“പിന്നെ..?”
“നീ ആദ്യം ഒന്നിരിക്ക്…”
അവളത് കേൾക്കാതെ ശാട്യത്തോടെ കയ്യും കെട്ടി നിന്നു. അവൻ എഴുന്നേറ്റ് ആമിയുടെ അടുത്തേക്ക് ചെന്ന് ചുമലിൽ പിടിച്ച് ചെയറിൽ ഇരുത്തിച്ചു.
“എടി പെണ്ണേ എന്റെ മനസ്സിൽ പോലും തോന്നാത്തത് പറഞ്ഞാൽ ദൈവം കോപിക്കും കേട്ടോ..”
“പിന്നെന്താ കഴിഞ്ഞ ദിവസങ്ങളിലൊന്നും എന്നെ നോക്കാഞ്ഞേ..? സംസാരിക്കാഞ്ഞേ..?”
കൊച്ചു കുട്ടികളുടെ പരിഭവം പറച്ചിൽ പോലെയാണ് അവളുടെ സംസാരം.
“പോടീ.. നിന്റെ മട്ടും കളിയും കണ്ടാൽ ആളുകളെ ഇപ്പൊ കുത്തിയിടും എന്നായിരുന്നില്ലേ..അപ്പോ നിന്റെ മനസ്സ് ശെരിയല്ലാതിരിക്കുമ്പോൾ എന്റെ സംസാരത്തിൽ നി പൊട്ടിത്തെറിച്ചാലോ എന്ന് പേടിച്ചിട്ടാ സത്യം പറഞ്ഞാൽ മിണ്ടാഞ്ഞെ.”
അവളെ സമാധാനിപ്പിച്ച് റിതിൻ തിരികെ ചെയറിൽ വന്നിരുന്നു.
“ഹോ.. എന്തൊരു കണ്ടു പിടിത്തം..”
“പിന്നല്ലാതെ..”
“എങ്കി ഫോൺ വിളിക്കുന്നതിനെന്നാ?? മെസ്സേജ് അയക്കുന്നതിനെന്ന…?”
“നിന്റെ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ നിന്നെ വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തിട്ടുണ്ടോ.? ഇല്ലല്ലോ..? അപ്പോഴൊന്നും നിയിത് ചോദിച്ചും ഇല്ലല്ലോ…”
അവൾ ഒന്നും മിണ്ടാതെ കേട്ടു നിന്നു. അവൻ തുടർന്നു.
“അതാണ്…! ഭാര്യ ഭർതൃ ബന്ധത്തിൽ ഏർപ്പെട്ട പെണ്ണിന് ഫോണിൽ ചിലവഴിക്കാൻ സാഹചര്യങ്ങൾ കുറവായിരിക്കും. അത് മനസ്സിലാക്കി നിങ്ങളുടെ കുടുംബത്തിൽ ഇടപെടേണ്ട എന്ന് കരുതി തന്നെയാ വിളിക്കാഞ്ഞതും മെസ്സേജ് അയക്കാഞ്ഞതും.”
“ഏട്ടന് എല്ലാത്തിനും ഒരു കാരണവും ഉണ്ട് ന്യായവും ഉണ്ട്.”
“അല്ലേടി.. സത്യമാ പറഞ്ഞത്..”
“എന്നെയൊഴിവാക്കാനോ മറ്റോ ഉള്ള പ്ലാനിലാമോ..”
അവൾ പിറുപിറുത്തു പക്ഷെ അവനത് കേട്ടിരുന്നു.
“ഞാൻ കേട്ടു. ദേഷ്യം പിടിപ്പിക്കാനാണ് വന്നതെങ്കിൽ എനിക്ക് വയ്യ..”
“ഓ..” അവൾ ചുണ്ട് കോട്ടി.
“ഈ പെണ്ണിന്റെ പിണക്കം മാറുന്നില്ലല്ലോ ഈശ്വരാ…. നിനക്ക് എന്താ വേണ്ടത് പറയ്.. എന്തും ഞാൻ ഇപ്പൊ കൊണ്ടു വരും…”