തിരിച്ച് വീട്ടിൽ വരുമ്പോ മനസ്സിൽ മൊത്തം അവൾ കോളേജിൽ നാണംകെടാൻ പോവുന്ന രംഗമായിരുന്നു…! അതാലോയ്ക്കുമ്പോ തന്നെ ഒരു കുളിര്…! വീട്ടിലെത്തി അകത്ത് കേറാൻ നില്കുമ്പോ ഫോൺ ബെല്ലടിച്ചു…! അമ്മയാണ്…!
“”ആ പറയ്യ്…!””
“” നീ എവടെ പോയതാടാ…!””
“” ഞാൻ നിങ്ങളോട് പറഞ്ഞിട്ടല്ലേ തള്ളേ അവിടന്ന് ഇങ്ങ് പൊന്നെ…!? “” പിന്നെ ദേഷ്യം വരാണ്ടിരിക്കോ…!? ഇനി ഞാൻ ചെവിടടുത്ത് മൈക്കുവച്ഛ് പറഞ്ഞാൽ പോലും തള്ളയിങ്ങനെയെ ചോയ്ക്കു…!
“” നീയെപ്പോ പറഞ്ഞ്…!??”” ആ ദാ കെടക്കണ്…! എനിക്കറിയായിരുന്നു…!
“” നിങ്ങളിപ്പന്തിനാ വിളിച്ചേന്ന് പറ…!”” ഇനി പറഞ്ഞിട്ട് പോയ കാര്യം ന്യായികരിക്കാൻ നിന്ന ഇന്നങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലാന്നൊള്ള ലെവലിലാവും കാര്യങ്ങൾ…! പാവാണ്…! ഓരോരുത്തരടെ കുറ്റം പറയണേനിടക്ക് ഞാൻ പറഞ്ഞത് കെട്ടിട്ടിണ്ടാവില്ല…!
“” നീ ഇങ്ങ് വാ…! നീയിവളെ കാണാണ്ട് പോയിന്നും പറഞ്ഞ് ആരുമോളിവിടെ കെടന്ന് ബഹളം വെക്ക…!”” അമ്മ പറയുന്നത് കേട്ടതും എനിക്കങ്ങ് പൊളിഞ്ഞു…! ആ നായിന്റെ മോളല്ലേ നേരത്തെ എന്നെ കണ്ട് കൊറേ കിണിച്ചേ…! ഇതെന്നെ കാണാൻ മുട്ടിട്ടൊന്നല്ല, അവൾക്കെന്നെ അടുത്ത് നിർത്തി എയറിൽ കേറ്റാന…! സ്വന്തം മോനെ മറ്റുള്ളവർക്ക് ഊക്കാൻ ഇട്ടുകൊടുക്കുന്നൊരു തള്ള…!
“” എനിക്കൊന്നും പറ്റില്ല…! എനിക്ക് കളിക്കാൻ പോവാനുള്ളതാ…!””
“” നേരം സന്ധ്യ ആവാറായി, ഇനി ഇപ്പോ എങ്ങട്ടും പോണ്ട…!”” ന്ന് അമ്മ പറഞ്ഞപ്പോ
“” ഇനിപ്പോ എങ്ങട്ടും പോണ്ടെങ്കി പിന്നെന്തിനാ തള്ളേ ഞാൻ അങ്ങട്ട് വരണേ…!?? “” ന്നായി ഞാൻ…! അതിന് ഫോണിലൂടെ കുറച്ഛ് സ്വയമ്പൻ തെറി കേട്ടതും ഞാൻ കൃതാർത്താനായി…! പോവാണ്ടിരിക്കാൻ കൊറേ വാദിച്ചെങ്കിലും അമ്മ അത് ചെവികൊണ്ടീലാന്ന് മാത്രല്ല എത്രെയും പെട്ടന്നങ്ങോട്ടേത്താൻ ഓർഡറും ഇട്ടു…!