സിദ്ധു അപ്പൂണ്ണിയുടെ കോളറിൽ കൂട്ടിപ്പിടിച്ചു ശക്തിയായി തന്നിലേക്ക് വലിച്ചുകൊണ്ട് പറഞ്ഞു..
അപ്പുണ്ണിയുടെ ഉള്ളിൽ കിടക്കുന്ന കള്ളും, സ്നേഹിച്ച പെണ്ണിന്റെ മുൻപിൽ ചെറുതാവുമോ എന്നുള്ള ഈഗോയും കൂടി സിദ്ധുവിനെ ശക്തിയായി പ്രതിരോധിക്കാൻ അവനെ പ്രേരിപ്പിച്ചു…
അവൻ ആഞ്ഞു തള്ളി, അത് പ്രതീക്ഷിക്കാതെ നിന്ന സിദ്ധു പുറകിലേക്ക് വേച്ചുപോയി ചുമരിൽ ഇടിച്ചു…അതോടെ ക്ഷമ കെട്ട് ഉള്ളിൽ ബാധ പോലെ കേറിയ സിദ്ധു മിന്നൽ പോലെ മുന്നോട്ട് കുതിച്ചു അപ്പുണ്ണിയുടെ വയറിൽ ഊക്കിൽ നാലഞ്ചു ഇടി കൊടുത്തു, ആ ആയത്തിൽ മുന്നോട്ട് വന്ന അവന്റെ മൂക്കിനിട്ടു നൈസായിട്ടൊരു ക്രോസ് പഞ്ചും ചാമ്പി…
കണ്ണിൽ ഇരുട്ടും മൂക്കിൽ ചോരയുമായി അപ്പുണ്ണി താഴേക്ക് ഇരുന്നുപോയി.. അതേ ഊക്കിൽ അവനെ കോളറിനു പൊക്കി എടുത്ത പൊക്കിയ സിദ്ധു ചുമരിൽ ചാരി നിർത്തിച്ചു കവിളിൽ ഒന്ന് കൂടി പൊട്ടിച്ചു… അപ്പുണ്ണിയുടെ കള്ളും ദേഷ്യവും ഒരുമിച്ച് ഇറങ്ങി, വേദന കൊണ്ട് അവൻ ചോരയൊലിക്കുന്ന മൂക്കും പൊത്തി നിലത്തേക്ക് കുന്തിച്ചിരുന്നു..വയർ വേദന കാരണം ചുരുണ്ടു മടങ്ങി അവൻ തറയിൽ കിടന്നു നിരങ്ങി..
ഒരു ചവിട്ട് കൂടി കൊടുക്കാൻ കാലുപ്പൊക്കിയപ്പോൾ ധന്യ ഓടിവന്നു സിദ്ധുവിന്റെ കാലിൽ വട്ടം പിടിച്ചു….
” വേണ്ട ചേട്ടാ പ്ലീസ്….. എന്നെ കൊറേ സ്നേഹിച്ചതാ, അതോണ്ട് കാണിച്ചു കൂട്ടുന്നതാ.. വിട്ടേക്ക്…. പ്ലീസ്…”
അവൾ കൈകൂപ്പിക്കൊണ്ട് അവനോടു അപേക്ഷിച്ചു… അവന് അവളുടെ ആ പെരുമാറ്റത്തിൽ ആകെ വല്ലായ്മ ആയി..
” നിനക്ക് അറിയാത്തോണ്ടാ, ഈ മൈരൻ അത്ര നല്ലതൊന്നും അല്ല…. ഇവൻ ഈ നാട്ടിലെ എല്ലാ പെണ്ണുങ്ങടെ പൊറകിലും പഞ്ചാര ഒലിപ്പിച്ചു നടന്നിട്ട് അവസാനം കിട്ടിയതാണ് നിന്നെ..
ഇവനെ ഈ നാട്ടിൽ വിളിക്കുന്ന പേര് കൂടി പഞ്ചാര എന്നാ, എന്നിട്ടാണവന്റെ കൊണവതികാരം…നീ എത്ര എണ്ണത്തിനെ പൂശിയിട്ടുണ്ട് പറയെടാ പട്ടി കഴുവേറി.. ”
സിദ്ധു അപ്പൂണ്ണിയുടെ തുടയിൽ ഒരു ചവിട്ട് കൊടുത്തു കൊണ്ട് ചോദിച്ചു.. അപ്പുണ്ണി വേദന കൊണ്ട് ഞെരങ്ങി…
” മതി ചേട്ടാ…..ഇതെനിക്ക് കിട്ടണ്ടതാണ്.. ഞാനല്ലേ ചതിച്ചത്…!! ചേട്ടനെ കണ്ടപ്പോൾ ഇങ്ങനെ അടുത്ത് പെരുമാറിയപ്പോ നില വിട്ടത് എനിക്കാ… ആൾക്കല്ല ഈ അടി കൂടി കിട്ടേണ്ടത് എനിക്കാർന്നു.. ”
ധന്യ പതം പറഞ്ഞു കരഞ്ഞു…
കിട്ടേണ്ടത് കിട്ടിയപ്പോൾ അപ്പുണ്ണി കൊറച്ചു ഡീസന്റ് ആയെന്നു തോന്നി, അവൻ ചുമരിൽ ചാരി ധന്യ പറയുന്നതും നോക്കി നിർവികാരനായി ഇരുന്നു..
സിദ്ധുവിന് തന്റെ പഴയ കാലം അറിയാമെന്ന അറിവ് അപ്പുണ്ണിക്ക് ചമ്മലായി.. അതിനേക്കാളും പ്രശ്നം ധന്യക്ക് അക്കാര്യങ്ങൾ ഈ സമയം വരെ അത്ര അറിയില്ലായിരുന്നു എന്നതിലാണ്.., നന്മ കളിച്ചു നടന്നിട്ട് ഇപ്പോൾ അവളുടെ മുന്നിൽ നാണം കെട്ട പോലെ ആയി..അവൻ വിഷണ്ണനായി അടി കിട്ടിയ ഭാഗങ്ങൾ മെല്ലെ തൊട്ടുനോക്കി താഴെ തന്നെ ഇരുന്നു..