ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“ആരുമെല്ലെടി പൊന്നേ…”

“എന്നാലോ…”

“വണ്ണമൊക്കെ നന്നായി കൂടുന്നുണ്ടോ ന്നൊരു സംശയം. കല്യാണം കഴിഞ്ഞ എഫക്ട്…”

“പോടാ….”

നല്ല ദേഷ്യത്തിൽ തന്നെ ആമി മുഖം കനപ്പിച്ചു. സംഭവം കൈവിട്ടു എന്ന് മനസിലായ റിതിന് അവന്റെ പ്രവർത്തിയിൽ ഖേദം തോന്നി. കാറിൽ തിരിച്ച് യാത്ര തുടങ്ങിയിട്ടും അവൾ മിണ്ടാൻ കൂട്ടാക്കിയില്ല. അവൻ കാല് പിടിച്ച് കേണപ്പോൾ അവളൊന്നയഞ്ഞു.

“ഇനി ഇങ്ങനെ ചെയ്‌താൽ ഞാൻ ഒരിക്കലും മിണ്ടില്ല.. നോക്കിക്കോ…”

“ഇല്ല പൊന്നേ.. സോറി സോറി…”

“മ്മ്..”

അൽപ നേരത്തെ മൗന ചിന്തകൾക്ക് ശേഷം ആമി തുടർന്നു.

“ഹൊ.. ഭാഗ്യം..”

“എന്ത് ഭാഗ്യം…?”

“ഞാൻ മിണ്ടാതിരുന്നാൽ ഏട്ടന് ഫീൽ ആകുന്നുണ്ടോ..?”

“എന്തെ അങ്ങനെ ചോദിച്ചേ..?”

“അറിയാൻ വേണ്ടി..”

“ആകും.. ചോദിക്കണ്ടേ ആവിശ്യം ഇല്ലല്ലോ..”

“എന്ത് കൊണ്ട്..? ഏട്ടനെന്റെ ഭർത്താവൊന്നുമല്ലല്ലോ..”

പെട്ടന്നവന്റെ  മുഖം മാറി മങ്ങിയത് അവൾക്ക് കാണാൻ കഴിഞ്ഞു. ഒരു മൂകത.

“ഏട്ടനെന്റെ ശരീരമല്ലേ വേ..”

“ഷട്ട് അപ്പ്‌ ആമി…”

അവളെ പറഞ്ഞു മുഴുവിക്കാൻ വിട്ടില്ല. റിതിന്റെ ഘോര ശബ്ദം തന്നെ കാറിൽ മുഴങ്ങി. ആ ഭീതിയിൽ വേറൊന്നും ചോദിക്കാനാവാതെ അവളുടെ നാവ് താണു. ചോദിച്ചത് കൂടുതലാണെന്നെറിയാം. പക്ഷെ അവന്റെ സ്നേഹം അളക്കാനുള്ള കൂരമ്പായിരിന്നു പ്രയോഗിച്ചത്. പക്ഷെ ഇനിയിപ്പോ ഒന്നും ചോദിക്കാനോ പറയാനോ പറ്റാത്ത അവസ്ഥയായി. നോക്കാൻ പോലും പേടി തോന്നി പോയി അവൾക്ക്. പക്ഷെ എങ്ങനെങ്കിലും മിണ്ടിപ്പിച്ചല്ലേ പറ്റു.

“ഏട്ടാ…”

തെറി പ്രതീക്ഷിച്ചു തന്നെ അവൾ സ്വരം നേർപ്പിച്ച് വിളിച്ചു നോക്കി.

“ഐ സെഡ് ഷട്ട് അപ്പ്‌…”

ഒരു മയവും ഇല്ല. തീർന്നു..! ഇനി മിണ്ടികിട്ടണമെങ്കിൽ എന്ത് ചെയ്യണമെന്നറിയാതെ അവളുടെ തല പുകഞ്ഞു. കഠിന മൗനം പേറുന്ന അന്തരീക്ഷത്തെയും കൊണ്ട് കാർ അവരുടെ പാർക്കിങ്ങിൽ എത്തി. രണ്ടു പേരും ഇറങ്ങി. ആമിയെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ നടന്നു. അവൾ പകച്ചു കൊണ്ട് പിന്നാലെ കൂടി. ഓഫീസിൽ എത്തുന്നത് വരെയും അവൻ അവളെ മൈൻഡ് ആക്കിയില്ല. പൂച്ചക്കുട്ടി പുറകിൽ വരുന്നത് പോലെ ഏട്ടാന്നും വിളിച്ചു കൊണ്ട് അവൾ പുറകെ പാഞ്ഞു. നൊ രക്ഷ. ഓഫീസിൽ കയറിയാൽ പിന്നെ പുറകെ പോകാൻ കഴിയില്ലെന്ന ചിന്തയിൽ അവൾക്ക് അസ്വസ്ഥത വന്നു.

Leave a Reply

Your email address will not be published. Required fields are marked *