ തോർത്ത്‌ മുറുക്കിയുടുത്തു അഴിച്ചിട്ട തുണികൾ എടുത്തുകൊണ്ടു നിവർന്നു..

” അത്… അന്ന് ഇയാളെന്നെ അങ്ങനൊക്കെ ചെയ്തോണ്ടല്ലേ…? ”

സിദ്ധു വീണ്ടും പഴയ കാര്യങ്ങൾ പറഞ്ഞതിന്റെ ജാള്യതയിൽ നീതു കെറുവിച്ചു…

” ആ…. എന്നിട്ട് ഇത്ര മോശക്കാരനായ എന്റെ അടുത്ത് ഇപ്പൊ നീ ഒറ്റക് വന്നതെന്തിനാ…? ”

സിദ്ധു പടവുകൾ കയറി അവൾ ഇരിക്കുന്നതിനടുത്തു എത്തി നിന്നു..

” അതൊക്കെ അന്നല്ലേ… ഇപ്പൊ അതൊക്കെ ഞാൻ മറന്നു. ”

ഉദാസീനമായി പറഞ്ഞുകൊണ്ട് അവൾ ചുണ്ടുമലർത്തി എണീറ്റു നിന്നു.. പിന്നെ ചന്തിയിലുള്ള പൊടി തട്ടിക്കൊണ്ടു അവനെ നോക്കി

” എങ്കി ഞാൻ അന്നത്തെ ഞാൻ തന്നാ.. ഞാൻ ചെലപ്പൊ ഇനീം പിടിച്ചെന്നും തൊട്ടെന്നുമിരിക്കും… അതുകൊണ്ട് വരാണ്ടിരിക്കുന്നതാ നല്ലത്.”

സിദ്ധു കൃത്രിമ ദേഷ്യത്തിൽ പറഞ്ഞിട്ട് ബാക്കി പടവുകൾ കയറി തുടങ്ങി..

” ഓഹോ… എങ്കി അതൊന്നു കാണണല്ലോ.. ”

കൈ രണ്ടും എളിക്കുകുത്തി കുസൃതിയോടെ അവൾ വെല്ലുവിളിച്ചു..

സിദ്ധു കൂടുതൽ ചുരണ്ടാൻ നിക്കാതെ പോവാൻ തുടങ്ങിയതാണ്, അപ്പഴാണ് സുഖമുള്ളൊരു വെല്ലുവിളി..

അവൻ തുണികൾ താഴെയിട്ടു, പിന്നെ അവളുടെ അടുത്തേക്ക് ചുണ്ടുകൾ കടിച്ചുകൊണ്ട് ഒരു വിടലചിരിയുമായി ചെന്നു… നീതു അതേ നിൽപ്പിൽ തന്നെ നിന്നു..

അവൻ അവളുടെ അടുത്തേക്ക് ചെന്നു കവിളിൽ വലതുകൈ കൊണ്ട് വേദനയെടുക്കാതെ കുത്തിപ്പിടിച്ചു പുറകിലേക്ക് നിരക്കി തൂണിലേക്ക് ചേർത്തു.. നീതു കൃത്രിമമായ പുച്ഛത്തോടെ തന്നെ അവന്റെ കണ്ണിൽ നോക്കി..

Leave a Reply

Your email address will not be published. Required fields are marked *