പ്രേമവും കാമവും 2 [ബഗീര]

Posted by

 

അവർ പാലത്തിന്റെ അടുത്ത് എത്തിയപ്പോഴേക്കും അവരെ കാത്ത് ഒരു കാർ അവിടെയുണ്ടായിരുന്നു.

 

അരുണേ … കാറിൽ നിന്ന് ഇറങ്ങിയ ആൾ അവരെ നോക്കി കൈ കാണിച്ചു

 

ആഹ് പ്രകാശേട്ടാ , എത്രയാ ?

 

650

 

എതാ ബീവറേജ് അല്ലേ

 

ആഹ്, മാഹി ആണേൽ കുറഞ്ഞതിണ്ടേനും

 

മാഹി വേണ്ടപ്പാ. ഇതെന്നെ മതി. വെള്ളത്തിന് പറഞ്ഞിനേനും ഇല്ലേ ?

 

ആഹ് അയാൾ ഡോർ തുറന്ന് വെള്ളവും ഒരു കുപ്പിയും അവന് നേരെ നീട്ടി

 

പൈസ ഞാൻ ജി പെ ചെയ്തേക്കാം

 

എന്നാ ശെരി അയാൾ കാറുമെടുത്ത് പോയി

 

സനൂപ് : എതാടാ സാധനം

 

അരുൺ: ഗ്രീൻ ഹൗസ്..

 

അഭി : ഇതേതാ യുദ്ധ ഭൂമിയിൽ ഒരു പുതിയ ഭടൻ ?

 

സനൂപ് : വെളിച്ചം തേച്ചോ ?

 

അരുൺ: ഏയ് നല്ല സാധനാന്നാ പറഞ്ഞേ നോക്കാം

 

സനൂപ്: എന്തായാലും ഒഴിക്ക് പാലത്തിനടിയിലെ പൊത്തിൽ നിന്നൊരു ഗ്ലാസ്സെടുത്ത് അരുണിന് കൊടുത്തു കൊണ്ട് പറഞ്ഞു.

 

എല്ലാവരും രണ്ട് റൗണ്ട് അടിച്ച് ഇരിക്കുമ്പോൾ ഒരു മൊബൈലിന്റെ വെളിച്ചം അവർക്ക് നേരെ നടന്നു വന്നു.

 

ആരാടാ സനൂപ് ആണോ ?

 

ആഹ്

 

ആ വെളിച്ചവും ഭീമാകാരമായ രൂപവും അവരോട് അടുത്തുകൊണ്ടേ ഇരുന്നു . ആരാ ? എന്ന അർത്ഥത്തിൽ അവർ പരസ്പരം നോക്കി.

 

പേടിക്കേണ്ട ഞാനാ മണിയാ..

 

ഒരു ഭീമാകാരമായ രൂപം അവർക്ക് തൊട്ടടുത്തായി ഇരുന്നു.

 

ആഹ് മൂന്നാളും ഉണ്ടല്ലോ ? നിങ്ങളുടെ ഒപ്പം വേറെ ഒരുത്തനും കൂടെ ഉണ്ടായിരുന്നല്ലോ എന്താ അവന്റെ പേര് , ആ തെക്കെലേ മനോജേട്ടന്റെ മോൻ ?

 

അരുൺ : മിഥുൻ..

 

ആഹ് ഓനെടപ്പോയി .

 

സനൂപ്: അവൻ ബാംഗ്ലൂരാ രണ്ടാഴ്ചയായി പോയിട്ട്.

 

മണി : ആഹ് വെർതേയല്ല ഇന്നല ഓന മീറ്റിങ്ങിന് കാണാഞ്ഞിന് , എല്ല അരുണേ ഇന്നേം കണ്ടില്ലാലോ ?

 

അരുൺ: മണിയേട്ടാ അത്.. എനിക്ക് നല്ല സുഖൊല്ലേനും

 

മണി: ഇനിക്ക് ഈയിടെ ആയിട്ട് കുറച്ച് സൂക്കേട് കൂടുന്നിണ്ട് വെല്ല ചാണകത്തിലും ചവിട്ടേനാറ്റം ചിന്ത ഇണ്ടേൽ അങ്ങ് മാറ്റി വച്ചേട്ടാ !! അടന്നും ഇടന്നെല്ലം ഒരോന്ന് കേക്കിന്നിണ്ട്

 

അഭി: എന്താ മണിയേട്ടാ ഇങ്ങക്ക് ഓന അറിഞ്ഞൂടെ , ഓനങ്ങന മാറ്യേൻ പറ്റുവോ ഒന്നൂലേലും ഓനൊരു രക്തസാക്ഷിന്റെ അനിയന്റെ മോനല്ലെ …

 

മണി: രാജീവേട്ടനെ പോലെ ഇള്ളോറാണ് ഈ ആൽപറമ്പിലെ മണ്ണ് ചുവപ്പിച്ചേ അത് ഓറ ചോരേന്റെ കൂടി ചോപ്പാ, അപ്പോ ഈ മണ്ണില് വെറെ ഒരു കൊടി പാറാണ്ട് നിൽക്കേണ്ടത് ഇങ്ങളെം എന്റെയെല്ലാം കടമയാ അത് മറക്കണ്ട

 

അരുൺ: മണിയേട്ടാ ഇങ്ങളാ എന്റെ കൈയ്യിൽ ആദ്യായിട്ട് ചോന്ന കൊടി വച്ച് തന്നെ. ഞാള് മൂന്നാക്കും ആദ്യായിട്ട് ഈം ഗുലാബ് വിളിച്ചു തന്നതും ഇങ്ങളാ.. ആ ഇങ്ങക്ക് എന്നെക്കാൾ വിശ്വാസം വേറേള്ളാള് പറേന്ന ആണേൽ പിന്ന അനക്കിങ്ങളോടി ഒന്നും പറയേനില്ല .

Leave a Reply

Your email address will not be published. Required fields are marked *