“എന്താ ഏട്ടാ വിളിച്ചത്…?”
സന്തോഷം നിറഞ്ഞ ചോദ്യത്തോടെ ആമി റിതിന്റെ ടേബിളിന് മുന്നിൽ വന്നിരുന്നു. അവനോട് സംസാരിക്കാൻ കാത്തു നിൽക്കുകയായിരുന്നു അവളും.
“കോൺഗ്രജുലേഷൻസ് എഗൈൻ..”
“താങ്ക്സ്. എന്റെ വക തിരിച്ചും കോൺഗ്രാറ്റ്സ്.”
“എന്തിന്..?”
“മാനേജർ ആയ വക..”
അവൻ പുഞ്ചിരിച്ചു. രണ്ടാഴ്ച കഴിഞ്ഞ് കാണുന്ന റിതിന്റെ പുഞ്ചിരിയിൽ അവൾ സന്തോഷത്തോടെ സംസാരം തുടർന്നു.
“വീണ്ടും എങ്ങനെയാ ഈ പരിപാടി തുടങ്ങിയത്..?”
“ഏത്..?”
“എംപ്ലോയ് ഓഫ് ദി മന്ത്..”
“അത് നല്ലതല്ലേ..?”
“അതെ..”
“സന്തോഷമായോ..?”
“ആയി. ഞാൻ വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചതേയില്ല..”
“എന്തേ..?”
“കല്യാണത്തിന്റെ കാര്യങ്ങളൊക്കെയായി ഞാൻ കുറേ ലീവ് ആയിരുന്നില്ലേ..?”
“വർക്ക് ചെയ്യുന്ന സമയങ്ങളിലെ പെർഫെക്ഷൻ അല്ലേ നമ്മുക്ക് നോക്കേണ്ടു.”
“അത് കലക്കി..! ഹ..ഹ”
“എന്നിട്ട് വിശേഷങ്ങൾ പറയ്.. എങ്ങനെ ഉണ്ടായിരുന്നു കഴിഞ്ഞ രണ്ടാഴ്ച..?”
“കുഴപ്പമില്ലായിരുന്നു..” അവളൊരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“ഞാൻ ഇല്ലാതിരുന്നിട്ട് സങ്കടമായോ അതോ..”
“നല്ല സന്തോഷം..!”
“ആണോ..?”
“എന്തിനാ ഇങ്ങനെ ചോദിക്കുന്നെ..? എനിക്ക് സങ്കടമായിരിക്കുമെന്ന് അറിയില്ലേ..?”
പറയുമ്പോഴുള്ള ആമിയുടെ ഭാവമാണ് പ്രധാനം. കൊച്ചു കുട്ടികളുടെ ചിണുക്കം പുറകിൽ നിൽക്കും. അത് കാണാൻ അവനും സന്തോഷം.
“എന്നിട്ട് കരഞ്ഞോ..?”
“പോട…”
“ഹ..ഹ .. ശ്രീ എന്തു പറയുന്നു..?”
“എന്തു പറയാൻ..! അല്ല ഏട്ടന് എങ്ങനെ ഉണ്ടായിരുന്നു. നേരാവണ്ണം മെസ്സേജ് പോലും അയച്ചില്ലല്ലോ.. വിളിച്ചിട്ട് കിട്ടുന്നുമില്ല..”