ആരതിടെ തിരുമോന്ത കാണാനുള്ള മൂഡ് തീരെ ഇല്ലെങ്കിലും മാതാശ്രീടെ ആന്ധ്യശാസനം ഒള്ളൊണ്ട് പോവാതെ വേറെ വഴിയില്ലായിരുന്നു…! പിന്നേം അവള്ടെ വീട്ടിലെത്തിയ ഞാൻ അകത്ത് കേറാതെ ഉമ്മറത്ത് നിന്ന് കാളിങ് ബെല്ലടിച്ചതും രാജീവ് മാമൻ വന്ന് വാതില് തുറന്നു…!
“” ആ ഇതാര് അഭിയോ…!! മോളേ ആരു…!!! ദേ നീ അന്വേഷിച്ച ആള്…! നീയെന്താടാ അവിടെ തന്നെ നിക്കണേ…!? ഇങ്ങോട്ട് കേറി വാ…!!”” അപ്പോഴേക്കും ആരതി അവള്ടെ അച്ഛന്റെ പിന്നിലായി വന്ന് നിന്നു…! എന്നിട്ട് അങ്ങേരുടെ തോളിലൂടെ കൈയിട്ട് തല അവിടെ വച്ചെന്നെ നോക്കി…!! നാവ് കൊണ്ട് ഉൾ കവിളിൽ കുത്തിയുള്ള അവളുടെ ആ നിൽപ് കണ്ടെനിക് എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല…!
“” ഏയ് കേറാൻ സമയല്ല്യ…! എനിക്കമ്മനെ വീട്ടിലാക്കി ഒരു സ്ഥലം വരെ പോവാണ്ട്…!”” ഇവളീ വീട്ടിലുള്ളപ്പോ ഞാനങ്ങോട്ട് കേറാനോ…!? നടന്നത് തന്നെ…!
“” നിനക്കെവടെ പോവാണ്ട് ന്ന്…? “” ഉമ്മറത്തേക്ക് വന്ന അമ്മ എന്നോടത് ചോദിച്ചതും ഞാനൊന്ന് പരുങ്ങി…!! ചാവാൻ പൂവാന്ന് പറഞ്ഞാലോ…? അത് വേണ്ട, ചെലപ്പോ വേഗം പൊക്കോളാൻ പറയും…! അമ്മക്കൊപ്പമായി ലക്ഷ്മിയമ്മ കൂടി വന്നപ്പോ ഈ ചെറിയ കാര്യത്തിന് പോലും ഞാൻ അവടെ നിന്ന് ഉരുകി…!
“” അ… ത്…! അതെനിക്ക് പൊന്നാനി വരെ ഒന്ന് പോണം…! അവടെ ശരത്തേട്ടൻ ഒരു വണ്ടി നോക്കാൻ പറഞ്ഞിരുന്നു…!!”” ഇത് ഞാൻ കള്ളം പറഞ്ഞതല്ല, ശരത്തേട്ടന് വണ്ടി മറിച്ചു വിൽക്കണതും കൂടെ റെന്റിന്റെ ഏർപ്പാടൊക്കെണ്ട്…! രണ്ട് ദിവസം മുന്നേ എന്നോട് പൊന്നാനിയിൽ ഒരു വണ്ടിയുണ്ട്, സമയള്ളപ്പോ അതൊന്ന് പോയി നോക്കണം എന്ന് പറഞ്ഞായിരുന്നു…! പോരാത്തേന് അമ്മ അത് കേട്ടതുമാണ്…! അപ്പോഴാണ് ആരതി അവള്ടെ അച്ഛന്റെ ചെവിയിലെന്തോ പറയുന്നത് കണ്ടത്…!