” നീയും ഇറങ്ങിപ്പോ…. എനിക്ക് വായിക്കാനുണ്ട്…ഇവിടെ ഒന്നും നടന്നിട്ടില്ല, നീ വന്നിട്ടും ഇല്ലാ ….കേട്ടല്ലോ..?
ആ….പിന്നെ ഒരു കാര്യം കൂടി ഇനി ഇക്കാര്യത്തിൽ എങ്ങാനും അവളോട് ബഹളം കൂടാനോ ഉപദ്രവിക്കാനോ ചെന്നാൽ നിന്റെ ചാവ് എന്റെ കൈ കൊണ്ടാകും… എന്നെ പറ്റി ഒന്ന് അന്വേഷിച്ചു നോക്കിയാൽ മതി..മനസിലാകും . ”
അവൻ ആരോടും അന്വേഷിക്കാൻ പോണില്ലെന്നു സിദ്ധുവിനറിയാമായിരുന്നു. പിന്നെ ഈ ഡയലോഗ് ഒരു പഞ്ചിനു പറഞ്ഞതാണ്, കിട്ടിയ അടിയുടെ വേദന അവന് തന്നോട് മുട്ടാൻ കുറച്ചു പേടി തോന്നിപ്പിച്ചിട്ടുണ്ടെന്നു സിദ്ധുവിന് അറിയാമായിരുന്നു..
അപ്പുണ്ണി മറുപടി ഒന്നും പറയാതെ ചവിട്ട് കിട്ടിയ കാൽ ഞൊണ്ടിക്കൊണ്ട് എണീറ്റ് പുറത്തേക്ക് നടന്നു…..അത് കണ്ടു കൊണ്ട് സിദ്ധു കിടക്കയിലേക്ക് മലർന്നു..
“നീ അവളുടെ പിന്നാലെ കുറെ ആയിട്ട് മണപ്പിച്ചു നടന്നതൊക്കെ എനിക്കറിയാം… എല്ലാം നിന്റെ പ്ലാൻ ആണെന്നും ..”
ഞൊണ്ടി നടക്കുന്നതിനിടയിൽ അപ്പുണ്ണി പറഞ്ഞു…
സിദ്ധു അവൻ പറയുന്നതിന് വലിയ ശ്രദ്ധ കൊടുക്കാതെ കിടക്കുകയായിരുന്നെങ്കിലും പെട്ടെന്നാണ് അതിൽ പറഞ്ഞ കാര്യം കേട്ട് തിരിഞ്ഞത്..
” എന്താ… എന്താ നീ പറഞ്ഞത്..?? ”
അവൻ ഒന്ന് കൂടി ഉറപ്പ് വരുത്താനായി എണീറ്റു കൊണ്ട് അപ്പുണ്ണിയോട് ചോദിച്ചു..
” എന്താണെന്നു നീയും കേട്ടതല്ലേ…. അത് കൊണ്ടല്ലേ എണീറ്റത്..?”
അപ്പുണ്ണിയിൽ നിന്നും വന്ന മറുചോദ്യത്തിൽ സിദ്ധു ആസ്വസ്ഥനായി…അപ്പുണ്ണി തിരിഞ്ഞു നടന്നു..
” ടാ….. ഒന്ന് നിന്നേ.. ”
സിദ്ധു കൈ ഞൊടിച്ചു വിളിച്ചു…
” നീ ഇങ്ങോട്ട് വരാനുള്ള കാര്യമെന്താ…? ”
അവൻ എങ്ങനെ ഇവിടെ വന്നു പെട്ടുവെന്നു സിദ്ധു ആലോചിച്ചില്ലാരുന്നു…അവൻ വന്നത് കൊണ്ടാണല്ലോ ഇതിത്ര പ്രശ്നമായത്..
അപ്പുണ്ണി ഒന്നും മിണ്ടിയില്ല.. അവന്റെ മുഖത്ത് തന്നോടൊരു ദേഷ്യവും ഉണ്ടെന്നു സിദ്ധു തിരിച്ചറിഞ്ഞു…
” പറ, ഇല്ലെങ്കിൽ ഇനീം കിട്ടും…. ”
സിദ്ധു കൈ ഞൊട്ടയിട്ടു കൊണ്ട് അവൻ അപ്പൂണ്ണിയുടെ അടുത്തേക്ക് നടന്നു…
അപ്പുണ്ണി സിദ്ധുവിന്റെ വരവിൽ ഉള്ള അസ്വസ്ഥത മുഖത്ത് കാണിച്ചു കൊണ്ട് മിണ്ടാതെ നിന്നു ..
” അപ്പൊ നീ അറിയാതെ വന്നു കേറിയതല്ലല്ലേ..? നിനക്ക് ഒരു ചാരനുണ്ട്.. ”
അവൻ പറഞ്ഞ കാര്യവും അവന്റെ വരവിനും പിന്നിൽ ഒരു ശക്തിയുണ്ടെന്നു സിദ്ധുവിന് മനസിലായി..
സിദ്ധു അപ്പുണ്ണിയുടെ തോളിൽ കയ്യിട്ട് നിന്നു..
” പറ മോനെ….ആരാ നിനക്ക് ഈ നുണകളൊക്കെ പറഞ്ഞു തരുന്നേ..? ”
സിദ്ധുവിന്റെ ചോദ്യം കേട്ടു അപ്പുണ്ണി പുച്ഛത്തിൽ തല തിരിച്ചു… സിദ്ധു ഞൊടിയിടയിൽ അവനെ ലോക്കിട്ട് കിടക്കയിലേക്ക് കമിഴ്ത്തി കിടത്തി…