ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“അതല്ല ഞാൻ ചോദിച്ചതിന് ഉത്തരം..”

“ആണോ..? ഞാൻ ചോദിക്കുന്നതിനൊക്കെ നി കൃത്യമായ ഉത്തരമാണോ തരാറുള്ളത്..?”

എടുത്തടിച്ചത് പോലെയുള്ള റിതിന്റെ ചോദ്യത്തിന്റെ ചേതോവികാരം അവൾക്ക് മനസിലായില്ല. അവന്റെ മുഖത്ത് ചെറിയ ഗൗരവും തോന്നിയപ്പോൾ അവൾക്ക് വല്ലാതയെയായി.

“എന്തേ അങ്ങനെ ചോദിച്ചത്..?”

“യു ആർ ഹൈഡിങ് സം തിങ്.”

“എന്ത്..?”

“ശ്രീയുടെ കോൾ വന്നതിന് ശേഷമല്ലേ നി ഫോണുമെടുത്ത് ബാത്‌റൂമിൽ കയറിയത്..അല്ലേ..?”

“അത്…”

“ആണ്. ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ ഇത്ര സമയം ടോയ്ലറ്റ് ആവിശ്യത്തിനും അല്ല ഉള്ളിൽ ഇരുന്നത്..”

“അതെ..”

“എങ്കി നിന്റെ ഫോൺ ഒന്ന് കാണിക്ക്..”

“കാണിക്കാം..”

മനസ്സിൽ ഉയർന്ന പതർച്ച പുറത്ത് കാണിക്കാതെ അവൾ പേഴ്സിൽ നിന്ന് ഫോണെടുത്തു. ശ്രീയുടെ ചാറ്റ് റിതിനെ കാണിക്കുന്നതിനു മുൻപ് അവസാനം അയച്ച മെസ്സേജുകൾ എങ്ങനെയെങ്കിലും കളയണം എന്നവൾ ഉറപ്പിച്ചു.

“ഞാൻ നോക്കാം ഇങ്ങ് താ..” അവൻ കൈ നീട്ടി.

“കാണിച്ചു തന്നാൽ മതിയല്ലോ..?”

“പോരാ..”

അപ്രതീക്ഷിതമായി അവളുടെ കയ്യിൽ നിന്നും അവൻ ഫോൺ തട്ടിയെടുത്തു.

“ഏയ്‌.. റിതി… ഇങ്ങ് താ… ഞാൻ കാണിച്ച് തരാം..”

“ഞാൻ നോക്കിക്കോളാം..”

അവൻ അവിടെ നിന്നും പെട്ടെന്നെഴുന്നേറ്റു. അവളും അവനെ തടയാൻ ശ്രമിച്ചു കൊണ്ട് എഴുന്നേറ്റു. പക്ഷെ അവനെ എതിർക്കാൻ മാത്രം ബലം അവൾക്കില്ലായിരുന്നു. ആമിയുടെ പരാക്രമങ്ങൾ ചെറുത്തു നിന്ന് കൊണ്ട് അവൻ മെസ്സേജുകൾ വായിക്കാൻ തുടങ്ങി.

“ഏട്ടാ…ഇത് ശെരിയല്ല…”

സ്വര ഇടർച്ചയോടെ അവൾ വിതുമ്പലിന്റെ വക്കിലെത്തി. അവന്റെ ബലത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അവളുടെ കൈ കഴച്ച് അവനെ തടയുന്നതിൽ നിന്നും മുക്തയായി. ചെറുതായി കണ്ണീർ പൊടിഞ്ഞ വിതുമ്പലോടെ അവൾ കസേരയിൽ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *