മൂന്നാമത്തെ ദിവസം..
ഇന്ന് ഞാൻ പതിവിലും നേരത്തെ ഉണർന്നിരുന്നു കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ഇട്ട് ബാഗുമെടുത്ത് റൂമിൽനിന്ന് ഇറങ്ങി.
സ്റ്റെപ്പ് ഇറങ്ങുമ്പോഴാണ് അമ്മ റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്.. ഡോർ അടയ്ക്കുമ്പോൾ അമ്മ എന്നെ കണ്ടു.. എന്നെ കണ്ടതും കണ്ട ഭാവം കാണിക്കാതെ തിരിഞ്ഞു മുന്പിലത്തെ ഡോറിന്റെ അടുത്തേക്ക് നടന്നു.. ഞാൻ വേഗം സ്റ്റെപ്പ് ഇറങ്ങി അമ്മയുടെ അടുത്തെത്തി
“അമ്മേ..” ഞാൻ പതിയെ വിളിച്ചു..
എന്റെ വിളി കേട്ട് അമ്മ പെട്ടന്ന് നിന്നു. പക്ഷെ തിരിഞ്ഞ് നോക്കിയില്ല..
“അമ്മേ.. എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യല്ലേ.. എനിക്ക്… എനിക്ക് അറിയാതെ പറ്റിയതാ..”
അമ്മ ഒന്ന് തിരിഞ്ഞ് എന്നെ നോക്കുകപോലും ചെയ്തില്ല.. രണ്ടു സെക്കന്റ് കഴിഞ്ഞു അമ്മ മുന്പിലത്തെ ഡോർ തുറന്നു പുറത്തേക്ക് പോയി.. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു..
ഞാൻ അവിടെ തന്നെ നിന്നു.. എനിക്ക് വിഷമമായി.. രണ്ടു ദിവസം ആയിട്ടും അമ്മ എന്റെ മുഖത്തു പോലും നോക്കുന്നില്ല.. ഇനി ഞാൻ എന്ത് ചെയ്യും..
ഫുഡ് ഒന്നും കഴിക്കാൻ നിൽക്കാതെ വീട് പൂട്ടി ഞാൻ കോളജിലേക്ക് പോന്നു..
POV Shift
“ടീ… ഇങ്ങനെ, ഒന്നും മിണ്ടാതെ ഇരിക്കാനാണോ നീയെന്നെ വിളിച്ചോണ്ട് വന്നത്…”
ഞാൻ ചിന്തകളിൽ നിന്നുണർന്നു രമ്യയെ നോക്കി..
രമ്യ എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്.. എന്റെ ചുരുക്കം ചില കൂട്ടുകാരിൽ ഒരാൾ.. ഇവളോട് മാത്രമാണ് ഞാനെന്റെ പേർസണൽ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുള്ളു…
ഓഫീസിൽ നിന്നിറങ്ങിയപ്പോളാണ് രമ്യയെ കണ്ടത്.. വല്ലപ്പോഴും ആണ് അവളെ കാണാൻ കിട്ടുന്നത്.. കണ്ടപാടെ ഞാൻ ചെന്നു അവളെയും കൂട്ടി ഞങ്ങൾ സ്ഥിരമായി വരുന്ന റെസ്റ്റോറന്റിൽ പ്രൈവറ്റ് ഏരിയയിൽ ചെന്നിരുന്നു..
“അല്ലേലും നീ പണ്ടേ അത്ര മിണ്ടുന്ന ടൈപ്പ് അല്ലല്ലോ.. ഞാനാണല്ലോ വായാടി… അപ്പൊ ഞാൻ തന്നെ ചോദിക്കാം… എന്തൊക്കെയാ വിശേഷം… അപ്പു എവിടെപ്പോയി…” ഞാനൊന്നും മിണ്ടാതെ നിന്നപ്പോൾ അവൾ തുടർന്നു..
“അ..അവൻ കോളേജിൽ… ”
“ടി… നീ ഓക്കെ അല്ലെ.. വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു.. നിനക്ക് എന്താ പറ്റിയേ..?”
“നിനക്ക് തോന്നുന്നതാ.. ഞാൻ ഓക്കെ ആണ്..”
മുഖത്തെ വിഷാദഭാവം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ അവളെ നോക്കി..
“മ്മ്… അത് ചുമ്മാ.. നീ ചോദിച്ചാൽ പറയില്ല എന്നെനിക്കറിയാം.. അതുകൊണ്ട് ഞാനൊന്നും ചോദിക്കുന്നില്ല..”
അതെനിക്കല്പം ആശ്വാസം പകർന്നു
“പിന്നെ.. രണ്ട് ദിവസം മുൻപ് ഞാൻ അഞ്ജുവിനെ കണ്ടിരുന്നു…”
ഞാനവളുടെ മുഖത്തേക്ക് നോക്കി…
“നീ ഇപ്പോഴും അവളോട് പിണക്കമാണോ…?”