ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

“എടി എന്തു പറ്റി…?”

അവനവളെ മാറോടണച്ച് കെട്ടിപിടിച്ചു. ഈ ലോകത്ത് അവന് കാണാൻ കഴിയാത്തത് ആമിയുടെ കരയുന്ന മുഖമാണ്. അവളുടെ എങ്ങലുകൾ ഉയർന്ന് കണ്ണുനീർ മുഴുവൻ അവന്റെ ടിഷർട്ടിൽ നനഞ്ഞു.

“എടി… ആമി…”

അവൾക്കൊന്നും മിണ്ടാനായില്ല. കരച്ചിൽ മാത്രം കേൾക്കാം. അവനൊന്നും മനസിലായും ഇല്ല. അവളുടെ മുടിയിഴകളിൽ തഴുകി കൊടുക്കുന്ന അവന്റെ മുഖത്ത് ആശയകുഴപ്പം നിഴലിച്ചു.

“എടി.. എന്താണെന്ന് പറയ്..”

“ഞാ.. ഞാനിന്നു അങ്ങനെ പോയത് തെറ്റല്ലേ..?”

“ആര് പറഞ്ഞു..? എന്നോട് പറഞ്ഞിട്ടല്ലേ നി പോയത്..”

അവളൊന്നും മിണ്ടിയില്ല.

“എടി.. അതൊന്നുമല്ല ഞാൻ ഉദേശിച്ചത്..”

“ഇനി അങ്ങനെയൊന്നും വേണ്ട..”

സ്വരം താഴ്ന്ന് നേർന്ന ആമിയുടെ പറച്ചിലിന് മറുപടിയൊന്നും പറയാതെ അവൾ ശാന്തമാവുന്നത് വരെ അവനൊന്നും മിണ്ടിയില്ല. അല്പനേരത്തേക്ക് രണ്ടു പേരും മൗനമായി ഇരുന്നു. അവളുടെ എങ്ങലുകൾ ഒരു വിധം അവസാനിച്ചപ്പോൾ മാറിൽ നിന്നും അവളെ എഴുന്നേൽപ്പിച്ചു. എങ്കിലും അവൾക്കവനെ നോക്കാനായില്ല. അത് കൊണ്ട് ചുമലിൽ തല ചായിച്ചു.

“കിടക്കാം..?” അവൻ ചോദിച്ചു.

“മ്മ്..”

ഏന്തി വലിഞ്ഞ് അവൻ തന്നെ ബെഡ്ലാമ്പും ഓഫ് ചെയ്തു. നിഴൽ വെട്ടം മാത്രം റൂമിൽ നിറഞ്ഞു. അവളവനെ ഇറുക്കെപുണർന്നാണ് കിടന്നത്. നെഞ്ചിൽ തന്നെ മുഖം അമർത്തി വച്ചു. പെട്ടെന്നുണ്ടായ ആമിയുടെ സങ്കടഭാവം കാരണം ശ്രീയുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റം നടന്നു. സാധാരണയിലേക്ക് വന്ന ആമിയുടെ ശരീരഗതി മനസ്സിലാക്കി എന്തെങ്കിലും ചോദിക്കാമെന്ന് അവൻ ചിന്തിച്ചു.

“എടി..”

Leave a Reply

Your email address will not be published. Required fields are marked *