ആപ്പുവിന്റെ അമ്മ [ഡ്രാക്കുള കുഴിമാടത്തിൽ]

Posted by

“നീ എന്റെ കൂടെ വരില്ലേ അപ്പൂ..”

“അതല്ല ചേച്ചി.. ഞാൻ പിന്നെ..”

“നീ ഒന്നും പറയണ്ട.. വന്നേ..” എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ ചേച്ചി എന്റെ കയ്യിൽ പിടിച്ചു വലിച്ചു. ചെയറിൽ വെച്ചിരുന്ന ബാഗും എടുത്ത് ഞാൻ ചേച്ചിയുടെ കൂടെ നടന്നു. ഞങ്ങൾ ഒരു കാറിന്റെ പുറകിൽ വന്നു നിന്നു..

അച്ഛന്റെ കാർ.. എനിക്ക് ഓർമവന്നു..

“വാ കേറ്..” ഡോർ തുറന്നുകൊണ്ട് ചേച്ചി പറഞ്ഞു.

“ചേച്ചി എപ്പഴാ ഡ്രൈവിങ് പഠിച്ചേ..” സീറ്റിൽ കയറിയിരുന്നു കൗതുകത്തോടെ ഞാൻ ചോദിച്ചു.

“അതൊക്കെ പഠിച്ചു..” ചേച്ചി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ചേച്ചി വണ്ടി സ്റ്റാർട്ട്‌ ചെയ്തു മെല്ലെ മെയിൻ റോഡിലേക്ക് കയറി..

എങ്ങോട്ടാണ് പോവുന്നത് എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല..

“നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നെ..”

“മ്ച്ചും..” ഞാൻ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി..

ചേച്ചി ഇടത്തെ കൈ കൊണ്ട് എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്നെ നോക്കി..

“ഇപ്പൊ സെക്കന്റ്‌ സെമസ്റ്റർ അല്ലെ..”

“മ്മ്..”

“പടിക്കുന്നുണ്ടോ നീ..”

“മ്മ്..”

ചേച്ചി ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.. ഞാനൊരുന്നിനും മറുപടിയായി മൂളുകമാത്രം ചെയ്തു.

അപ്പോൾ ചേച്ചിയുടെ ഫോൺ പുറകിലത്തെ സീറ്റിൽ വെച്ചിരിക്കുന്ന ഹാൻഡ്‌ബാഗിൽ നിന്ന് റിങ് ചെയ്യാൻ തുടങ്ങി..

“അപ്പു.. നീ ആ ഫോൺ ഒന്ന് എടുക്കുവോ..” ഡ്രൈവ് ചെയ്യുകയായിരുന്നതുകൊണ്ട് ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ പുറകിലേക്ക് കൈ ഇട്ട് ബാഗ് എടുത്ത് അതിൽ നിന്ന് ഫോൺ പുറത്തെടുത്തു..

ചേച്ചി അച്ഛന്റെ കവിളിൽ ഉമ്മ വെയ്ക്കുന്ന ഒരു ഫോട്ടോയും ഒപ്പം ‘Daddy🥰’ എന്നും സ്‌ക്രീനിൽ തെളിഞ്ഞു വന്നു..

അച്ഛന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് എന്തോ പോലെ തോന്നി..

“ആരാടാ..” ഫോണിലേക്ക് തുറിച്ചു നോക്കികൊണ്ടിരിക്കുന്ന എന്നോട് ചേച്ചി ചോദിച്ചു..

ഞാൻ ഒന്ന് പതറി.. പിന്നെ ഒന്നും മിണ്ടാതെ ഫോൺ ചേച്ചിയുടെ നേരെ നീട്ടി..

ചേച്ചി ഫോണിലേക്കു നോക്കി.. പിന്നെ എന്റെ മുഖത്തേക്ക് നോക്കി..

എന്നിട്ട് ഇൻഡിക്കേറ്റർ ഇട്ട് കാർ ഇടത് സൈഡിലേക്ക് ഒതുക്കി നിർത്തി.. എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ചേച്ചി ഡോർ തുറന്നു പുറത്തേക്ക് പൊയി..

അമ്മയുമായി പിരിഞ്ഞ ശേഷം അച്ചനെ ഞാൻ പിന്നെ കണ്ടിട്ടില്ല.. അച്ഛനോട് എനിക്ക് ദേഷ്യമുണ്ടോ എന്ന് ചോദിച്ചാൽ.. എനിക്കറിയില്ല..

“നമുക്ക് പോവാം..?” അല്പസമയം കഴിഞ്ഞപ്പോൾ ഡോർ തുറന്നുകൊണ്ട് ചേച്ചി ചോദിച്ചു.. എന്നിട്ട് കാറിൽ കേറി ഫോൺ ഡാഷിൽ വെച്ച് വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു..

ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.. ചേച്ചിയുടെ മുഖം വാടിയിട്ടുണ്ട്.. ഒരുപക്ഷെ അച്ഛനായിരുന്നിട്ടും ആരാണെന്ന് ചോദിച്ചപ്പോൾ പറയാതിരുന്നത് കൊണ്ടാവുമോ..?

Leave a Reply

Your email address will not be published. Required fields are marked *