സിദ്ധുവിന്റെ പറച്ചിൽ കേട്ടു ചിന്നൻ അന്തം വിട്ടു…
” അതെങ്ങനെ…?? ”
ചിന്നൻ സംശയം മറച്ചു വെച്ചില്ല…
” ഇപ്പൊ പറയില്ല….വഴിയേ അറിഞ്ഞോളും… ”
സിദ്ധു കണ്ണടിച്ചു കൊണ്ട് പറഞ്ഞു….
” ഇങ്ങനെ ആണെങ്കിൽ ഞാൻ ഈ കളിക്ക് ഇല്ല, നീ തന്നെ ഒറ്റക്ക് നോക്കിക്കോ.. ”
ചിന്നൻ താൽപ്പര്യമില്ലാതെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു…
“അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ മോനെ, നീയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് നിനക്കറിയില്ലേ… നീ കൂടെ ഉള്ളപ്പോ ഉള്ളൊരു ധൈര്യമുണ്ട്….
നമുക്ക് ഇന്ന് തന്നെ വൃത്തിയായിട്ട് തുടങ്ങാം കാര്യങ്ങൾ, എനിക്കൊന്നു നീന്തി കുളിക്കണം… നീ ഉണ്ടെങ്കിൽ വാ…”
പുകഴ്ത്തലിൽ വീണ ചിന്നനെ നോക്കി ഉള്ളിൽ ചിരിച്ചുകൊണ്ട്
സിദ്ധു ഊഞ്ഞാലിൽ നിന്നും എണീറ്റു മൂരി നിവർന്നു…
ഏകദേശം ഒരു മണിക്കൂറോളം കുളത്തിൽ ചിലവഴിച്ച ശേഷം നല്ല കട്ടക്ക് ഒരു ചായയും കുടിച്ചു കഴിഞ്ഞാണ് ചിന്നന്റെ സൈക്കിളിൽ അവർ കുന്നുംപുറം ഷാപ്പിലേക്ക് തിരിച്ചത്… സിദ്ധു പുറകിൽ കയറി തോളത്തു തട്ടിയപ്പോൾ ചിന്നൻ ആഞ്ഞുചവിട്ടി…
” സിദ്ധുവേട്ടാ…. ”
ഗേറ്റ് കിടക്കുന്നതിനു മുൻപ് വഴിയുടെ വശത്തു നിന്നും ഒരു കിളി മൊഴി കേട്ട് സിദ്ധുവും സൈക്കിൾ നിർത്തി ചിന്നനും തിരിഞ്ഞു നോക്കി…
” എങ്ങോട്ടാ ഇത്ര ദൃതിപ്പിടിച്ചു പോണേ..? ”
ഉടുത്തിരിക്കുന്ന ദാവണിയുടെ തുമ്പ് പിടിച്ചു എളിയിൽ രണ്ട് കയ്യും കുത്തിക്കൊണ്ട് ഇവരുടെ പോക്ക് നോക്കി നിൽക്കുന്ന സിതാര…അവളുടെ വകയാണ് ചോദ്യം..
അവളുടെ മധുരമൂറുന്ന വിളി കേട്ട് സിദ്ധുവിന്റെ കിളി പാറി… ആ നിൽപ്പിലും വിളിയിലും എന്തോ ഒരു പന്തിക്കേട്… ഇനി ഇതെന്ത് മൈരാണാവോ..!!
സിദ്ധു നോക്കുമ്പോൾ ചിന്നൻ ഒരു കള്ള ചിരി കടിച്ചു പിടിച്ചുകൊണ്ടാണ് നില്കുന്നത്..സിദ്ധുവിന് ദേഷ്യം വന്നു..
” എങ്ങോട്ട് ആയാലെന്താ..നിനക്കിപ്പോ എന്താ വേണ്ടത്….??
സിദ്ധു ഉള്ളിൽ പൊന്തിയ ദേഷ്യത്തെ നിയന്ത്രിച്ചു കൊണ്ട് ചോദിച്ചു… നേരത്തെ ചെയ്ത സംഭവത്തിന് ഉള്ള പണിയാണോ എന്തോ…
” കണ്ടോ… എപ്പളും ദേഷ്യാണ്, ഇതാ ഞാനൊന്നും ചോദിക്കാൻ വരാത്തത്.. ”
കൃത്രിമ പിണക്കം നടിച്ചു അവൾ പറയുന്നത് കേട്ട് സിദ്ധു അമ്പരന്നു, ചിന്നൻ ഈ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന കണക്കിൽ മുൻപോട്ടു തന്നെ നോക്കി നിന്നു…
” വണ്ടിയെടുക്കെടാ പൊട്ടാ… ”
ചിന്നന്റെ പുറത്ത് ചെറിയൊരു അടി കൊടുത്ത് സിദ്ധു പറഞ്ഞപ്പോൾ സിതാര ബ്രേക്കിൽ അമർത്തി പോവല്ലേ എന്ന് ചിന്നനോട് കണ്ണുകാണിച്ചു.. ചിന്നൻ പേടിയോടെ സിദ്ധുവിനെ തിരിഞ്ഞു നോക്കി..