നീലക്കൊടുവേലി 8 [Fire blade]

Posted by

” ഓടാനൊന്നും നോക്കണ്ട മോളെ,എവിടെ പോയാലും ഞാൻ പിടിക്കും.. നിനക്കറിയാലോ എന്നെ..? ”

സിദ്ധു താക്കീത് കൊടുത്തു…പ്രതിരോധത്തിലായ സിതാര മറ്റു മാർഗങ്ങൾ ആലോചിച്ചു..

അവളുടെ ഈ നിസഹായാവസ്ഥ സിദ്ധു ഉള്ളാൽ ആസ്വദിച്ചു… ഇങ്ങനെയൊക്കെ അവളെ കിട്ടുന്നത് വളരെ അപൂർവം കാര്യങ്ങളല്ലേ… ഇതിപ്പോ തെറ്റായി എന്ന് അവൾക്ക് പൂർണ ബോധ്യം ഉള്ളത് കൊണ്ടാണ്… കുറച്ചു വേദന സഹിച്ചാലും സംഗതി നന്നായി…

” ഞാൻ പോട്ടെ..? അമ്മ അന്വേഷിക്കുന്നുണ്ടാകും.. ”

സിതാര മെല്ലെ താടി ഊരാൻ നോക്കി…. സിദ്ധു പൊട്ടിച്ചിരിച്ചു..

” ഒരു അടി ചന്തിക്ക് വാങ്ങിയിട്ട് നീ പൊക്കോ.. ഇപ്പൊ തീർക്കാം, മോൾ നല്ല കുട്ടി ആയിട്ട് തിരിഞ്ഞു നിക്ക്… ”

സിദ്ധു അവളുടെ അടുത്തേക്ക് ദൃതി പിടിച്ചു വന്നുകൊണ്ട് പറഞ്ഞപ്പോൾ സിതാര ഞെട്ടി പിന്നിലേക്ക് മാറി…

” എന്താട്ടോ…. പ്ലീസ്, ഇവിടുന്നു പോയാൽ ഇതൊക്കെയല്ലേ ഓർക്കാൻ ഉണ്ടാവൂ, എന്നെ വെറുതെ വിട്ടൂടെ…? ”

ഒന്നും നടക്കില്ലെന്നു തോന്നിയപ്പോൾ അവൾ അവസാനത്തെ അടവ് പുറത്തെടുത്തു…

” നീ എന്നെ ആ ചിന്നന്റെ മറ്റേ പെണ്ണുങ്ങടേം മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയപ്പോ ഈ ദയ ഒന്നും കണ്ടില്ലല്ലോ.. അന്നത്തെ നിന്റെ ഷോക്ക് ദൈവം തന്നതാടീ പുല്ലേ ഈ അവസ്ഥ… ”

സിദ്ധു കളിയാക്കികൊണ്ട് പറഞ്ഞു…

” ഈ പെണ്പിള്ളേരുടെ ചന്തിക്ക് തല്ലുന്നത് വൃത്തികേട് ആണെന്ന് നിങ്ങക്ക് അറിയൂലെ..? അതിനുള്ള ശിക്ഷയായിട്ട് ഇത് കണക്ക് കൂട്ടിക്കോ.. ”

സിതാര കടുപ്പത്തിൽ പറഞ്ഞപ്പോൾ അവളുടെ യഥാർത്ഥ സ്വഭാവം പൊറത്തു വരുന്നുണ്ടെന്നു സിദ്ധുവിന് മനസിലായി…

” നീ ഒന്നും പറയണ്ട, തിരിഞ്ഞ് നിക്ക്…. ”

അവളെ അങ്ങോട്ട് തിരിച്ചു നിർത്തി സിദ്ധു കൈകൾ വീണ്ടും കൂട്ടിയടിച്ചു ശബ്ദമുണ്ടാക്കി… ഓരോ ശബ്ദത്തിലും ചന്തിക്ക് അടി പ്രതീക്ഷിച്ചു നിൽക്കുന്ന സിതാര കണ്ണുകൾ ഇറുക്കിയടച്ചു….

സിദ്ധു പതിയെ അവളുടെ പുറകിലേക്ക് ചേർന്നു നിന്നു… ഞെട്ടി പിന്മാറാൻ തുടങ്ങിയ സിതാരയെ പുറകിൽ നിന്നും വയറിനു ചുറ്റും മുറുക്കി കെട്ടിപ്പിടിച്ചു…

” വിട്… എന്താ ഈ കാണിക്കണേ..?? ”

ആ പ്രവർത്തിയിൽ പകച്ച സിതാര തന്നെ ചുറ്റിയ സിദ്ധുവിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു…അവൻ അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി ഒന്ന് കൂടി മുറുക്കി പുണർന്നു..

സിതാര തീർത്തും നിരായുധയായി… അവൾ ദീർഘനിശ്വാസമയച്ചു…പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറില്ലാതെ അവന്റെ കയ്യിൽ വിടുവിക്കാനായി ബലം പിടിച്ചുകൊണ്ടിരുന്നു..

” ഇപ്പൊ ഞാൻ പോണ ഈ പോക്ക് തിരിച്ചു വരുമൊന്നു ഉറപ്പില്ലാത്ത ഒന്നാണ്… ജീവൻ പോണതിനോട് എനിക്ക് പേടിയൊന്നുമില്ല….നീ പറഞ്ഞത് പോലെ അതുവരെ ഓർത്തു വെക്കാൻ എന്തേലുമൊക്കെ വേണ്ടേ….? “

Leave a Reply

Your email address will not be published. Required fields are marked *