സിദ്ധു വീണ്ടും പൊട്ടിച്ചിരിച്ചു… ചിന്നൻ വിഷമം സഹിക്കാൻ പറ്റാതെ തല താഴ്ത്തി..
” നീ ഇപ്പൊ വിഷമിക്കുന്നത് എന്തിനാ… നിന്നേ ചതിച്ചത് കൊണ്ടാണോ അതോ ഒന്നും ചെയ്യാൻ പറ്റിയില്ല എന്നത് കൊണ്ടാണോ…? ”
സിദ്ധു അവന്റെ തോളിൽ അശ്വസിപ്പിക്കാണെന്നോണം തട്ടിക്കൊണ്ടു ചോദിച്ചു…
” രണ്ടും…. ”
ചിന്നൻ സത്യസന്ധമായി മറുപടി കൊടുത്തു…
” ഹഹഹ…… അത് നന്നായി, ഇനീം സമയമുണ്ടല്ലോ.. നീ ചെയ്യെടാ, ന്നിട്ട് മെല്ലെ ഒഴിവാക്കിയാൽ മതി.. ”
സിദ്ധു ഉപദേശിച്ചു… ചിന്നൻ മെല്ലെ തലയാട്ടി..
” നാടു മുഴുവൻ കാള കളിച്ചു നടന്നാലും നമ്മൾ ആണുങ്ങൾക്ക് നമ്മുടെ പെണ്ണുങ്ങൾ എപ്പളും കന്യകമാരാവണം എന്നായിരിക്കും ലെ..? ”
ചിന്നന്റെ ചോദ്യം കേട്ട് സിദ്ധുവിന്റെ കണ്ണ് മിഴിഞ്ഞു… സംഗതി ശെരിയാണല്ലോ…!!
” എടാ സിദ്ധപ്പാ….. എനിക്ക് വല്ലാത്ത ഒരു…….. എന്താ പറയാ എന്നറിയാത്തൊരു അവസ്ഥ… സങ്കടമാണോ ദേഷ്യമാണോ എന്നൊന്നും മനസിലാവണില്ല… ”
ചിന്നൻ സൈക്കിളിന്റെ ബെൽ വെറുതെ അടിച്ചുകൊണ്ടിരുന്നു..
” നീ പേടിക്കണ്ട, നിന്നേ ചതിച്ച അവൾക്ക് നമുക്ക് നല്ല പണി കൊടുക്കാം… ”
സിദ്ധു ആവേശഭരിതനായി പറഞ്ഞു..
” പണിയോ.? എന്ത് പണി.? ”
ചിന്നന് സിദ്ധുവിന്റെ ഉദ്ദേശ്യം പിടികിട്ടിയില്ല..
” അത് ഞാൻ ആലോചിക്കട്ടെ, വഴിയുണ്ടാക്കാം…. നീ അങ്ങനെ ഒരു മണ്ടനാണെന്നു അവൾ കരുതിയെങ്കിൽ അതിനുള്ള ഒരു ചെറു പണി കൊടുക്കണ്ടേ..?? ”
സിദ്ധു ചിന്നന്റെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു ചോദിച്ചു….അവന്റെ ഉള്ളിലിരുപ്പ് അറിയാത്തതിനാൽ ചിന്നൻ വേണമെന്ന അർത്ഥത്തിൽ തലയാട്ടി…
സിദ്ധു രാത്രി എത്തിയപ്പോൾ അവർ നാലു പേരും ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു… അവനെ കണ്ടപ്പോൾ സിതാരയും നീതുവും എഴുന്നേറ്റ് പടിയിലേക്ക് മാറിയിരുന്നു…
അവരോടൊപ്പം അര മണിക്കൂറോളം സംസാരിച്ചിരുന്നതിനു ശേഷം ഭക്ഷണം കൂടി കഴിഞ്ഞതിനു ശേഷമാണ് സിദ്ധു മുകളിലേക്കു പോയത്… വിശപ്പ് ഉണ്ടായത് കൊണ്ടല്ല തനിക് വേണ്ടി എടുത്തുവെച്ച ഭക്ഷണം വേസ്റ്റ് ആക്കുന്നതിനോട് ഉള്ള താൽപ്പര്യക്കുറവ് ആണ്…
സിതാര ആ സമയം വരെയുള്ള സംസാരത്തിനിടക്ക് പല തവണ അവനെ നോക്കുന്നത് അറിഞ്ഞെങ്കിലും സിദ്ധു അവൾക്ക് നേരിട്ടൊരു ദൃഷ്ടി കൊടുത്തില്ല, അത് തനിക്കൊരു ക്ഷീണം ആയിരിക്കുമെന്ന് അവന് അറിയാമായിരുന്നു…
സംഭവബഹുലമായ ദിവസമായത് കൊണ്ട് തന്നെ രാത്രി കിടന്നതും ഉറങ്ങിയതും അവൻ അറിഞ്ഞില്ല, അത്ര മാത്രം ക്ഷീണം ഉണ്ടായിരുന്നു…
പിറ്റേന്ന് രാവിലെ ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ലക്ഷ്മിയമ്മ സിദ്ധുവിനരികിൽ വന്നു..