അവളവന്റെ നെറ്റിയിൽ കൈപ്പടം അമർത്തി ചോദിച്ചു.
“അതൊന്നുമില്ലെടി..”
“ഉറങ്ങാൻ പോകുവാണോ..?”
“പിന്നെന്താ വേണ്ടേ..?”
അവളൊന്നും മിണ്ടിയില്ല. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ തുടർന്നു.
“ഏട്ടാ.. എനിക്ക് കുറച്ച് സംസാരിക്കണം..”
“പറയ്..”
അവനവളുടെ നേരെ തിരിഞ്ഞു. അഭിമുഖമായി ചെരിഞ്ഞു കിടക്കുകയാണ് രണ്ടുപേരും. സംസാരിക്കുമ്പോൾ അവന്റെ മുഖം നോക്കേണ്ടി വരുന്നത് മടിയായത് കൊണ്ട് അവളവന്റെ കഴുത്തിലേക്ക് മുഖം ചേർത്തു.
“എന്തു പറ്റിയെടി..?”
“ഏട്ടനിപ്പോ എന്നോട് ബന്ധപ്പെടാൻ ഇഷ്ടമല്ലേ..?”
“ആണ്.. എന്തേ അങ്ങനൊരു ചോദ്യം..?”
“പിന്നെന്തിനാ ഞാൻ ശ്രമിച്ചിട്ട് പോലും ഏട്ടന് താല്പര്യമില്ലാത്തത് പോലെ കാണിക്കുന്നേ..?”
“ഏയ്.. ഒന്നും ഉണ്ടായിട്ടല്ല..”
“അല്ല. ഏട്ടന്റെ മനസ്സിൽ എന്തൊക്കെയോ ഉണ്ടോ.. ഏട്ടൻ എന്നോട് ഇങ്ങനെയൊക്കെ കാണിക്കുന്നത് എനിക്ക് താങ്ങാനാവുന്നില്ല..”
ശ്രീ ഒന്നും മിണ്ടിയില്ല. ആമി കുമ്പസാരത്തിനു വേണ്ടി ഒരുങ്ങുകയാണെന്ന് മനസിലായപ്പോൾ മൗനം തുടരാമെന്ന് അവൻ കരുതി. നിശബ്ദത പടരുന്നത് താങ്ങാനാവാതെ വീണ്ടും അവളുടെ സ്വരം ഉയർന്നു.
“ഏട്ടാ…”
“മ്മ്..”
“ഞാൻ റിതിന്റെ കൂടെ പോയത് ഏട്ടന് ഇഷ്ടപ്പെട്ടില്ലേ…?”
“ആ..”
“എന്നിട്ട് ഇതു വരെയും ഏട്ടൻ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ലല്ലോ..?”
“അന്ന് ഞാൻ ചോദിക്കാൻ വന്നപ്പോഴല്ലേ നി കരഞ്ഞത്..”
“പിന്നീട് ചോദിച്ചൂടെ.?”
“നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി.”
“അതൊന്നുമല്ല..”
“പിന്നെ..?”
“ഞാനും റിതിയും അന്ന് കൂടുതലായി എന്തെങ്കിലും ചെയ്തിട്ടുണ്ടാവുമെന്ന് ഏട്ടന് തോന്നുന്നുണ്ടോ..?”