ഒരു ഊമ്പിയ സ്വപ്നം കണ്ടതിന്റെ ക്ഷീണമൊന്നും വകവെക്കാതെ ഞാൻ വീണ്ടും കട്ടിലിൽ കേറി കിടന്ന് സൈഡിലായി ഇരുന്നിരുന്ന ഫോണെടുത്ത് സമയംനോക്കി, 4:36… സാധാരണ ആറുമണിക് എഴുന്നേക്കുന്നതാണ് പതിവ്, ഇന്നാണെങ്കി ഒരു നായിന്റെ മോളെ സ്വപ്നം കണ്ടതോണ്ട് നേരത്തെ എണീക്കേം ചെയ്തു…!! എന്നാലും എന്തൊരു വൃത്തികെട്ട കാര്യങ്ങളൊക്കെയാ കണ്ടേ..? ശെയ്…!! വേറെ വല്ലോരും ആയിരുന്നെങ്കിൽ ആസ്വദിക്കാമായിരുന്നു, ഇതിപ്പോ ആരതിയായി പോയി…!! എന്നിട്ട് നീയവൾടെ ചന്തിക്ക് കേറി പിടിക്കേം അതും പോരാഞ്ഞിട്ട് ഉമ്മേം വച്ചില്ലടാ നാറിന്ന് എന്റെ മനസ്സ് മൈരൻ ചോദിച്ചെങ്കിലും ഞാനതിനു മറുപടി കൊടുക്കാൻ പോയില്ല… അല്ലെങ്കിലും ഒരുതെറ്റൊക്കെ ആർക്കും പറ്റും…!!!
ദിവസങ്ങൾ അമ്മൂമ്മേടെ പല്ല് പോലെ കൊഴിഞ്ഞുപോയി…! അതിൽ ചില ദിവസങ്ങളിൽ ഞാൻ ചേച്ചിയുടെ കല്യാണത്തിരക്കുകളിലായി പെട്ടുപോയിരുന്നു… അങ്ങനെയിരിക്കെയാണ് ഞാൻ അമ്മയേയുമായി അടുത്തുള്ള ചില വേണ്ടപ്പെട്ട വീടുകളിൽ കല്യാണം പറയാൻ പോകുന്നത്… ഈ തള്ളപ്പിടി ആണേൽ ഒരു വീട്ടി കേറിയാൽ പിന്നെ ആ വീട്ടിലേ പെണ്ണുങ്ങളെയായിട്ട് ഓരോ പരതുഷണം പറഞ്ഞ് വെറുപ്പിച്ചോണ്ടിരിക്കും…!! ജീവന് കൊതിയൊള്ളോണ്ട…! അല്ലെങ്കി ഞാൻ വല്ലതും പറഞ്ഞേനെ…!!
ഏതൊക്കെയോ വീടുകൾ കേറിയിറങ്ങി നടന്ന് അവസാനം ഞാനും അമ്മയും കൂടി അരതീടെ വീട്ടിലെത്തി… ഇവിടെ വരാൻ ആദ്യം കുറച്ച് മടിയുണ്ടായിരുന്നെങ്കിലും ഞാനും ആരതിയും തമ്മിൽ ഉള്ള പ്രേശ്നത്തിൽ വെറുതെ എന്തിനാ വീട്ടുകാരേം കൂടി ഇടപെടുത്തുന്നെന്ന് തോന്നിയത് കാരണം വരാൻ തന്നെ തീരുമാനിച്ചു… അല്ലെങ്കിലും എനിക്കിവരോട് ഒരു പ്രേശ്നവും ഇല്ല, പോരാത്തേന് ആരതിടെ അമ്മ പണ്ടെനിക് കൊറേ ചോറ് വാരി തന്നിട്ടോള്ളതാ, അപ്പൊ അതിന്റൊരു സ്നേഹം എനിക്കവരോടുണ്ട്…! പക്ഷെ അവളുടെ വീട്ടിൽ കേറാൻ എനിക്കിപ്പോഴും ചെറിയൊരു മടി…!!