ശ്രീയുടെ ആമി 5 [ഏകലവ്യൻ]

Posted by

റിതിൻ ഓഫീസിൽ വന്നത് മുതൽ തനിക്ക് സംഭവിച്ച മാറ്റങ്ങളും ശ്രീ അറിയാതെ അഫ്ഫയർ തുടങ്ങിയതും അതാവസാനം സെക്സിൽ വരെ എത്തിയ കാര്യങ്ങൾ കൂടെ ഓർമയിൽ വന്നപ്പോൾ അവൾ വല്ലാതെയായി. ഒന്നും വേണ്ടിയിരുന്നില്ലെന്ന തോന്നലിൽ കരച്ചിൽ ഉള്ളിലൊതുക്കി അവൾ ബാത്‌റൂമിൽ കയറി. അണപൊട്ടിയ വികാരത്തിൽ തേങ്ങലുകൾ കൂടിയപ്പോൾ കണ്ണീരിൽ തന്നെ അവസാനിച്ചു.

കൂടുതൽ സമയം കണ്ണുകൾ കലങ്ങിയിരുന്നാൽ കൺപോളകളിൽ നീര് വരുമെന്ന് അവൾക്കറിയാം. പക്ഷെ വിഷമം താങ്ങാനാവുന്നില്ല. സമയം നീണ്ടപ്പോൾ പുറത്തു നിന്നുള്ള അമ്മയുടെ വിളിയിലാണ് അവളൊന്ന് തല ഉയർത്തിയത്. സ്വരം ഇടറാതെ മറുപടി പറഞ്ഞൊപ്പിച്ച് കുറച്ചു നേരം കൂടെ അവളവിടെയിരുന്നു. കരച്ചിൽ നിന്നപ്പോൾ ആകെ മൂകമായിപ്പോയി. പക്ഷെ ഇതുപോലെ പുറത്തു വന്നാൽ ശ്രീ എന്തായാലും കണ്ടുപിടിക്കും. അമ്മയ്ക്കും മനസിലാകും.

അത് കൊണ്ട് മനസ്സിനെ നിയന്ത്രിച്ച് അവൾ പുറത്തു വന്നു. അവിടുന്ന് തന്നെ ഭക്ഷണം കഴിച്ച് നേരെ ശ്രീയുടെ അമ്മാവന്റെ വീട്ടിലേക്ക് തിരിച്ചു. കരഞ്ഞു തെളിഞ്ഞ ആമിയുടെ മുഖത്തെ  പന്തികേട് ശ്രീക്ക് മനസ്സിലായിരുന്നു. പക്ഷെ ഒന്നും ചോദിച്ചിരുന്നില്ല. അര മണിക്കൂർ യാത്ര കഴിഞ്ഞ് അവർ അമ്മാവന്റെ വീട്ടിലെത്തി.

അവിടെ എല്ലാരോടും പ്രസന്നതയോടെ തന്നെയാണ് ആമി പെരുമാറിയത്. ശ്രീയുടെ മനസ്സിന് സുഖം നൽകുന്ന സംസാരങ്ങളിൽ മുഴുകി അമ്മാവനുമായി അവിടെ സമയം ചിലവഴിച്ചു. ഇറങ്ങുമ്പോൾ അമ്മാവന്റെ കയ്യിൽ പൈസയും പിടിപ്പിച്ചിട്ടാണ് അവൻ മടങ്ങിയത്.

വീട്ടിലേക്ക് പോകുന്ന വഴി ശ്രീയുടെ നിർബന്ധ പ്രകാരം ഒരു സിനിമ കണ്ടു. പക്ഷെ അതൊന്നും ആമിയുടെ നീറുന്ന മനസിന് സ്വാന്തനമേകിയില്ല. താനുമായുള്ള രതിവേഴ്‌ചയോട് ശ്രീ ഇപ്പോൾ കാണിക്കുന്ന അകൽച്ച തന്നോടുള്ള സ്നേഹത്തിലും കടന്നു വരുമോ എന്നുള്ള കൂടിയ ചിന്ത അവളിൽ നങ്കൂരമിട്ടു കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *