ഞാൻ വണ്ടി പാർക്ക് ചെയ്ത് പുറത്തോട്ടിറങ്ങി…! നല്ല തണുത്ത കാറ്റുണ്ട്…! ഇവിടെ നിക്കുമ്പോ എന്തെന്നില്ലാത്തൊരു സുഖം…! ഇതുവരെ ഉണ്ടായിരുന്ന പ്രേശ്നങ്ങളെല്ലാം താത്കാലികമായി ഒഴിഞ്ഞപോലെ…! ആരതിയെ പറ്റി ഞാനിപ്പോ ഓർക്കുന്നുകൂടിയില്ല…! ആരതി…!? ഏഹ്…!? അവളെവടെ…!? ഓരോന്നാലോയിച്ഛ് ഞാനവൾടെ കാര്യം മറന്നുപോയി…! ഞാൻ കാറിരിക്കുന്ന ഭാഗത്തേക്ക് ഒന്ന് കണ്ണുപായിച്ചു…! ആരതി കാറിൽ ചാരി നിന്ന് എന്നെ നോക്കുന്നു…! മുഖത്ത് പ്രേത്യേകിച്ച് ബാവമൊന്നുമില്ല…! ഞാൻ നോക്കുന്നത് കണ്ട അവൾ എന്റെ നേർക്ക് നടന്നുവന്നു…!അടുത്തെത്തിയ അവൾ എന്നോട് ചേർന്ന് നിന്നു…!
“”എനിക്ക് ഐസ് ക്രീം വേണം…!”” എന്റെ നെഞ്ചിൽ വിരലുകൊണ്ട് കുത്തി അവൾ കൊഞ്ചുന്ന പോലെ പറഞ്ഞതും ഞാനവളെ ഒന്ന് കലിപ്പിച് നോക്കി…!
“” ദോണ്ടേ അവടെ ഒരു ഐസ് ക്രീം വണ്ടിയുണ്ട്…! വേണേൽ പോയി വാങ്ങിച്ച് മിണുങ്ങ്…! “” കുറച്ചപ്പുറത്തായി ഇട്ടിരുന്ന ഐസ് ക്രീം വണ്ടി ചൂണ്ടികൊണ്ട് ഞാൻ പറഞ്ഞതും അവള്ടെ മുഖ ഭാവം മാറി…!
“” പോയി വാങ്ങി വാ അഭി…! ഇല്ലെങ്കിൽ…! “” എന്റെ നേർക്ക് വിരൽ ചൂണ്ടി ഭീഷണി സ്വരത്തിൽ അത് പറഞ്ഞതും എനിക്കങ്ങ് പൊളിഞ്ഞു…! പക്ഷെ ഇത്രേം ആളുകൾടെ മുന്നിൽ വച്ച് ഞാനിവളെ വല്ലതും ചെയ്ത പിന്നെ ആരുടെ ഭാഗത്ത ശെരി ആരുടെ ഭാഗത്ത തെറ്റ് എന്നൊന്നും ആരും നോക്കില്ല…! എല്ലാ തല്ലും ഞാൻ തന്നെ വാങ്ങിക്കേണ്ടിവരും…! വേറൊരു വഴിയും ഇല്ലാത്തോണ്ട് അവൾക് മൂഞ്ചാനായി ഐസ് ക്രീം വാങ്ങാൻ ഞാൻ ആ വണ്ടിയുടെ അടുത്തേക്ക് വിട്ടു…! അല്ലെങ്കിലും ഇവൾക്ക് ഇതൊക്കെ വാങ്ങികൊടുക്കാൻ ഞാനാര് ഇവള്ടെ കാമുകനോ…! ആരെങ്കിലും ഇതൊക്കെ കണ്ട എന്നെ പറ്റി എന്ത് വിചാരിക്കും…!? ശെയ്…! അല്ലെങ്കിലും എന്ത് വിചാരിക്കാൻ…!? എന്നേം ഇവളേം കണ്ട ആരും കാമുകി കാമുകന്മാരാന്ന് പറയില്ല…! എല്ലാവരും ഞാനിവൾടെ വീട്ടിലെ ഡ്രൈവറാന്നെ വിചാരിക്കു…!