പിന്നെയും വണ്ടിക്കുറെ മുന്നോട്ട് പോയി…! എന്റെ നേർക്ക് പലപ്പോഴായി അവള്ടെ നോട്ടം വരുന്നത് ഞാൻ അറിയുന്നുണ്ടെകിലും ഞാൻ അറിയാത്ത പോലെയിരുന്നു…!
“” എന്നാലും എന്തൊരു തോൽവിയായിരുന്നു…! ഹോ…! ഇങ്ങനെയും ണ്ടാവോ തോറ്റിട്ട് ഉള്ളുപില്ലാത്ത ആളുകള്…! “” എന്നെ ചൊറിഞ്ഞുകൊണ്ടുള്ള അവളുടെ അടുത്ത കോണയെത്തി…! മൈര് ഞാൻ മറന്നിരിക്കായിരുന്നു…! രണ്ട് കൈ തമ്മിൽ കൂട്ടിമുട്ടിയാലേ ശബ്ദമുണ്ടാവു…! തത്കാലം മൈന്റാക്കണ്ട…!
“” ഈ രാജാവിന്റെ തോൽവിയെന്നൊക്കെ പറയുന്നത് ഇതാണോ…!? ഏയ്യ് ആയിരിക്കില്ല…! ഇതേതോ ലോക തോൽവിടെ വേറൊരു തോൽവിയായിട്ട എനിക്ക് തോന്നണേ…!”” വെറുതെ ഇരിക്കുന്ന ആനേടെ കുണ്ടിയിൽ തോട്ടിയിട്ട് ഇളക്കണപോലെ അവളെന്നെ ചൊറിയാൻ തുടങ്ങി…! ഇവളെന്റെ ക്ഷമ പരീക്ഷിക്കുന്നുണ്ട്…!
“” ഒരു തോൽവി രാജാവും, കൊറേ തോൽവി മന്ത്രിമാരും…!”” ന്നും പറഞ്ഞവൾ എന്നെ വീണ്ടും പുച്ഛിച്ചതും എന്റെ ക്ഷമയുടെ നെല്ലിപലകയിൽ ഓയിലൊഴിച്ച അവസ്ഥയായി…! ഇനി ക്ഷേമിക്കാൻ പറ്റില്ല…! ഞാൻ വണ്ടി ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ചാടി ഇറങ്ങി…! അത് കണ്ട് ആരതി ഒന്ന് പതറാതിരുന്നില്ല…! വണ്ടിയിൽ നിന്ന് ഇറങ്ങിയ ഞാൻ നേരെ അവളുടെ ഡോർ തുറന്ന് അവളെ വലിച്ച് പുറത്തിറക്കി കാറിനോട് ചേർത്ത് നിർത്തി…! ശേഷം കവിളിൽ കുത്തിപിടിച്ചു…!
“” നീ കൊറേ നേരായല്ലോടി പോളക്കാൻ തുടങ്ങീട്ട്…! ഏഹ്…! ഞാനൊരു കാര്യം പറഞ്ഞേക്കാം…! നീയെന്റെ പിള്ളാരെ എന്ത് വേണേലും പറഞ്ഞോ, പക്ഷെ എന്നെ വല്ലതും പറഞ്ഞാലുണ്ടല്ലോ, അടിച്ച് നിന്റെ മോന്ത ഞാൻ പൊളിക്കും…! കേട്ടടി…!””ആദ്യം ഒന്ന് പേടിച്ച അവൾ പിന്നെ ഒരു ചിരിയായിരുന്നു…! ഡയലോഗ് ചെറുതായോന്ന് പാളിപോയീന്ന് തോന്നണേ…! മൈര് നല്ല ഫ്ലോയിൽ ഡയലോഗടിച്ച് വരായിരുന്നു…!