ശ്രീയുടെ ആമി 4 [ഏകലവ്യൻ]

Posted by

“എന്താ എന്നേം കൂടെ കൂട്ടിയാൽ..?”

“എന്തിനാടി രണ്ടു പേര് ലീവ് എടുക്കുന്നെ..? അത്രക്കുള്ളതൊന്നും ഉണ്ടാവില്ല.. ഞാനൊന്ന് പോയി നോക്കട്ടെ ആദ്യം.”

“മ്മ്..”

അവർ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. വർക്കുകളൊക്കെ ഏകദേശം തീർത്തത് കൊണ്ട് രണ്ടു മണി ആയപ്പോഴേക്കും ശ്രീ ലീവ് കൊടുത്തിറങ്ങി. അവൻ പോകുന്നത് കണ്ടപ്പോൾ ആമിക്കൊരു വല്ലായ്മ തോന്നി. ഞാനും വരാമെന്ന് പറഞ്ഞതല്ലേ.. എന്നെ കൂട്ടാഞ്ഞിട്ടല്ലേ.. അവൾ പിറുപിറുത്തു.

സമയം നീങ്ങുന്നതിനനുസരിച്ച് എല്ലാവരുടെയും കണ്ണുകൾ മുൻപിലെ കമ്പ്യൂട്ടറിലും കൈകൾ കീ ബോഡിലും മൗസിലും അലയുന്നുണ്ട്. വൈകുന്നേരമായപ്പോൾ ആമിക്ക് എന്തോ ഒരു അസ്വസ്ഥതയും ക്ഷീണവും തോന്നിച്ചു. പണിയെടുക്കാൻ വലിയ ഉത്സാഹമൊന്നും ഉണ്ടായില്ല. ഓഫീസ് ടൈം കഴിയുന്ന സമയം ആയപ്പോഴേക്കും ശരീരം വരണ്ടത് പോലെയയായി. കുറച്ച് വെള്ളം കുടിച് എനർജി കൈവരിച്ചു.

ശ്രീ ഇല്ലാത്തത് കൊണ്ട് ഒറ്റക്ക് പോകാൻ അവൾക്കൊരു മടി വന്നു. റിതിൻ ആണെങ്കിൽ ഇത്ര സമയമായിട്ടും ബോസ്സിന്റെ കേബിനിൽ തന്നെയാണ്. കാത്തുനിൽക്കാമെന്ന് വച്ചാൽ അവനറിയുന്നുണ്ടോ ഞാൻ പുറത്തുള്ള കാര്യം. എംപ്ലോയീസ് എല്ലാം പോയതിനു ശേഷം അവൾ ക്ഷമക്കെട്ട് റിതിന് മെസ്സേജ് അയച്ച് ഓഫീസിനു പുറത്തുള്ള ചെയറിൽ വന്നിരുന്നു. എല്ലാദിവസവും നാല് മണിക്ക് സ്ഥലം വിടാറുണ്ടായിരുന്ന ബോസ്സിനെ പിറുപിറുത്തു. വൈകിയാണ് വീട്ടിൽ എത്തുന്നതെങ്കിൽ റിതിൻ കൊണ്ടു വിടുന്നത് കണ്ട് ശ്രീക്ക് ഒന്നും തോന്നേണ്ടെന്ന് കരുതി അവളവനെ ഫോണിൽ വിളിച്ചു.

“ഹെലോ…”

“ഹലോ.. ശ്രീ എവിടെയാ..?”

“ഞാൻ അമ്മാവന്റടുത്താ.. ഇറങ്ങാൻ കുറച്ചു വൈകും. നീ ഓഫീസിൽ നിന്നിറങ്ങിയോ..?”

“ഓഫീസിലാ ഉള്ളത്..”

“പോകുന്നില്ലേ…?”

“അത്.. ഏട്ടാ.. റിതി കൊണ്ടു വിടാമെന്ന് പറയുന്നു. എന്താ ചെയ്യണ്ടേ…?”

Leave a Reply

Your email address will not be published. Required fields are marked *