“ഏട്ടാ.. അത്..”
“മതി.. ഞാനെന്താ നിന്നെ പിടിച്ച് റേപ്പ് ചെയ്യുമോ..? നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി നിന്നെ ഞാൻ തൊട്ടിട്ടുണ്ടോ..? കിസ്സ് ചെയ്തിട്ടുണ്ടോ..?”
“ഞാനൊന്നു പറയട്ടെ..”
“ഒന്നും പറയേണ്ട. എനിക്ക് മനസിലായി. നമുക്ക് പോകാം..”
“വേണ്ട.”
“നി വരുന്നുണ്ടോ..? ഞാൻ പോകുവാണ്..”
“ഞാൻ വരുന്നില്ല…”
കലങ്ങിയ കണ്ണുകളിൽ നിന്ന് പുറത്തേക്ക് ചാടിയ കണ്ണീരോട് കൂടി ശാട്യത്തോടെ അവൾ കസേരയിൽ തന്നെ ഇരുന്ന് മുഖം വീർപ്പിച്ചു.
“എങ്കി ഞാൻ പോകാം.. നി ഇവിടെ ഇരിക്ക്..”
അവൻ പോകാൻ തുടങ്ങിയപ്പോൾ അവൾ അനങ്ങിയില്ല. വാതിൽക്കൽ എത്തിയപ്പോൾ അവളുടെ നീട്ടിയുള്ള വിളി വന്നു. എങ്ങലിന്റെ ധ്വനി റൂമിൽ അലയടിച്ചു.
“ഏട്ടാ… പ്ലീസ്…”
മുഖത്തൊരു മയം വരുത്തി അവനവളെ തന്നെ നോക്കി. പക്ഷെ ഒന്നും മിണ്ടിയില്ല. അവളുടെ ദയനീയമായ മുഖം അവന്റെയുള്ളിൽ ഒരു ആനന്ദമുളവാക്കി.
“ഇങ്ങ് വാ…” വീണ്ടും അവളുടെ എങ്ങലുയർന്നു.
“എന്തിന്..?”
“ഞാൻ ചീറ്റ് ചെയ്തില്ല..”
“പിന്നെ..?”
“ഇവിടെയിരിക്ക് ഞാൻ പറയാം..”
സങ്കടവും ദയനീയതയും അലയടിക്കുന്ന ആമിയുടെ മുഖത്തേക്ക് നിർവികാരതയോടെ നോക്കിക്കൊണ്ട് മുൻപിലെ കസേരയിൽ അവൻ ചെന്നിരുന്നു. അവൾ കണ്ണുകൾ തുടച്ച് മൗനമായി അവനെ നോക്കുകയാണ്. പറയാനുള്ള കാര്യങ്ങളൊക്കെ ആമിയുടെ മനസ്സിൽ പിടി വിട്ടിരിക്കുകയാണന്നത് വ്യക്തം. ചെറിയൊരു സ്വാധീനം ചെലുത്തിയാൽ എല്ലാമിങ്ങു പോരും. അവൻ ചിന്തിച്ചു.
“എന്താ നിനക്ക് പറയാനുള്ളത്..?”
“അത്..”
“നിക്ക്.. എനിക്ക് ആദ്യമൊരു കാര്യം അറിയണം..”
എന്തായെന്നുള്ള ആകാംഷ ഭാവം അവളുടെ മുഖത്ത് പ്രതീതമായി.