“ഏട്ടാ.. എന്താ ആലോചിക്കുന്നേ…?”
“അല്ല… ഇന്നെന്തൊക്കെയാ നടന്നത്..? കേബിനിൽ..?”
“ശ്ഹ്… ഏട്ടൻ അതെനിയും വിട്ടില്ലേ..?”
അവളവന്റെ മേൽ നിന്നും കയ്യെടുത്തു കൊണ്ട് പറഞ്ഞു.
“അയ്യേ.. ദേഷ്യപ്പെടാനല്ലെടി.. കേൾക്കാൻ വേണ്ടി ചോദിച്ചതാ…”
“ഒലക്ക…! ഏട്ടന്റെ ഈ സ്വഭാവമാണ് എല്ലാത്തിനും കാരണം..”
“സോറിയെടി.. അതൊരു സുഖല്ലേ..”
“പോടാ.. ഞാനൊരു പെണ്ണാണ്.. ഏട്ടൻ എന്തൊക്കെയാ ഉദ്ദേശിക്കുന്നേ…?”
“എന്ത്..?”
“ശെരിക്കും ഏട്ടൻ എൻജോയ് ചെയ്യുന്നുണ്ടോ അതോ എന്നെ വെറുതെ വട്ട് പിടിപ്പിക്കുകയാണോ..?”
“അതെന്തേ അങ്ങനെ ചോദിച്ചേ..?”
“എങ്കിൽ പറയ് റിതിൻ എന്നെ എന്തൊക്കെ ചെയ്യണമെന്നാ ഏട്ടന്റെ ആഗ്രഹം..?”
“അങ്ങനെ ചോദിച്ചാൽ…”
“പറയ്..”
ശ്രീക്ക് ഒന്നും മിണ്ടാനായില്ല. മനസ്സിൽ അതിനു വേണ്ടി ഒരുത്തരം അവൻ ഇനിയും കണ്ടെത്തിയില്ലെന്നതാണ് സത്യം. ശ്രീയുടെ മൗനം കണ്ടപ്പോൾ ആമി തുടർന്നു.
“ഉത്തരവുമില്ല… നന്നായി…! ഞാനൊരു കാര്യം പറയാം. ഏട്ടന്റെ അറിവോടെയാണെങ്കിലും എന്റെ വികാരം കൈ വിട്ടു പോയാൽ എന്നെയൊന്നും പറഞ്ഞേക്കരുത് കേട്ടല്ലോ.. അങ്ങനെ ഉണ്ടായാൽ ഞാൻ കെട്ടി തൂങ്ങി ചാവും…”
“ഓ പെണ്ണേ… എന്തൊക്കെയാ പറഞ്ഞു വെക്കുന്നെ… നീയൊന്ന് കൂളായെ…”
“ഞാൻ സത്യമാ പറഞ്ഞെ..”
അൽപ നേരം അവർ ഒന്നും മിണ്ടിയില്ല.
“ഏട്ടാ…”
“എന്താടി..?”
“സോറി.. പെട്ടെന്ന് പറഞ്ഞു പോയതാ..”
അവളവന്റെ മേൽ കൈ വച്ച് പറഞ്ഞു.
“എന്നാലും അങ്ങനെയൊന്നും പറയരുത് കേട്ടല്ലോ..”
“കേട്ടു…പക്ഷെ…”
“എന്താ ഒരു പക്ഷെ..?”
“ഏട്ടനിത് ശെരിക്കും എൻജോയ് ചെയ്യുന്നുണ്ടെങ്കിൽ എന്നോടെന്തിനാ ചൂടായത്?”
“എന്നെ അറിയിക്കാഞ്ഞത് കൊണ്ട്..”
“മീറ്റിംഗ് കഴിഞ്ഞിട്ടും റിതിന്റെ കേബിനിൽ നിന്നതും സംസാരിച്ചതും എല്ലാം ഏട്ടനോട് പറയാൻ തന്നെയാ ഞാൻ നിന്നത്..”