“ബോസ്സിന്റെ കൂടെയായിരുന്നില്ലേ.. നല്ല തിരക്കാ..”
“മ്മ്.. മെസ്സേജ് കുറഞ്ഞപ്പോൾ എനിക്ക് തോന്നി.”
“സുന്ദരിയായിട്ടുണ്ട് ഇന്ന്..”
“ഇന്ന് മാത്രമോ..?”
“അല്ല.. എപ്പോഴും.. പക്ഷെ ഇന്ന് കുറച്ച് കൂടുതൽ..”
“അത് രണ്ടാഴ്ച കഴിഞ്ഞ് കാണുന്നത് കൊണ്ട് തോന്നുന്നയ..”
“നോ.. യു ആർ ഓൾവേസ് ബ്യൂട്ടിഫുൾ..!”
അവളുടെ കവിളുകൾ ചുമന്നു. നാണം വന്നത് കൊണ്ട് ഒന്നും മിണ്ടിയില്ല.
“വിന്നർ ആയിട്ട് നിന്റെ വക ട്രീറ്റ് ഒന്നുമില്ലേ..?”
“എന്താ വേണ്ടേ..? ”
“നീ തന്നെ പറയ് എന്തു തരുമെന്ന്..”
“മെറീഡിയനിൽ നിന്ന് നമുക്ക് ലഞ്ച്. ഓക്കെ..? ബാക്കിയുള്ളവരെയും കൂട്ടാം..”
“ആരെയൊക്കെ..?”
“പ്രൊജക്റ്റ് ടീമും പിന്നെ ശ്രീയും..”
“ഓ.. എല്ലാരേയും കൂട്ടി സദ്യ കൊടുക്കാൻ പോവണോ..? ഇതെന്താ ഓണമോ..”
അവന്റെ പറച്ചിൽ കേട്ട് അവൾ നന്നായി ചിരിച്ചു.
“പിന്നെന്താ വേണ്ടേ..?”
ചിരി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
“എനിക്ക് മാത്രം മതി.”
കാമുകന്റെ സ്വാർത്ഥതയുള്ള പറച്ചിലിൽ ആമിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പക്ഷെ ഉത്തരം നൽകാൻ വാക്കുകൾ കിട്ടിയില്ല.
“എന്തേ പറ്റില്ലേ..?”
“അതെന്തിനാ ഏട്ടന് മാത്രം..?”
“കഴിഞ്ഞ ദിവസങ്ങളിൽ എന്നെയല്ലേ നി മിസ്സ് ചെയ്തത്.?”
അവളുടെ മുഖം നാണത്താൽ മുറുകി. റിതിന്റെ വാക്കുകളിൽ താനിത്ര തരളിതയാകുന്നത് എന്ത്കൊണ്ടാണെന്ന് മനസിലാകുന്നില്ല. ചോദ്യങ്ങൾക്ക് മറുപടി പോലും കിട്ടുന്നില്ല.
“എന്തേ..? അല്ലേ..?”
മൗനത്തെ കീറിക്കൊണ്ട് വീണ്ടും മുഴങ്ങിയ റിതിന്റെ ഘനസ്വരത്തിൽ അതെയെന്ന് അവൾ തലകുലുക്കി സമ്മതിച്ചു.