“ പെണ്ണിന് വളർന്നു വരുന്നതിനു അനുസരിച്ച് സൂക്കേട് കൂടി വരികയാണ്… ഏത്ര പറഞ്ഞാലും കേൾക്കില്ല…”
രേവതി പുതിയ അപ്പത്തിനായി മാവ് ഒഴിച്ച് കൊണ്ട് കൊണ്ട് പറഞ്ഞു…
“ മ്മ്… അവള് ഇപ്പോള് എത്രയില….”
“ അവള്+2 കഴിഞ്ഞ് നിൽക്കുവ അടിവാരത്തുള്ള കോളജിൽ കിട്ടിയിട്ടുണ്ട്…അതിൻ്റെ അടുത്തു തന്നെ അല്ലേ +2 വും പഠിച്ചേ…. അടുത്ത ആഴ്ച ക്ലാസ് തുടങ്ങും…”
“ അല്ല നിൻ്റെ പഠിത്തം എല്ലാം കഴിഞ്ഞോ….രേവതി അവനെ നോക്കി…”
“ അതിന് കൂടി ആണ് അമ്മായി അങ്ങോട്ടേക്ക് വന്നത്… എനിക്ക് ആ കോളജിൽ ഒരു സാർ ആയിട്ട് ജോലി ശെരി ആയിട്ടുണ്ട്…. അവൻ അതു പറഞ്ഞു അവരെ നോക്കി…”
രേവതി അതു കേട്ടതും വായും പൊളിച്ചു നിൽക്കുന്നത് ആണ് അവൻ കണ്ടത്…
“ നി സാർ ആയോ…അവളെ പഠിപ്പിക്കുന്ന ക്ലാസിൽ ആണോ… അവർ അതിശയത്തോടെ ചോദിച്ചു…”
“ അല്ല അമ്മായി… ഞാൻ +1,+2 ക്ലാസിലെ പിള്ളേരെ പഠിപ്പിക്കാൻ ആണ്…”
“ ഹൊ…അങ്ങനെ നമ്മുടെ കുടുംബത്തിൽ ഒരു അദ്ധ്യാപകൻ ആയല്ലോ….”
അവർ ചിരിയോടെ പറഞ്ഞു….
“ നി കുളിക്കുന്നില്ലേ…നിനക്ക് എണ്ണ വേണോ…അവർ ജനലിൽ ഇരുന്ന വെളിച്ചെണ്ണ കുപ്പി എത്തി എടുത്ത് അവനോട് ചോദിച്ചു…”
“ വേണ്ട അമ്മായി എനിക്ക് കഴിച്ചിട്ട് ഒന്നു ഉറങ്ങണം ഏത്ര ഉള്ളൂ… അവൻ അതു പറഞ്ഞു പുറത്തേക്ക് ഇറങ്ങി…”
മുൻപ് വന്നിട്ടുള്ള അവന് കുളിമുറി എല്ലാം കാണാപാഠം ആയിരുന്നു…അവൻ അങ്ങോട്ടേക്ക് പോകാൻ നേരം കുറച്ച് ദൂരെ അപ്പുറത്തായി മാറി നിൽക്കുന്ന ആണ് തോട് കാണുന്നത്….ഏത്ര തവണ അതിൽ കുളിച്ചേക്കുന്നു…
“ അമ്മായി….ഞാൻ തൊട്ടിൽ കുളിച്ചോട്ടെ…. അവൻ അകത്തേക്ക് നോക്കി ചോദിച്ചു…”
അതു കേട്ടതും അവർ പുറത്തേക്ക് ഓടി വന്നു…
“ വേണ്ട മോനെ …. ആ വെള്ളം ഇപ്പൊൾ കുളിക്കാൻ ഒന്നും കൊള്ളില്ല….ചിലപ്പോൾ ചേർ ഒഴുകി വരാറ് ഉണ്ട്…. കുളിമുറിയിൽ നല്ല വെള്ളം ആണ് ഇപ്പൊൾ…. മോൻ ഇപ്പൊ അതിൽ കുളിച്ചോ….”
അവള് വെപ്രളത്തോടെ പറഞ്ഞു നിർത്തി… അതു കേട്ടതും അവൻ ഒന്ന് ആശ്ചര്യപ്പെട്ടു….
തൊട്ടിൽ കുളിക്കാൻ ചോദിച്ചതിനാണോ ഈ വെപ്രാളം അവൻ ഓർത്തുകൊണ്ട് അയയിൽ നിന്നും തോർത്ത് എടുത്ത് കുളിക്കാൻ കയറി….
അതു കണ്ടതും ആശ്വാസത്തോടെ അവള് നെഞ്ചിൽ കൈ വച്ചു…എന്തോ ഓർത്ത പോലെ അകത്തേക്ക് കയറി അവളൂടെ ജോലികൾ ചെയ്യാൻ തുടങ്ങി….
*
*
*
*
“ അല്ല മഹി നിൻ്റെ അച്ഛനോ അമ്മയോ ഇങ്ങോട്ട് വരുന്ന കാര്യം നിന്നോട് എങ്ങാനും പറഞ്ഞിരുന്നോ…”
കഴിച്ചു കൊണ്ട് ഇരിക്കുന്ന അവനോട് രേവതി ചോദിച്ചു…
“ അറിയില്ല അമ്മായി….അമ്മ ചിലപ്പോൾ വരുമായിരിക്കും അച്ഛന് ചിലപ്പോൾ ജോലി തിരക്ക് ഒക്കെ ആയിരിക്കും…”
അവൻ വായിലെ ആഹാരം വിഴുങ്ങി കൊണ്ട് എന്തോ ഓർത്തു എടുത്ത് കൊണ്ട് പറഞ്ഞു…