“”അതിനെന്താ…? നിന്റെ കൂടെ അല്ലെ…! അതൊന്നും സാരല്ല്യ…! ശ്രേദ്ധിച്ച് പോണം ന്ന് മാത്രേ ഒള്ളു…!”” ഇപ്പ്രാവശ്യം ലക്ഷ്മിയമ്മയാണ് കളത്തിലിറങ്ങിയത്…! പണ്ടാരടങ്ങാൻ…! ഈ പിശാശ് ഒഴിഞ്ഞു പോണില്ലല്ലോ…!
“”നീ പോയി റെഡിയായി വാ മോളെ, അവൻ കൊണ്ടോവും…!!”” എന്റെ പെട്ടിയിലെ അവസാനത്തെ ആണി അടിച്ചുകൊണ്ട് അമ്മയത് പറഞ്ഞതും എനിക്ക് പറയാൻ വേറെ കാരണങ്ങളില്ലാതെയായി…! തള്ള സമ്മതിക്കൂല…! എല്ലാവരുടെ കയ്യീന്നും ഗ്രീൻ സിഗ്നൽ കിട്ടിയ ആരതി നേരെ അകത്തേക്കൊടി ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറങ്ങി വന്നു…! ഒരു ലൈറ്റ് ബ്ലൂ ചുരിതാറും വെള്ള ലാഗ്ഗിൻസും ആണ് അവളുടെ വേഷം…! അവളെന്നെ നോക്കുന്നുണ്ടെങ്കിലും ഞാനത് മൈന്റാക്കാൻ നിന്നില്ല…! എന്റെ അടുത്തേക്ക് വന്ന ആരതി കൈയിൽ ചാവിതന്നതിന് പിന്നാലെ,
“” ഞാൻ നിന്നേംകൊണ്ടേ പോവൂ മോനെ…!!”” ന്നും പറഞ്ഞെന്നെ ഒന്ന് പുച്ഛിച്ചു നോക്കി…! പിന്നെയൊരു കുണുങ്ങി ചിരിയുമായി കോ ഡ്രൈവർ സീറ്റിലേക്ക് കേറിയിരുന്നു…! ഈശ്വര…! നീയെന്തിനെന്നെ ഇങ്ങനെയിട്ട് പരീക്ഷിക്കുന്നു…? വൈ…?
ഇവൾ ഒന്തിനൊരു വെല്ലുവിളിയാണല്ലോ…! ഏറ്റവും മികച്ച ഒന്തിനുള്ള ഗോമ്പറ്റീഷൻ വച്ച എത്ര തലമൂത്ത ഒന്തുണ്ടെന്ന് പറഞ്ഞാലും ഫസ്റ്റ് ഇവളുത്തന്നെ കൊണ്ടോവും…!
അവിടുന്ന് വണ്ടിയെടുത്ത് നേരെ ഞങ്ങൾ എടപ്പാളെത്തി…! വണ്ടിയിൽ കേറി അവളിത് വരെ ഒന്നും മിണ്ടിട്ടില്ല, പക്ഷെ എന്തോ ശബ്ദമൊക്കെ ഒണ്ടാക്കുന്നുണ്ട്…! മൂളിപ്പാട്ടാണെന്ന് തോന്നണു…! ഇവൾക്കെന്തോ തേങ്ങേടെ മൂഡ് വാങ്ങാൻണ്ടന്നല്ലേ പറഞ്ഞെ…! അത് ഇവടന്ന് വാങ്ങി ഇതിനെ തിരിച്ച് കൊണ്ടാക്യാലോ…!?
“” നിനക്കെന്താ വേടിക്കാനൊള്ളെ…!? “” എന്റെ ചോദ്യം കെട്ടവൾ എന്നെയൊന്ന് നോക്കി മറുപടിയൊന്നും പറയാതെ പിന്നേം പുറത്തോട്ട് കണ്ണുപായിച്ഛ് എന്തോ മൂളിക്കൊണ്ടിരുന്നു…! ഈ പൂ… പൂന്നാര മോളെ ഇന്ന് ഞാൻ…! ഉള്ളിൽ നല്ല തെറി പറയാൻ തോന്നുന്നുണ്ടെങ്കിലും മുൻപേ തെറിവിളിച്ചപ്പോ എന്റെ മനസ്സ് മൈരേൻ അതൊന്ന് കുറക്കാൻ പറഞ്ഞിരുന്നു…! അതോണ്ടു മാത്രം ഇപ്പൊ ഞാനൊന്നും പറയുന്നില്ല, പക്ഷെ അതെപ്പഴും അങ്ങനെയാവണം ന്ന് വാശിപിടിക്കരുത് മൈരേൻ മനസ്സേ…!