പണ്ട് തറവാടി ആയിരുന്നു എങ്കിലും ആ സമയത്ത് ഇടത്തരം കുടുംബമായിരുന്നു രമ്യേച്ചിയുടേത് .
നാല് പറ പാടവും കുറച്ച് ഏക്കറ് ഭൂമിയുമുണ്ട് .
പക്ഷേ കെട്ടിലമ്മ ചമയലിന് ആ കുടുംബത്തിന് യാതൊരു കുറവുമുണ്ടായിരുന്നില്ല .
പക്ഷേ എൻ്റെ കുടുംബത്തെ വല്യ കാര്യമായിരുന്നു രമ്യ ചേച്ചിക്കും ചേച്ചിയുടെ അച്ചനും അമ്മക്കുമെല്ലാം .
പൊതുവെ കഥാനായികയായ നമ്മുടെ മായേച്ചിക്ക് ആ കുടുംബത്തെ തന്നെ മൊത്തത്തിൽ ദേഷ്യമായിരുന്നു .
അതിന് പല പല കാരണങ്ങളും ഉണ്ട് .
പൊളിറ്റിക്കൽ കറക്ട് അല്ലാത്തത് കൊണ്ട് ഞാനതിവിടെ പറയുന്നില്ല .
വായനാക്കാരായ നിങ്ങൾ ഊഹിച്ച് മനസിലാക്കിയാൽ പോതും .
അങ്ങനെ ക്യൂവിൻ്റെ ഇടയിൽ നിന്ന രമ്യ ചേച്ചി മുന്നിലേക്ക് കയറി വന്ന് മറ്റുള്ള മുതിർന്ന സ്ത്രീകളെ നോക്ക് കുത്തികളാക്കി നിർത്തിക്കൊണ്ട് രണ്ട് കുടം വെള്ളമെടുത്ത് ഒരു റൗണ്ട് പോയി .
എൻ്റെ അമ്മ സുജ ക്യൂവിൻ്റെ ബാക്കിൽ പൊരി വെയിലത്ത് നിൽക്കുന്നതും നോക്കി മായേച്ചി ഞങ്ങളുടെ വീടിൻ്റെ അടുക്കള ഭാഗത്ത് നിൽപുണ്ടായിരുന്നു .
രമ്യ ചേച്ചി നേരെ വീട്ടിൽ പോയി വലിയ രണ്ട് ടാറിൻ്റെ പാട്ടയിൽ വെള്ളം നിറക്കാനുള്ള തത്രപ്പാടിലായിരുന്നു .
രണ്ട് കുടം വെള്ളം രണ്ട് ടാർ പാട്ടകളിലും നിറച്ച ശേഷം വീണ്ടും രമ്യ ചേച്ചി ക്യൂ നിൽക്കാതെ മുന്നിലേക്ക് കയറി വന്നു .
മുന്നിൽ നിന്ന രക്ത്നമ്മ എന്ന ചേച്ചിയുടെ കുടംമാറ്റിയിട്ട് രമ്യ ചേച്ചി വീണ്ടും രണ്ടു കുടങ്ങൾ നിറക്കുന്നത് കണ്ട് ക്യൂവിൽ നിന്ന മറ്റ് മുതിർന്ന സ്ത്രീകൾ പിറുപിറുക്കാൻ തുടങ്ങി .
അന്ന് ഏകദേശം 21 – 22 വയസുള്ള കൊച്ചു പെണ്ണായിരുന്നു രമ്യ ചേച്ചി എങ്കിലും കാന്താരിയും കലിപ്പിയും തൻ്റേടിയുമായതിനാൽ പലരും മിണ്ടിയതുമില്ല .
മാത്രമല്ല കൃഷി ഭവൻ മുതൽ ചെറിയ ചെറിയ ചിട്ടി വട്ടി എന്നു വേണ്ട ആ കാല ഘട്ടത്തിലെ ഫിനാൻഷ്യൽ ഇടപാടുകളിൽ സംശയമുള്ള പ്രായമാവർ ആശ്രയിച്ചിരുന്നതും അന്ന് പ്രീ ഡിഗ്രി പാസായ രമ്യേച്ചിയെ ആയിരുന്നു .
അതുകൊണ്ട് തന്നെ മുന്നിൽ നിന്ന രത്നമ്മ ചേച്ചി അടക്കം രമ്യ ഇടയിൽ കയറിയതിന് മൗനം പാലിച്ച് നിന്നു.
രണ്ടാമത്തെ ട്രിപ്പും കുടം നിറച്ച് ചേച്ചി നേരെ വീട്ടിലേക്ക് പോയി ടാർ പാട്ടയിൽ ഒഴിച്ചു .
ഇതിനിടയിൽ ക്യൂവിൽ നിന്ന ഏതോ കിളവൻ എന്തൊരഹങ്കാരമാ അതിന് .
ആകെ മുളകിൻ്റെ അത്രക്കുള്ളൂ. വളർത്ത് ദോഷം അല്ലാണ്ട് എന്താ പറയാ ?
എന്ന് പറഞ്ഞു .
ഇത് കേട്ടതും ക്യൂവിൽ നിന്ന പലരും പിറുപിറുക്കൽ തുടങ്ങി .
സരസ്വതിയുടെ വളർത്ത് ദോഷമാ ഈ കാണുന്നത് . അവളുടെ എല്ലാ സ്വഭാവവും ആ പെണ്ണിന് കിട്ടിയിട്ടുണ്ട് .
എന്ന് വേറെ ആരോ കമൻ്റ് പറഞ്ഞു .