ദേവിന്റെ ഐഷു [ക്യാപ്റ്റൻ മാർവെൽ]

Posted by

 

ദേവ് :ഐഷുവിനോട്‌ ഒരു കാര്യം പറഞ്ഞാൽ ദേഷ്യം ആകുവോ…

 

അച്ചു :ഏയ്യ് ഇല്ല… എന്താ?

 

ദേവ് :എനിക്ക് തന്നെ ഇഷ്ടം ആകാൻ ഉള്ള കാര്യം എന്താണെന്നു അറിയാവോ…. ഐഷുവിന്റെ ഈ ചുണ്ടുകൾ… അത് എത്ര മനോഹരം ആണ്….. അവിടെ ബാംഗ്ലൂറും ഉണ്ട് കുറെ പെണ്ണുങ്ങൾ… എല്ലാം ചുണ്ടിൽ ലിപ്സ്റ്റിക് ഇട്ടു ചുവപ്പിച്ചു… ബട്ട്‌ ആദ്യം ആയാണ് ഇത്ര നാച്ചുറൽ ആയി ലിപ്സ് കാണുന്നത്…. ആൻഡ് ഐ ലൈക്‌ ഇറ്റ്….

 

അവൻ അച്ചുവിന്റെ ചുവന്നു തുടുത്ത ചുണ്ടുകളെ നോക്കി കൊണ്ട് പറഞ്ഞു…. അത്രയും മനോഹരം ആയിരുന്നു അത്… സാമന്ത നയൻ‌താര പ്രിയങ്ക മോഹൻ എന്നിങ്ങനെ ചുണ്ടുകൾ കൊണ്ട് തന്നെ മറ്റുള്ളവരെ കൊതിപ്പിക്കുന്ന ചുണ്ടുകളും ആയി കിടപിടിക്കുന്ന തരത്തിൽ ആയിരുന്നു ഐഷുവിന്റെ കൊഴുത്ത ചുണ്ടുകൾ…

 

തന്റെ ചുണ്ടുകളെ പറ്റി ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടപ്പോ അച്ചുവിന് വല്ലാത്ത ചമ്മലും നാണവും ഒക്കെ വന്നു… ആദ്യം ആയാണ് തന്റെ മുന്നിൽ വച്ചു ഒരാൾ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്…. അവളുടെ ചുണ്ടുകൾ ഒന്ന് വിറച്ചു….

 

ദേവ് :അതെ… എന്ത ഈ ആലോചിച്ചു നിക്കുന്നെ….

 

ദേവ് പറഞ്ഞതും ഓർത്തു കൊണ്ട് നിന്നപ്പോൾ ആയിരുന്നു അച്ചു ദേവ് വിളിക്കുന്നത് കേട്ടത്…

 

അച്ചു :ഏയ്യ് ഒന്നും ഇല്ല… ഞാൻ വെറുതെ….

 

ദേവ് : മ്മ്മ്… എന്നാൽ നമുക്ക് ഓരോ സെൽഫി എടുത്താലോ…. എന്റെ ഫ്രെണ്ട്സിന് കാണാൻ പോയ പെണ്ണിനെ ഒന്ന് കാണണം എന്ന് പറഞ്ഞു… ഐഷുവിനു ഓക്കെ ആണെങ്കിൽ??….

 

അച്ചുവിന് ചെറിയ ചമ്മൽ ഒക്കെ ഉണ്ടെങ്കിലും അവൾ അതിനു തല കുലുക്കി സമ്മതിച്ചു….

ദേവ് :എന്നാൽ ഇങ്ങോട്ട് വാ…

ദേവ് അച്ചുവിനെ അടുത്തേക് വിളിച്ചു… അവളും സെൽഫി എടുക്കാൻ ആയി അടുത്തേക് ചെന്ന്…. ദേവ് അവന്റെ ഐ ഫോൺ 15 പ്രൊ മാക്സ് എടുത്തു…. അച്ചു അടുത്ത് നിന്നു ഫോട്ടോക്ക് വേണ്ടി പോസ് ചെയ്ത് കൊടുത്തു….

ദേവ് :ഐഷു… ഒന്ന് ചിരിക്കടോ… നിന്റെ ചിരി അല്ലെ ഫോട്ടോയുടെ ഹൈലൈറ്റ്…. ആ ചുണ്ടുകൾ ഒന്ന് വിടരട്ടെ….

ദേവിന്റെ ഈ രീതിയിൽ ഉള്ള സംസാരം അവൾക് എന്തോ പോലെ ഒക്കെ തോന്നുന്നു… പക്ഷെ അച്ചു അത് ആസ്വദിക്കുന്ന പോലെ അഡിക്റ്റ് ആകുന്ന പോലെ അവൾക് തോന്നി തുടങ്ങി… തന്നെ പെണ്ണുകാണാൻ വന്നവരിൽ ഇത്രയും അടുത്ത് ഇടപഴകുന്നത് ദേവ് ആയിരുന്നു….അച്ചു ഒന്ന് ചിരിച്ചു… അവളുടെ പവിഴ ചുണ്ടുകൾ വിടർന്നു…ദേവ് ക്ലിക്ക് എടുത്തു….

ദേവ് :കൊള്ളാം.. നല്ല പിക് അല്ലെ ഐഷു….

അത് പറഞ്ഞു ദേവ് അച്ചുവിന് ആ പിക് കാണിച്ച് കൊടുത്തു….അച്ചുവിനും ആ ഫോട്ടോ ഇഷ്ടം ആയി… അവൾ തലകുലുക്കി നന്നായീട്ടുണ്ട് എന്ന് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *