Stephy : ഹാ.. നീ വാ.. നമുക്ക് എന്തേലും വഴിയുണ്ടോന്ന് നോക്കാം..
ഞാൻ : മാമി ഇപ്പൊ എവിടെ??
Stephy : റൂമിൽ തന്നെയാ.. ഞാൻ അങ്ങോട്ട് പോയില്ല.
ഞാൻ : നീ വല്ലതും കഴിച്ചോ??
Stephy : ഇല്ല.. നീ വാ എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാൻ വിളിക്കാം. പറ്റുവാണേൽ ഫുഡ് വാങ്ങി വാ..
ഞാൻ : Ok. ഞാൻ വാങ്ങാം.
Stephy : Ok. പെട്ടെന്ന് വാ….
ഞാൻ നേരെ വീട്ടിലേക്ക് വിട്ടു. ഫുഡും വാങ്ങി വന്ന് കയറി ഒന്ന് ഫ്രഷ് ആവാൻ റൂമിലേക്ക് പോയപ്പോ എന്നെ കണ്ട mind പോലും നൽകാതെ ഇരിക്കുവാണ്. ഞാൻ ഡ്രസ്സും എടുത്തു ബാത്‌റൂമിലേക്ക് പോയി. ഫ്രഷ് ആയി തിരികെ വന്നിട്ട് പോലും യാതൊരു മാറ്റവും കണ്ടില്ല. ഞാൻ ഹാളിലേക്ക് വന്നു. സ്റ്റെഫിയോട് പറഞ്ഞു മാമിയെ കഴിക്കാൻ വിളിക്കാൻ. Stephy വിളിച്ചിട്ടും ആദ്യം മാമി റിപ്ലൈ തന്നില്ല. പിന്നെയും പിന്നെയും വിളിച്ചപ്പോ അവൾ ബാഗിൽ നിന്നും ഫുഡ് എടുത്തു കഴിക്കാൻ തുടങ്ങി. പിന്നെ രണ്ടാളും ഒന്നും മിണ്ടാൻ പോയില്ല. എനിക്ക് നല്ലോണം ദേഷ്യം വന്നു. ഇനി അവൾ ഇങ്ങോട്ട് വന്ന് മിണ്ടിയിട്ടല്ലാതെ ഞാൻ അവളോട് മിണ്ടില്ലെന്ന് സ്റ്റെഫിയോട് പറഞ്ഞു. ഞാൻ ആ ഫുഡ് എടുത്തു കഴിച്ചിട്ട് കിടന്നു. നിമിഷയെ വിളിച്ചു ഞാൻ ഗെയിം കളിക്കാൻ കയറുവാണെന്ന് പറഞ്ഞു അവൾ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു.
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ stephy വന്ന് കിടന്നു. നിമിഷ game ൽ ജോയിൻ ചെയ്തു. കുറച്ചു വൈകി മാമി വന്ന് light off ആക്കി വന്ന് കിടന്നു. ഉള്ള ദേഷ്യം മുഴുവനും ഗെയ്മിൽ തീർത്തു. എന്നിട്ടും നിമിഷക്ക് ഉറക്കം വരുന്നെന്നു പറഞ്ഞു അവളോട് പോകാൻ പറഞ്ഞു എന്നിട്ട് ഞാൻ വീണ്ടും കളിച്ചുകൊണ്ടേ ഇരുന്നു. ഏകദേശം ഒരു 2 മണി വരെ ഞാൻ നിർത്താതെ കളിച്ചു. അപ്പോഴേക്കും എല്ലാവരും ഉറങ്ങിയിരുന്നു. ഞാനും ഒന്ന് കിടന്നു.
കാലത്തെ സ്റ്റെഫിയാണ് എന്നെ വിളിച്ചുണർത്തിയത്. അവർക്ക് ഇന്നും ക്ലാസ്സിൽ പോകേണ്ട ആവശ്യമില്ല. മാമി ഇപ്പോഴും ബെഡിൽ കിടന്ന് ഫോണിൽ കുത്തുകയാണ്. ഞാൻ എഴുന്നേറ്റ് പോയി ഫ്രഷ് ആയി ഫുഡ് ഞാൻ പൊതിഞ്ഞെടുത്തു കൊണ്ട് കോളേജിലേക്ക് പോയി.
കാലത്തെ നിമിഷയെ തന്നെ വഴിയിന്ന് കണ്ടു. അവളും എന്നെ കാത്തു നിന്ന പോലെ തോന്നി.
നിമിഷ : ഹലോ…
ഞാൻ : Gud mngg…
നിമിഷ : ഹാ.. Mngg… ഇന്നലെ എന്താടാ നിനക്ക് പറ്റിയെ.
ഞാൻ : എന്ത്??
നിമിഷ : നീ രാത്രി 2 മണിവരെ ഒക്കെ ഇരുന്ന് കളിച്ചല്ലോ…
ഞാൻ : ഓഹ്… ഇന്നലെ മൂഡ് ശെരിയല്ലായിരുന്നു..
നിമിഷ : എന്നാലും 5 മണിക്കൂർ ഒക്കെ ഇരുന്ന് കളിക്കാൻ മാത്രം എന്താടാ പ്രശ്നം.
ഞാൻ : ആഹ് എന്താണോ ആവോ…