“അത് നമ്മുടെ പ്ലാറ്റിനം കമ്പനിയുടെ ഓണർമാരാണ്..”
“ഓ അവരാണോ അത്..?”
“അതെ.. നിനക്കറിയാമോ..?”
“കേട്ടിട്ടുണ്ട്. ബോസ്സ് ഇടക്ക് പറയാറുണ്ട്. നമ്മളോട് കോംപീറ്റ് ചെയ്യുന്ന കമ്പനി അല്ലേ…?”
“ഹ്മ്മ്..”
“ഏട്ടനെ കണ്ടപ്പോൾ നല്ല പരിചയം പോലെയാണല്ലോ.. എന്താ കാര്യം…?”
“ഏയ് അതൊന്നുമില്ല..”
“എന്നിട്ടാണോ നിങ്ങൾ മാറി നിന്ന് സംസാരിച്ചത്..?”
“അവർ എന്റെ മുൻപരിചയക്കാരാണ്. അത്രയേ ഉള്ളു.”
പറഞ്ഞു തീർന്നതും അവരുടെ മുൻപിലേക്ക് ലിഫ്റ്റ് വാതിൽ തുറന്നു. രണ്ടാളും ഏഴാം നിലയിലേക്ക് കാലെടുത്തു വച്ചു.
“അല്ല എന്തോ ഉണ്ട്…പറയ്…”
റിതിന്റെ മറുപടി അവൾക്ക് വിശ്വാസമാവാത്തത് കൊണ്ട് നിഗൂഢത എന്താണെന്ന് അറിയാൻ ത്വര കാണിച്ച സമയം അവളുടെ ഫോണിലേക്ക് കോൾ വന്നു. നോക്കിയപ്പോൾ ശ്രീയാണ്. അവൾ വേഗം ഫോൺ മറച്ചു പിടിച്ചു. റിതിനോടൊത്ത് ഒരു ഹോട്ടൽ റൂമിലേക്ക് പോകുന്നതൊക്കെ കുറച്ച് കടന്ന കയ്യാണ്.
ഇതൊക്കെ ശ്രീയോട് എങ്ങനെ പറയും എന്ന ചിന്ത അവളിൽ ഭയമുളവാക്കി. അപ്പോഴേക്കും വരാന്തയിലെ നാലാമതുള്ള മുറി തുറന്ന് അവനവളെ ക്ഷണിച്ചു. തെല്ലോന്ന് ശങ്കിച്ച ശേഷം അവൾ റൂമിലേക്ക് കയറി. പുറകിൽ വാതിലിന്റെ ലോക്ക് വീഴുന്ന ശബ്ദം കേൾക്കാം. ശ്രീയുടെ കോൾ ഒരു മിസ്ഡ് കോളായി പരിണമിച്ചു.
“ഏട്ടാ.. നമ്മളെന്തിനാ ഇവിടെ വന്നതെന്ന് അവർ ചോദിച്ചോ..?”
“നി പേടിക്കേണ്ടടി.. അതൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു കുഴപ്പവും ഇല്ല..ഇത് മീറ്റിങ്ങും ഫങ്ക്ഷനും കോൺഫറൻസ് ഓക്കെ നടക്കുന്ന ഹോട്ടലാണ്.. നമ്മുടെ ബോസ്സിന്റെ തന്നെ അധിക മീറ്റിങ്ങും ഇവിടെയാ നടക്കാറുള്ളത്..”