“വേണ്ട…”
“എങ്കി ഈ കോഫി കുടിക്ക്..”
രണ്ടാളും കോഫി ഊതിയൂതി കുടിക്കാൻ തുടങ്ങി.
“എനിക്ക് തരാതെ തിന്നുന്നത് കണ്ടില്ലേ.. പ്രാന്തൻ..”
“പോടീ.. നീ വേണ്ടെന്ന് പറഞ്ഞിട്ടല്ലേ..”
“വേണ്ടെന്ന് പറഞ്ഞാൽ.. ഒന്നൂടെ ചോദിക്കില്ലേ മനുഷ്യൻ..”
“മ്മ് മനസിലായി.. നിന്റെ മൂഡിന്റെ കാര്യം മനസിലായി…
“എന്ത്..?”
“നിനക്ക് ഡേറ്റ് അല്ലേ ഇപ്പൊ…?”
അവൻ ശബ്ദം താഴ്ത്തി ചോദിച്ചു. ആമി ഒന്നും മിണ്ടിയില്ല. പക്ഷെ അതിന്റെ ഉത്തരം അവളുടെ കെറുവിച്ച മുഖത്തുണ്ടായിരുന്നു.
“സോറി.. ഒന്ന് ഓർഡർ ചെയ്യട്ടെ…?”
“വേണ്ട നമുക്ക് പോകാം…”
“ഹ്മ്മ്.. എങ്കി നടക്ക്…”
“ഓ…”
വല്ലാതെ മാറി മറിയുന്ന ആമിയുടെ ഭാവങ്ങളുടെ യഥാർത്ഥ കാരണം എന്താണൊന്നും മനസിലാകാതെ റിതിന്റെ ഉള്ളിൽ ഒരു അങ്കലാപ്പ് പടർന്നു. ചിലപ്പോൾ പീരിയഡ്‌സ് ന്റെ തന്നെയാകാം എന്നവൻ സമാധാനിച്ചു. അവർ വേഗം വീടെത്തി. ശ്രീ അപ്പോഴേക്കും വന്നിട്ടില്ലായിരുന്നു.
“എടി ഞാനങ്ങോട്ടു വരണോ..?”
“വേണ്ട.. വേഗം പൊയ്ക്കോ…”
“ഇപ്പോ അങ്ങനെയായി അല്ലേ..?”
“പോട…”
അവൾ ചിരിച്ചു കൊണ്ട് കാറിൽ നിന്നിറങ്ങി.
“കൊണ്ടു വിട്ട വക ഒന്നുമില്ലേ…?”
“ഒന്നുമില്ല… നാളെ കാണാം..”
“എടീ…”
“പോട പ്രാന്ത..”
ഇക്കിളി കൊണ്ടുണ്ടാവുന്ന ചിരിയുടെ സ്വരം കേൾപ്പിച്ച് ആമി തിരിഞ്ഞ് നടന്നു. അവൾ വീട്ടിലേക്ക് കയറുന്നതു വരെ നോക്കിയിരുന്ന ശേഷം റിതിൻ കാർ തിരിച്ചു. മുന്നോട്ട് നീങ്ങുന്ന നേരം ഇറയത്തു നിന്ന് കൈവീശി കാണിക്കുന്നുണ്ട്. പൊട്ടി പെണ്ണ്..! അവൻ ചിരിച്ചു.
വീട്ടിൽ കയറി ഒരായാസത്തോടെ ഇരുന്ന ആമി തന്റെ ഭർത്താവ് എവിടെയെന്നറിയാൻ ഫോണെടുത്ത് ഡയൽ ചെയ്തു. ആദ്യ വിളിയിൽ എടുത്തില്ല. പിന്നെയിങ്ങോട്ട് കോൾ വന്നു.
“ഹെലോ.. ഏട്ടാ.. എവിടെയെത്തി..?”
“ഞാൻ വന്നോണ്ടിരിക്കുവാ… നീ എത്തിയോ?”