ഇതൊന്നും റിതിൻ അറിയുന്നില്ല. രണ്ടാഴ്ചയോളം അവൻ ബോംബെയിൽ കഴിഞ്ഞു. എംപ്ലോയീസിന്റെ വർക്കുകൾക്ക് പ്രോത്സാഹനം നൽകുന്ന കാര്യങ്ങൾ ബോസ്സുമായുള്ള ചർച്ചയിൽ അവൻ എടുത്തിട്ടു. മുടങ്ങി കിടക്കുന്ന എംപ്ലോയ് ഓഫ് ദി മന്ത് ആദരവും പാരിതോഷികവും വീണ്ടും തുടരാൻ ബോസ്സിന്റെ സമ്മതം ലഭിച്ചു. അവന്റെ എല്ലാ താല്പര്യങ്ങൾക്കും മുതൽ കൂട്ടാണ് ഇപ്പോഴുള്ള മാനേജർ പദവി. രണ്ടാഴ്ച്ച കഴിഞ്ഞ് ബോംബയിൽ ഉള്ള അവരുടെ കോർപ്പറേറ്റ് ഹെഡ് ഓഫീസിൽ നിന്നും മീറ്റിംഗുകൾ തീർത്ത ശേഷം അവർ മടങ്ങി.
ആ വിവരം അറിഞ്ഞതോടെ ഓഫീസിൽ പോകാൻ വേണ്ടി ആമിയുടെ മനസ്സ് തിടുക്കം കൂട്ടി. ഒരു വേള ശ്രീയും ഉന്മേഷവാനായിരുന്നു. ഉൾവലിഞ്ഞ കടൽ കൂടുതൽ ശക്തിയോടെ തിരമാലകളെ പുറപ്പെടിവിക്കുമെന്ന് അവർക്കപ്പോൾ മനസിലായില്ല.
സൺഡേ കഴിഞ്ഞ അടുത്ത ദിവസം ഓഫീസിൽ ജോയിൻ ചെയ്ത റിതിന്റെ മാനേജർ പദവിയുടെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നു. അന്ന് തന്നെയവൻ എംപ്ലോയ് ഓഫ് ദി മന്ത് അന്നൗൺസ്‌മെന്റും സങ്കടിപ്പിച്ചു. കഴിഞ്ഞ അഞ്ചു മാസങ്ങളിലെ മികച്ച എംപ്ലോയ് യെ തിരഞ്ഞെടുത്തു. മെയിൻപ്രൊജക്റ്റുകളും കൂടെ അഞ്ച് പത്ത് സബ് പ്രൊജക്ടസും ഒരുമിച്ച് വിജയകരമായി കോർഡിനേറ്റും വെരിഫിക്കേഷനും ചെയ്ത ആമിയായിരുന്നു വിന്നർ. വിജയത്തിലേക്ക് എത്തിക്കാൻ റിതിന്റെ കൈകൾ അണിയറയിൽ പ്രവർത്തിച്ചിരിന്നു…!
ആമിയുടെ ചുറ്റിലും ആഹ്ലാദ ആരവങ്ങൾ മുഴങ്ങുമ്പോൾ എല്ലാവരും കയ്യടിച്ച് ഉല്ലസിച്ചു. നേർത്ത കറുപ്പിൽ വലിയ കടും ചുവപ്പ് പൂക്കൾ അലങ്കരിച്ച സാരിയും കട്ടി കറുപ്പ് ബ്ലൗസുമാണ് അവൾ അണിഞ്ഞിരുന്നത്. ഓരോ നാളിലും സൗന്ദര്യത്തിന്റ മൂർദ്ധന്യത കൈവരിക്കുന്ന സിന്ദൂരം ചാർത്തിയ, യൗവ്വന യുക്തയായ നാടൻ പെണ്ണ്..!
പദ്ധതികൾ മെനഞ്ഞു കൊണ്ട് ആൾക്കൂട്ടത്തിൽ വശ്യമായി ചിരിച്ചു നിൽക്കുന്ന കാമുകൻ റിതിന്റെ നോട്ടം ആമിയുടെ കണ്ണുകളെ ശക്തമായി കീഴടക്കി. കൺ നിറയെ കാണാനുള്ള കൊതി, വാതോരാതെ സംസാരിക്കാനുള്ള കൊതി, പറ്റിയെങ്കിൽ ശരീരം മുറുകെ ഒന്ന് ആലിംഗനം ചെയ്യാനുള്ള കൊതി.. എല്ലാം അവളുടെ കണ്ണുകളിൽ സ്പഷ്ടമായിരുന്നു. വർണക്കടലാസുകൾ ഓപ്പൺ കേബിനിലെ അന്തരീക്ഷത്തിൽ തലങ്ങും വിലങ്ങും പാറി നടന്നു.