പ്രേമവും കാമവും 2 [ബഗീര]

Posted by

 

ഒന്ന് പോ ചേച്ചീ.

 

അവരുടെ സംസാരത്തിന് വിലങ്ങുതടിയായി രണ്ട് പേർ കേറി വന്നു.

 

എം ടി യുടെ മഞ്ഞ് ഉണ്ടോ ?

 

ആഹ് ഉണ്ടല്ലോ..

 

പിന്നെ ‘ഒരിക്കൽ അതോ ?

 

നോക്കട്ടെ , അരുണേ ഇന്നലെ വന്ന പുസ്തകത്തിന്റെ കൂട്ടത്തിൽ എം മോഹനന്റെ ഒരിക്കൽ ഉണ്ടോന്ന് നോക്കിയെ

 

ശരി ചേച്ചീ എന്ന് പറഞ്ഞുകൊണ്ട് അവൻ അടുക്കി വെക്കാൻ ബാക്കിയുള്ള പുസ്തക കെട്ടിനടുത്തേക്ക് നടന്നു. അതിനിടയിൽ നിന്നും ആ പുസ്തകം കണ്ടു പിടിച്ചു.

 

ആഹ് അതുണ്ട് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു.

 

അവർ ആ രണ്ട് പുസ്തകത്തിന്റെയും പൈസ കൊടുത്ത് അതും വാങ്ങിപോയി. പിന്നീട് അവിടെ ബാക്കിയുള്ള പുസ്തകങ്ങൾ അടുക്കി വച്ചു കസ്റ്റമർ ഇല്ലാത്തപ്പോൾ അവർ പരസ്പരം കളിയാക്കിയും വിശേഷങ്ങൾ പറഞ്ഞും ഇരുന്നു .

 

അരുണിന്റെ സാമിപ്യം ലേഖയ്ക്ക് അവളനുഭവിച്ചിരുന്ന ഏകാന്തതയിൽ നിന്നും ഒരു പരിധിവരെ വരെ മോചനം നല്കി.

 

അന്നും വൈകുന്നേരം കട പൂട്ടി രണ്ട് പേരും ഒരുമിച്ചാണ് ഇറങ്ങിയത് ഡാ നാളെ മുതൽ ഞാൻ അഞ്ച് മണിക്ക് പോകൂട്ടോ . ബാക്കി ഒരു മണിക്കൂർ നീ നോക്കി കോളുലേ ?

 

അതെന്താ ചേച്ചീ

 

മോള് സ്കൂൾ വിട്ട് വന്നാൽ കുറേ സമയം എന്നേം കാത്തിരിക്കണം അതോണ്ടാ .

 

ഓഹ് ഞാൻ നോക്കിക്കോളാം എനിക്ക് കുഴപ്പമൊന്നുമില്ല..

 

ആഹ് എന്നാ ശരി നാളെ കാണാം.

 

മ്മക്ക് ഓരു ചായ കുടിച്ചാലോ ചേച്ചീ..

 

വേണ്ടടാ ലെയിറ്റാവും മോള് കാത്തിരിക്കുന്നുണ്ടാവും പിന്നൊരീസം ആവാം.

 

ഓക്കെ ശരി ചേച്ചീ.. അവൻ ബൈക്ക് സാർട്ടാക്കി .. അപ്പോ നാളെ.. ബൈ പറഞ്ഞ് അവൻ പോയി

 

ലേഖയും പതിവ് പോലെ ബസ്സിൽ വീട്ടിലേക്ക് പോയി, വലിയ മാറ്റങ്ങളൊന്നും ഇല്ലാതെ ആ രാത്രിയും കടന്നു പോയി …

 

ദിവസങ്ങൾ കടന്നുപോയി അരുണും ലേഖയും തമ്മിൽ നന്നായി അടുത്തു. ലേഖയെക്കാൾ പ്രായം കുറവാണെങ്കിലും അരുണിന് അവൾ ഒരു സുഹൃത്തിന്റെ സ്ഥാനം തന്നെ നല്കി..

 

ഒരാണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം കഴിയാൻ പറ്റുമോ ? പ്രത്യേകിച്ച് ലേഖയെ പോലെ ഭർത്താവിന്റെ അവഗണന അഭിമുഖീകരിക്കുന്ന ഒരു സ്ത്രീക്ക്. സമൂഹം ഒരു പക്ഷേ അവളെ പല പേരുകൾ ഇട്ട് വിളിച്ചേക്കാം , പിഴച്ചവൾ എന്ന് മുദ്ര കുത്തിയേക്കാം പക്ഷേ അവളെക്കാൾ അവളെ മനസ്സിലാക്കിയവരല്ല അവരാരും..

 

എപ്പോഴാണ് അവർ തമ്മിലുള്ള ബന്ധത്തിന് മറ്റൊരു അർത്ഥം വന്നുചേർന്നത് ?

 

അന്നൊരു ഞായറാഴ്ചയായിരുന്നു രാവിലെ തന്നെ അരുണിന്റെ ഒരു ഗുഡ് മോണിംഗ് വന്നു കിടപ്പുണ്ട്. അവൻ സ്ഥിരമായി അയക്കുന്നതാണ് പക്ഷേ ഇന്നത്തെ ഗുഡ് മോണിംഗിൽ ഒരു അസ്ഥിരതയുണ്ട് ഒപ്പം ഒരു ഹാർട്ട് സ്മൈലിയും ഒരു കിസ്സ് സ്മെലിയും ..

Leave a Reply

Your email address will not be published. Required fields are marked *