“എന്താ മിണ്ടാത്തെ..?”
അവൻ താഴ്മയോടെ ചോദിച്ചു. വീണ്ടും മുഖം താഴ്ത്തിയതല്ലാതെ മറുപടി ഒന്നും ഉണ്ടായില്ല. അവളെ ചേർത്ത് പിടിച്ച് ബെഡിൽ വന്നിരുന്നു. സൗന്ദര്യമാർന്ന മുഖത്തെ അപാകതകൾ എല്ലാം മാറ്റി കൊടുത്തു. കവിളിലും താടിയിലും തഴുകി നെറുകിൽ ഒരു ചുംബനവും കൊടുത്ത് വലത്തേ കൈവിരലുകൾ ചേർത്ത് പിടിച്ചു.
“എന്തു പറ്റി പറയ്..?”
കൊച്ചു കുട്ടികളെ പോലെ ഒന്നുമില്ലെന്നവൾ തലയാട്ടി. ഈ പരിചരണമൊന്നും അവൾ പ്രതീക്ഷിച്ചിട്ടുണ്ടായില്ല. റിതിന് തന്നോടുള്ള ഇപ്പോഴത്തെ സമീപനം കണ്ടപ്പോൾ അവൾക്ക് ചെറുതായി ആശ്വാസം തോന്നി.
“എന്നെ നോക്കെടി..”
അത് കേട്ടപ്പോൾ അവളുടെ സങ്കടം ശാട്യത്തിലേക്ക് മാറി.
“ഇല്ല..”
“പിണക്കമാണോ..?”
അല്ലെന്നവൾ തലകുലുക്കി.
“പിന്നെന്തു പറ്റി..?”
“ഒന്നുമില്ല..”
“എങ്കിലൊന്ന് ചിരിച്ചേ…”
“പോട..”
സ്വരം നേർത്ത ശാട്യത്തോടെ അവൾ കെറുവിച്ചു. ചെറു ചിരിയോടെ അവനവളുടെ കവിളിൽ ഒരു മുത്തം കൂടെ നൽകിക്കൊണ്ട് തുടർന്നു.
“സമയം വൈകി നമുക്ക് പോവണ്ടേ..?”
“മ്മ്..”
“എങ്കി നല്ല കുട്ടിയായി വാ..”
അവനവളുടെ കയ്യും പിടിച്ച് റൂമിൽ നിന്നിറങ്ങി. സമയം ആറു മണിയോട് അടുത്തിരുന്നു. കാറിൽ തിരിച്ചുള്ള യാത്ര തുടരുമ്പോഴും അവൾ ഫോൺ നോക്കാൻ മുതിർന്നില്ല. നല്ല കുറ്റബോധം തന്നെ ഉള്ളിൽ പുകയുന്നുണ്ട്. കൂടുതൽ എന്തെങ്കിലും ചെയ്യാൻ അനുവാദം തന്നിരിക്കുന്നു എന്ന് ശ്രീ പറഞ്ഞത് ബന്ധപ്പെടാനുള്ള അനുവാദമല്ല. അതാണ് അവളുടെ നെഞ്ചിനെ കുത്തുന്നത്.
“എന്തെങ്കിലും പറയെടി.. ഇങ്ങനെ മിണ്ടാതിരിക്കല്ലേ..”