തിരിച്ച് പോവുന്ന വഴി ആരതി പലതും പറഞ്ഞെന്നെ ചൊറിഞ്ഞോണ്ടിരുന്നു…! അതൊക്കെ കേട്ട് എനിക്കവളെ കൊല്ലാനുള്ള ദേഷ്യം തോന്നിയെങ്കിലും ജയിലൊക്കെ ചേച്ചിടെ കല്യാണം കൂടിട്ടാവാം എന്ന് മുന്നേ തന്നെ തീരുമാനിച്ചോണ്ട് ഞാനൊന്നും തിരിച്ച് പറഞ്ഞില്ല…! അങ്ങനെ ഒരു വിധത്തിൽ അവള്ടെ വീട്ടിലെത്തി വണ്ടി പോർച്ചിലിട്ട് ഞാൻ പുറത്തിറങ്ങി…! ശേഷം അവൾ വീടിന്റെ അകത്ത് കേറുന്നത് വരെ കാത്ത് നിന്നു…! വാതില് തുറന്ന് ഉള്ളിൽ കേറുന്നതിന് മുന്നേ അവളെന്നെ നോക്കി,
“” സൂക്ഷിച് പോണേ രായാവേ…!!”” കഴുത്തിൽ ചുറ്റിയിരുന്ന ഷാളൂരീ കൈയിൽ ചുറ്റികൊണ്ടവൾ കളിയാക്കി ചിരിച്ചോണ്ടവൾ പറഞ്ഞു…! നീ കേറടി കേറ്…! നിന്റെ കേറ്റം കുറച്ചെങ്കിലും ഞാൻ തല്കാലത്തിന് നിർത്തി തരാ ട്ടാ…! അവളെയൊന്ന് നോക്കിപേടിപ്പിച്ചു ഞാൻ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു…!
തിങ്കളാഴ്ച ഞാൻ വിച്ചൂനേം കൂട്ടി പതിവിലും നേരത്തെ കോളേജിലേക്ക് വിട്ടു…! പ്രധാന ലക്ഷ്യം ആരതിക്കുള്ള പണി തന്നെയാണ്…! കോളേജിലെത്തിയ ഞാൻ അതിന് വേണ്ടിയുള്ള ഏർപ്പാടെല്ലാം പെട്ടന്ന് തന്നെ സെറ്റാക്കി…! വിച്ചു എന്നെ അതിൽ നിന്ന് പിന്മാറാൻ കൊറേ നിർബന്ധിച്ചെങ്കിലും ഞാനത് കേൾക്കാൻപോയില്ല…! നീ ഇന്ന് കൊറേ കരയും ആരതി…! ഇല്ലെങ്കി ഞാൻ കരയിപ്പിക്കും…! പക്ഷെ ഇത് വെറും സാമ്പിൾ മാത്രം…! ഇതിലും വലുത് ഒന്ന് വരാനുണ്ട്…! അത് ഞാനെന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണെന്ന് എനിക്ക് പിന്നീടാണ് മനസിലായത്…!
തുടരും…