” അവിടെയാണ് കുഞ്ഞിക്കുള്ള റോൾ.. അവളാണ് പറഞ്ഞതെന്നാ അവൻ പറഞ്ഞത്… ”
സിദ്ധു പറഞ്ഞപ്പോൾ അത് അംഗീകരിക്കാനാവാതെ ചിന്നൻ ആലോചനയോടെ തല കുലുക്കി..
” അതിനുള്ള വഴിയില്ല സിദ്ധപ്പാ.. പറഞ്ഞു കേട്ടിടത്തോളം അവനോട് അവൾ മിണ്ടാൻ പോലും സാധ്യതയില്ല, അതിന് മാത്രം വെറുപ്പിച്ചിട്ടുണ്ടെന്നാ എന്റെ അറിവ്… ”
ചിന്നൻ അവനറിയാവുന്ന കാര്യം തീർത്തു പറഞ്ഞു…സിദ്ധു ഇതിലെ വൈരുദ്ധ്യം കണ്ടുപിടിക്കാൻ ആവാതെ കുഴങ്ങി… അപ്പുണ്ണി പറയുന്നത് പോലെ ആണെങ്കിൽ കുഞ്ഞി നുണ പറയുന്നു പക്ഷെ എന്തിന്…??? ഇനി അപ്പുണ്ണി വെറുതെ ഒരു പേര് പറയുന്നതാണെങ്കിൽ തന്നെ ഒറ്റിയത് ആര്…??
അങ്ങനെ കുഞ്ഞിയെ മുന്നിലേക്കിട്ട് അവൻ ആരെയാണ് രക്ഷിക്കാൻ നോക്കുന്നത് എന്ന് അറിയണം..
അതിനേക്കാളും വലിയൊരു തലവേദന കുഞ്ഞി ചിന്നനെ വലിപ്പിക്കുന്നുണ്ടോ എന്നതാണ്… അവർ തമ്മിൽ ബന്ധമുണ്ടെങ്കിൽ അത് ചിന്നൻ അറിയാതിരിക്കാനായി നുണ പറയുന്നതും ആവാമല്ലോ…
അങ്ങനെ ആണെങ്കിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും… അത് സിദ്ധു മനസിലുറപ്പിച്ചു… അതിനു മുൻപ് ഇതിന്റെ കാര്യം കണ്ടുപിടിക്കണം…
തന്റെ ഉപ്പും ചോറും തിന്നു തന്റെ കോത്തിൽ അടിക്കുന്നതാരാണെന്നു കണ്ടെത്തൽ ഒന്നാമത്തെ ലക്ഷ്യം..
അപ്പുണ്ണി, കുഞ്ഞി ഇതിൽ നുണ പറയുന്നതാരാണെന്നു കണ്ടുപിടിക്കേണ്ടത് അടുത്ത ലക്ഷ്യം…
” ഡാ…… ”
ചിന്നൻ തന്നെ കുലുക്കി കുലുക്കി വിളിച്ചപ്പോളാണ് സിദ്ധു ചിന്തയിൽ നിന്നും ഉണർന്നു അവനെ നോക്കിയത്…
” നീ കേൾക്കുന്നുണ്ടോ…?? ”
അവൻ കുറച്ചു പരുഷമായി ചോദിച്ചപ്പോൾ സിദ്ധു മുഖം ചുളിച്ചു…
” നീ പറ….. ഇനി കേൾക്കാം.. ”
സിദ്ധു ക്ഷമയോടെ ശ്രദ്ധിച്ചു..
” നിന്റെ ഇതിലുള്ള പ്രശ്നം എന്താണ്…? അവൻ എങ്ങനെ അറിഞ്ഞു എന്നറിയാണോ വേണ്ടത്..?”
ചിന്നൻ സിദ്ധുവിനോട് ചോദിച്ചപ്പോൾ സിദ്ധു ഒന്ന് ദീർഘനിശ്വാസം അയച്ചു…
” അവൻ അറിഞ്ഞതും അവിടെ വന്നു പ്രശ്നമുണ്ടാക്കിയതും ഒന്നും എന്നെ സംബന്ധിച്ചു അത്ര വല്ല്യേ കാര്യങ്ങളൊന്നും അല്ല,
പക്ഷെ പുറത്ത് നിന്നൊരാൾക്ക് ഞങ്ങളുടെ ഇവിടെ നടക്കുന്നതൊക്കെ അറിയാൻ പറ്റുന്നുണ്ട് എന്നുള്ളത് ചെറിയ പ്രശ്നം തന്നെയാണ്… പുറത്തുള്ള എല്ലാവരും ചിറക്കൽ വീടിനു ഐശ്വര്യം മാത്രം ഉണ്ടാവണം എന്ന് കരുതുന്നവരല്ലല്ലോ…
ഞാൻ അവളെ ട്യൂൺ ചെയ്ത് നടക്കുന്നത് അവൻ അറിഞ്ഞെന്നു പറഞ്ഞാൽ ഒന്നുകിൽ അവളെ നിരീക്ഷിക്കാൻ ഒരാളെ അവൻ ഏർപ്പാടാക്കിയത് കൊണ്ടാവാം, അതാണെങ്കിൽ കുഴപ്പമില്ല മറിച്ചു അവിടെ നടക്കുന്ന ചെറിയ കാര്യങ്ങൾ പോലും പുറത്ത് അറിയിക്കുന്ന ഒരാൾ ആണെങ്കിൽ അത് ഇത്തിരി പ്രയാസമാകും..”