“എന്നാലുമെന്റെ പ്രാന്താ.. നീയെന്നോട് മിണ്ടാതെ നിന്നില്ലേ..ഒന്നും പറയാതെ പോയില്ലേ..?”
“അതത്രയേ ഉള്ളു. സംസാരിക്കുമ്പോൾ നാവിനെ ശ്രദ്ധിക്കണം. എനിക്ക് നിന്റെ ശരീരം മാത്രമേ വേണ്ടുവെങ്കിൽ ഒന്നും ഇത്ര താമസം ഉണ്ടാവില്ലായിരുന്നു.”
“സോറി. അത് വിട്ടേക്ക്..”
“സോറിയൊന്നും വേണ്ടാ..”
“എന്നാലും പോകുമ്പോ എന്നോട് മിണ്ടിയില്ലല്ലോ..? അവിടെ നിക്ക് ഞാനും കാണിച്ചു തരാം..”
“എനിക്ക് കാണുവൊന്നും വേണ്ട..?”
“ശ്ഹ്… പോടാ.. ഇന്ന് ഏട്ടനോട് സംസാരിക്കാൻ പറ്റിയില്ലെങ്കിൽ ഉറക്കം കിട്ടില്ലേനു..”
“മ്മ് അത് കൊണ്ടും കൂടിയ ഞാൻ തിരിച്ചു വിളിച്ചത്..”
“പ്രാന്തൻ…!”
“വെറും പ്രാന്തനല്ല ആമികുട്ടിയുടെ പ്രാന്തൻ…!”
“ലവ് യൂ..”
“ലവ് യൂ ആമീ..”
“ഞാൻ വെക്കുവാണേ…”
“ഓക്കെ…”
റിതിന്റെ ചുണ്ടിൽ ഒരു വില്ലത്തരം വിരിഞ്ഞു കാര്യങ്ങൾ വിചാരിച്ച പോലെ നീങ്ങുന്നുണ്ടെന്ന അർത്ഥത്തിൽ…!
കോൾ കട്ട് ചെയ്ത് ഫോൺ നെഞ്ചിനോട് ചേർത്ത് പിടിച്ച് അവൾ ദീർഘ ശ്വാസമെടുത്തു. നല്ലൊരു ആശ്വാസം കിട്ടിയത് പോലെ തോന്നി. അപ്പോഴേക്കും ഉള്ളിൽ നിന്ന് ഭർത്താവിന്റെ വിളി വന്നു.
“ദാ വരുന്നൂ…”
അവൾ കൂവി കൊണ്ട് ഉള്ളിലേക്ക് ഊളിയിട്ടു. ശ്രീ കുളി കഴിഞ്ഞ് ടർക്കി ഉടുത്ത് വേഷം മാറാൻ വേണ്ടി തുണിയെടുക്കുമ്പോൾ അവൾ റൂമിലെത്തി.
“ഹ എവിടെ പോയി..?..”
“പുറത്തുണ്ടായിരുന്നു..”
“തല വേദന പോയോ..?”
റാക്കിൽ നിന്നൊരു ട്രാക്ക് പാന്റ് എടുത്ത് അവൻ ചോദിച്ചു.
“കുറവുണ്ട്..”
“ഫോണിൽ ആരായിരുന്നു..?”
ഈശ്വരാ… ശ്രീ എന്തെങ്കിലും കേട്ടുകാണുമോ എന്ന് ചിന്തിച് അവളുടെ നെഞ്ചിടിപ്പ് കൂടി. കേട്ടെങ്കിൽ കള്ളം പറഞ്ഞാൽ പണിയാകും.
“അ അത്.. റിതിയെ ഒന്ന് വിളിച്ചതാ.. തലവേദന കാരണം നേരത്തെ പോയതല്ലേ…”
ഒരങ്കലാപ്പോടെ അവൾ പറഞ്ഞു.
“ഓ… കാമുകന്റെ കാര്യത്തിൽ എന്താ ശുഷ്‌കാന്തി…”